ഇസ്രായേൽ- ഹമാസ് യുദ്ധ സാഹചര്യം നിക്ഷേപകരെ ആശങ്കയിലായ്ത്തിയതിനാൽ തിങ്കളാഴ്ച ഇന്ത്യൻ ഇക്വിറ്റി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 483 പോയിന്റ് ഇടിഞ്ഞ് 65,512.39 ലും നിഫ്റ്റി 141 പോയിന്റ് നഷ്ടത്തിൽ 19,512.35 ലുമാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച നഷ്ടത്തോടെയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
19,539.45 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 0.90 ശതമാനം ഇടിഞ്ഞ് 19,480.50 എന്ന് ഇൻട്രാഡേ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് നിഫ്റ്റി നേട്ടത്തിലേക്ക് പോയത്. സെൻസെക്സും നഷ്ടത്തോടെ 65,560.07 ലാണ് വ്യാപാരം ആരംഭിച്ചത്. 65,434.61 ആണ് ഇൻട്രാഡേ താഴ്ന്ന നിലവാരം.
അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ്, ബിപിസിഎൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എംആൻഡ്എം എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികൾ. എച്ച്സിഎൽ ടെക്നോളജീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, പിഎസ്‌യു ബാങ്ക്, മെറ്റൽ, റിയൽറ്റി, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 1-3 ശതമാനം ഇടിഞ്ഞു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 1.2 ശതമാനവും സ്‌മോൾകാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു.
യുദ്ധം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർത്തി. ഇത് വിപണി വികാരത്തിന് തിരിച്ചടിയായി. വിതരണത്തെക്കുറിച്ചുള്ള ആശങ്കകളാണ് ക്രൂഡ് ഓയിൽ വില ഉയർത്തിയത്. തിങ്കളാഴ്ച വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 3 ഡോളറിലധികം ഉയർന്ന് ബാരലിന് 87 ഡോളറിനടുത്തെത്തി.
ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഓയിൽ ഇന്ത്യ 5 ശതമാനം നേട്ടമുണ്ടാക്കി. ഒഎൻജിസി 1 ശതമാനം ഉയർന്നു. അതേസമയം ഓയിൽ മാർക്കറ്റിംഗ് കമ്പനികളിൽ ഇത് നഷ്ടമുണ്ടാക്കി. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ 2 ശതമാനം ഇടിഞ്ഞു.
വടക്കൻ ഇസ്രായേലിലുള്ള അദാനിയുടെ ഹൈഫ തുറമുഖത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് അദാനി പോർട്സ് ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. രണ്ടാം പാദ അപേഡ്റ്റിന് ശേഷം പൊതുമേഖലാ ബാങ്കുകളിൽ ഇടിവാണ്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇടിഞ്ഞു. 30,000 കോടി രൂപയിലധികം വിപണി മൂല്യം നഷ്ടമായി.
പഴയ കേസിൽ ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ ഹീറോ മോട്ടോക്രോപ്പ് 3 ശതമാനം ഇടിഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറാനുള്ള സെബിയുടെ അനുമതിക്ക് പിന്നാലെ എംസിഎക്‌സ് സ്റ്റോക്ക് റെക്കോർഡിലെത്തി. ഇടിവിനിടെയിലും ടിസിഎസ്, ക്യുക്ക് ഹീൽ ടെക്നോളീസ്, എംസിഎക്സ്, ഐടിഐ, സിഎസ്ബി ബാങ്ക് എന്നിവ 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
ഡോളറിനെതിരെ രൂപ 13 പൈസ നേട്ടത്തിൽ 83.26 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
