റിസർവ് ബാങ്ക് പണനയ അവലോകന യോഗത്തിന് പിന്നാലെ നഷ്ടത്തിലേക്ക് വീണ് വിപണി. സെൻസെക്സ് 308 പോയിൻറ് ഇടിഞ്ഞ് 65,688.18 ലും നിഫ്റ്റി 89 പോയിന്റ് നഷ്ടത്തിൽ 19,543.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ ഓഹരികൾ.
അദാനി എന്റർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ്, ടൈറ്റൻ, ഒഎൻജിസി എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ പവർ സൂചികകൾ ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്.എഫ്എംസിജി, പിഎസ്‌യു ബാങ്ക് എന്നിവ 1 ശതമാനം വീതം ഇടിഞ്ഞു. ഹെൽത്ത് കെയർ സൂചിക 0.5 ശതമാനമാണ് ഇടിഞ്ഞത്.

ഇടിവിന് കാരണം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും പണപ്പെരുപ്പ പ്രചനം ഉയര്‍ത്തിയതാണ് ഇടിവിന് കാരണം. 2023-24 ലെ ഉപഭോക്തൃ പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ജൂലായ് പച്ചക്കറി വില വര്‍ധനവ് കാരണം പണപ്പെരുപ്പം ഉയരുമെന്ന് സൂചിപ്പിച്ച ആര്‍ബിഐ ഗവര്‍ണര്‍, ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളിലെ പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തില്‍ നിന്ന് 6.2 ശതമാനമായും ഉയര്‍ത്തി.
എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ഓഗസ്റ്റ് 12 മുതൽ 10 ശതമാനം ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ നിലനിർത്തണമെന്ന റിസർവ് ബാങ്ക് ഗവർണറുടെ പ്രഖ്യാപനവും ബാങ്കിംഗ് ഓഹരികൾക്ക് തിരിച്ചടിയായി. 2000 രൂപ നോട്ട് നിരോധനവും മാറ്റ് കാരണങ്ങൾ കൊണ്ടും ബാങ്കുകളിലേക്ക് എത്തുന്ന അധിക പണം ലക്ഷ്യം വെച്ചാണ് കേന്ദ്ര ബാങ്കിന്റെ ഈ നീക്കം. ഇത് ബാങ്കുകൾക്ക് ദോഷം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ അനുമാനം.
അമേരിക്കയിൽ പണപ്പെരുപ്പ ഡാറ്റ പുറത്തു വരാനിരിക്കെ സമ്മിശ്ര ആഗോള വികാരവും ഇടിവിന് കാരണമായി. 50 പോയിന്റ് നഷ്ടത്തിൽ 65495.39 ലാണ് സെൻസെക്‌സ് വ്യാപാരം ആരംഭിച്ചത്. 487 പോയിന്റ് നഷ്ടപ്പെട്ട് 65,509.14 നിലവാരത്തിലേക്ക് താഴ്ന്ന ശേഷമാണ് വിപണി തിരികെ 65,668 ൽ വ്യാപാരം അവസാനിപ്പിച്ചത്.
പൊതുചിത്രം
സീ- സോണി ലയന കേസിലെ പരാതികൾ തള്ളി എൻസിഎൽടി ലയനത്തിന് അംഗീകാരം നൽകിയതിന് പിന്നാലെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഓഹരി വില 17 ശതമാനം ഉയർന്നു. 2 വർഷത്തിനിടെ ആദ്യമായാണ് ഓഹരി വിലയിൽ ഒരു ദിവസം ഇത്രയും മുന്നേറ്റം ഉണ്ടാകുന്നത്.
ആദ്യ പാദഫലത്തിലെ മികച്ച സംഖ്യ ഓയിൽ ഇന്ത്യ ഓഹരിയെ 1 ശതമാനം ഉയർത്തി. പണപ്പെരുപ്പം പ്രവചനം ഉയർത്തിയത് എഫ്എംസിജി ഓഹരികളെ ഇടിച്ചു. ഐടിസി, ബ്രിട്ടാനിയ എന്നിവ 2 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ ദിവസത്തെ 306.3 ലക്ഷം കോടി രൂപയിൽ നിന്ന് 305.5 ലക്ഷം കോടി രൂപയായി കുറഞ്ഞു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications