പോസിറ്റീവ് ആഗോള സൂചകങ്ങൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഉയർന്നു. സെൻസെക്സ് 233 പോയിന്റ് ഉയർന്ന് 46,297.69 ൽ എത്തി. നിഫ്റ്റി 0.5 ശതമാനം ഉയർന്ന് 13,581 പോയിന്റിലെത്തി. ബർഗർ കിംഗ് ഇന്ത്യ ഇന്ന് എക്സ്ചേഞ്ചുകളിൽ ആദ്യമായി വ്യാപാരം നടത്തും. ബജാജ് ഓട്ടോ, നെസ്ലെ ഇന്ത്യ, ടെക് മഹീന്ദ്ര എന്നിവയൊഴികെ മിക്ക സെൻസെക്സ് ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
രാവിലെ സിപ്ല 3.6 ശതമാനവും പവർ ഗ്രിഡ് 1.7 ശതമാനവും ഉയർന്നു. ബജാജ് ഓട്ടോയും ടെക് മഹീന്ദ്രയും 0.3 ശതമാനം വീതം ഇടിഞ്ഞു. ബർഗർ കിംഗ് ഇന്ത്യ ഇന്ന് എക്സ്ചേഞ്ചുകളിൽ അരങ്ങേറ്റം കുറിച്ചു. ബർഗർ കിംഗ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും പട്ടികപ്പെടുത്തി. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച 810 കോടി രൂപയുടെ ഐപിഒ ഡിസംബർ 2 മുതൽ ഒരു ഓഹരിക്ക് 59-60 രൂപ എന്ന നിരക്കിൽ സബ്സ്ക്രിപ്ഷനായി തുറന്നിരുന്നു.

യെസ് ബാങ്ക് ഓഹരി വില ഇന്ന് 4% കുറഞ്ഞു. സ്വകാര്യ ബാങ്കായ യെസ് ബാങ്ക് കോഫി ഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിക്കൽ ലോജിസ്റ്റിക്സിന്റെ 2.56 ശതമാനം ഓഹരികൾ വിറ്റതിനെ തുടർന്നാണിത്.
നിഫ്റ്റി ബാങ്ക് ഇന്ന് 0.7% ഉയർന്നു. ഫെഡറൽ ബാങ്കാണ് ബാങ്ക് ഓഹരികളിലെ മികച്ച നേട്ടക്കാർ. എച്ച്ഡിഎഫ്സി ബാങ്ക് മാത്രമാണ് ഇന്ന് മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്.
നിഫ്റ്റി 13,500 ന് മുകളിൽ, സെൻസെക്സ് ആദ്യമായി 46000ന് മുകളിൽ
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
