തുടർച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയിൽ ഇന്ന് നേട്ടം. ഐടി, എഫ്‌എംസിജി, മെറ്റൽ ഓഹരികളിലെ നേട്ടമാണ് ഇന്ന് വിപണിയെ ഉയർത്തിയത്. സെൻസെക്സ് 1,628 പോയിന്റ് ഉയർന്ന് 29,916 ൽ എത്തി. നിഫ്റ്റി 486 പോയിന്റ് ഉയർന്ന് 8,750 ൽ എത്തി. കൊറോണ വൈറസ് മഹാമാരി മൂലമുള്ള സാമ്പത്തിക തകർച്ച തടയുന്നതിന് ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞർ പുതിയ ശ്രമങ്ങൾ ആരംഭിച്ചതാണ് വിപണികളിലെ നേട്ടത്തിന് കാരണം.
ആറുമാസത്തിന് ശേഷമുള്ള മികച്ച ഏകദിന നേട്ടമാണ് നിഫ്റ്റി 50 ഇന്ന് രേഖപ്പെടുത്തിയത്. എന്നാൽ ഈ ആഴ്ച അവസാനിച്ചത് ഏകദേശം 12 ശതമാനം നഷ്ട്ടത്തിലാണ്. ചൈനയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ലോകമെമ്പാടും അതിവേഗം പടരുകയും പതിനായിരത്തിലധികം പേർ മരിക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഓഹരി വിപണിയിലെ കനത്ത ഇടിവ് നിഫ്റ്റി 50 സൂചിക ജനുവരി 20ൽ രേഖപ്പെടുത്തിയ റെക്കോഡ് ഉയർന്ന നിരക്കിനേക്കാൾ 33 ശതമാനത്തിൽ താഴെയാക്കി. നിഫ്റ്റി സൂചികയിൽ, ഒഎൻജിസി, ഭാരതി ഇൻഫ്രാടെൽ, ഗെയിൽ, അൾട്രാടെക് സിമന്റ്സ്, എച്ച്.യു.എൽ എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോൾ ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്ട്സ്, ആക്സിസ് ബാങ്ക് എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി.
എണ്ണവില കുതിച്ചുയർന്നതോടെ സംസ്ഥാന ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക യഥാക്രമം 4.8 ശതമാനവും രണ്ട് ശതമാനവും ഉയർന്നപ്പോൾ ബ്രോഡർ മാർക്കറ്റുകളും മുന്നേറി. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി സൂചികകൾ 8.5 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 7.7 ശതമാനം ഉയർന്നു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഓട്ടോ എന്നിവയും നാല് ശതമാനം വീതം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് ഒരു ശതമാനം ഉയർന്നു.
ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു, സെൻസെക്സിൽ 1,000 പോയിന്റ് നഷ്ടം, നിഫ്റ്റി 8,700ൽ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
