തിങ്കളാഴ്ച സൂചികൾ സർവകാല ഉയരത്തിലെത്തിയെങ്കിലും തൊട്ടടുത്ത ദിവസം ഇടിവിൽ. ദുർബലമായ ആഗോള സൂചനകൾക്കിടയിൽ മുൻനിര ഓഹരികളിൽ ലാഭമെടുപ്പ് നടന്നതോടെ ആഭ്യന്തര സൂചികകൾ ഇടിവിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 199.17 പോയിന്റ് താഴ്ന്ന് 73,128.77ലും നിഫ്റ്റി 65.20 പോയിന്റ് നഷ്ടത്തിൽ 22,032.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ അഞ്ച് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി ഇടിവിലേക്ക് വീണത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക് എന്നിവയുൾപ്പെടെ മുൻനിര കമ്പനികളിൽ ലാഭമെടുക്കൽ നടന്നു.
ഡിവിസ് ലബോറട്ടറീസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവ നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടു. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ടൈറ്റൻ കമ്പനി, ഐടിസി, മാരുതി സുസുക്കി എന്നിവ നേട്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ നേട്ടമുണ്ടാക്കിയത് മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളാണ്. ഇവ ഏകദേശം 1 ശതമാനം വീതം നേട്ടമുണ്ടാക്കി. പവർ, റിയൽറ്റി, ഹെൽത്ത് കെയർ, ഐടി സൂചികകൾ 0.5-1.5 ശതമാനം വീതം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ 0.3 ശതമാനം വീതം ഇടിഞ്ഞു.

ശ്രദ്ധേയമായ ഓഹരികൾ
ജിക്യുജി പാർട്ണേഴ്സ് ഓഹരി പങ്കാളിത്തം ഉയർത്തിയതിന് പിന്നാലെ ഐടിസി ഓഹരികൾ 2 ശതമാനം നേട്ടമുണ്ടാക്കി. സമ്മിശ്രമായ മൂന്നാം പാദഫലത്തിന് പിന്നാലെ ഫെഡറൽ ബാങ്ക് 2.25 ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു. ക്രൂഡ് വില ഇടിഞ്ഞതിത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് നേട്ടമായി. ഓഹരികൾ 1-4 ശതമാനം വരെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിന് ശേഷം ഐടി ഓഹരികളിൽ ലാഭമെടുക്കൽ നടന്നു. സ്റ്റീൽഓഹരികളും നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീൽ 1.78 ശതമാനം ഉയർന്നു.
വോഡഫോൺ ഐഡിയയാണ് 4 ശതമാനം ഇടിഞ്ഞു. ഏറ്റവും വലിയ മിഡ്കാപ് നഷ്ടമാണ് ഓഹരിയുടേത്. ലിഥിയം ഇടപാടിനുള്ള സർക്കാരിന്റെ കരാറിന് പിന്നാലെ ഹിന്ദ് കോപ്പറും നാൽകോയും നേട്ടമുണ്ടാക്കി. ആദായ നികുതി റെയ്ഡിന് പിന്നാലെ ഇടിഞ്ഞ പോളിക്യാബ് പാദഫലത്തിന് മുന്നോടിയായി നേട്ടമുണ്ടാക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഓഹരി 9 ശതമാനം മുന്നേറി. പാദഫലത്തിന് പിന്നാലെ ജിയോ ഫിനാൻസ് 7 ശതമാനം ഇടിഞ്ഞു.
എൽഐസി ലിസ്റ്റിംഗിന് ശേഷം ആദ്യമായി 900 രൂപ നിലവാരം മറികടന്നു. ഇൻട്രാഡേയിൽ ഓഹരി 5.30 ശതമാനം വരെ ഉയർന്നു. 2022 മെയ് 17 ന്ന് ഇഷ്യു വിലയായ 949-നെതിരെ ഡിസ്ക്കൗണ്ടിൽ 875.25 നിലവാരത്തിൽ എൽഐസി ലിസ്റ്റ് ചെയ്തത്. ജനുവരി മാസത്തിൽ ഇതുവരെ 15 ശതമാനത്തിലധികം കുതിച്ചുയർന്ന ബാങ്ക് ഓഫ് ഇന്ത്യ 1 ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന നാലാമത്തെ പൊതുമേഖലാ ബാങ്കായി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
