തുടർച്ചയായ നേട്ടം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബാങ്ക്, ഫാർമ, മെറ്റൽ ഓഹരികൾ ആണ് ഇന്ന് വിപണിയെ നഷ്ടത്തിലേയ്ക്ക് നയിച്ചത്. സെൻസെക്സ് 561.45 പോയിൻറ് അഥവാ 1.58 ശതമാനം കുറഞ്ഞ് 34,868.98 ൽ എത്തി. നിഫ്റ്റി 50 156.80 പോയിൻറ് അഥവാ 1.50 ശതമാനം ഇടിഞ്ഞ് 10,314.20 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി എഫ്എംസിജി ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി പ്രൈവറ്റ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മീഡിയ എന്നിവയ്ക്കും കനത്ത നഷ്ടം നേരിട്ടു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളിലെ നഷ്ടം ബാങ്ക് നിഫ്റ്റിയെ മൂന്ന് ശതമാനത്തിലധികം താഴ്ത്തി.

നിഫ്റ്റി സ്മോൾകാപ്പ്, നിഫ്റ്റി മിഡ്‌ക്യാപ് എന്നിവ യഥാക്രമം 1.8 ശതമാനവും 1.41 ശതമാനവും കുറവ് രേഖപ്പെടുത്തി. ഏഷ്യൻ പെയിന്റ്സ്, ഐ.ടി.സി, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ഗെയിൽ ഇന്ത്യ സൂചിക എന്നിവ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയ്ക്ക് കനത്ത ഇടിവ് നേരിട്ടു.
നഗര സഹകരണ ബാങ്കുകളെയും (യുസിബി) മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെയും റിസർവ് ബാങ്ക് (ആർബിഐ) ഭരണത്തിൻ കീഴിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. നഗര സഹകരണ ബാങ്കുകൾക്കും (യുസിബികൾ) മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇത് ബാങ്ക് ഓഹരികളെ സ്വാധീനിച്ചു. ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തി മാർച്ച് പാദത്തിൽ ലാഭം രേഖപ്പെടുത്തിയതിനെത്തുടർന്ന് ബാങ്ക് ഓഫ് ബറോഡ രണ്ട് ശതമാനം ഉയർന്നു. എൻഎസ്‌ഇയിൽ ഓഹരി 8.9 ശതമാനം ഉയർന്ന് 54.80 രൂപയായി. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റാദായം 506.6 കോടി രൂപയാണ്.
ഓഹരി വിപണി: നിഫ്റ്റി 10,200 ന് മുകളിൽ, സെൻസെക്സ് 523 പോയിൻറ് ഉയർന്നു
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
