ഓഹരി വിപണിയിൽ ഇന്നും കുതിച്ചുചാട്ടം; ബജാജ് ഫിൻ‌സെർവ് ഓഹരികൾക്ക് വൻ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജാജ് ഫിനാൻസ്, ബജാജ് ഫിൻ‌സെർവ് എന്നിവ വ്യാപാരത്തിൽ കുതിച്ചുയർന്നതിനെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ ഇന്നും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജർമ്മൻ ഡാക്സ് വ്യാപാരത്തിൽ 3 ശതമാനത്തിലധികം ഉയർന്നതോടെ ആഗോള സൂചകങ്ങൾ ഇന്ന് വളരെ ശക്തമായിരുന്നു, മിക്ക ഏഷ്യൻ വിപണികളും ശക്തമായ നേട്ടങ്ങളുമായി വ്യാപാരം അവസാനിപ്പിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഇന്ത്യൻ വിപണിയും നേട്ടം കൈവരിക്കാൻ തുടങ്ങി.

ഈ വർഷം ഉൽപാദനം ശക്തമായി തുടരുമെന്ന ശക്തമായ പ്രത്യാശയ്ക്ക് സഹായകമാകുന്ന സൂചനകളും കാലവർഷത്തോടനുബന്ധിച്ച് മൺസൂൺ വരവോടെ കാർഷിക മേഖലയ്ക്കും ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൻസെക്സ് ഇന്ന് 522 പോയിൻറ് ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 152 പോയിൻറ് ഉയർന്ന് 9979 പോയിന്റിലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. 10,000 പോയിന്റിൽ വീണ്ടും എത്തുന്നതിന് 20 പോയിന്റ് മാത്രം പിന്നിലാണ് നിഫ്റ്റി.

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചുഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണിയിൽ ഇന്നും കുതിച്ചുചാട്ടം; ബജാജ് ഫിൻ‌സെർവ് ഓഹരികൾക്ക് വൻ നേട്ടം

കോൾ ഇന്ത്യ, ബിപിസിഎൽ, മാരുതി, ഐടിസി, ഹീറോ മോട്ടോ കോർപ്പറേഷൻ എന്നിവയാണ് വ്യാപാരത്തിൽ നഷ്ടം നേരിട്ട ഓഹരികൾ. ലോക്ക്ഡൌണിനേ ശേഷം എല്ലാ സൗരോർജ്ജ, കാറ്റാടി പ്ലാന്റുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് അദാനി ഗ്രീൻ എനർജിയിലെ ഓഹരികൾ ഉയർന്നു. അതേസമയം, രൂപയുടെ മൂല്യം 25 പൈസ ഉയർന്ന് ഇന്ന് 75.35 ഡോളറിലെത്തി.

എൻ‌സി‌സി ഓഹരി വില 9.38 ശതമാനം ഉയർന്ന് ഇന്ന് ബി‌എസ്‌ഇയിൽ 28 രൂപയിലെത്തി. 2020 മെയ് മാസത്തിൽ 1,136 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായും കമ്പനി അറിയിച്ചു. പവർ ഫിനാൻസ് കോർപ്പറേഷന്റെ (പി‌എഫ്‌സി) ഓഹരി വില 84.1 രൂപയിലെത്തി. ബി‌എസ്‌ഇയിൽ 3 ശതമാനം വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. അശോക് ലെയ്‌ലാൻഡിന്റെ ഓഹരി വില ബി‌എസ്‌ഇയിൽ 3.66 ശതമാനം ഉയർന്ന് 48.15 രൂപയിലെത്തി. മൊത്തം വിൽപ്പന 1,420 യൂണിറ്റായും എം ആന്റ് എച്ച്സിവി വിൽപ്പന 266 യൂണിറ്റായും ആഭ്യന്തര വിൽപ്പന 1,277 യൂണിറ്റായും ഉയർന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണിത്. എന്നാൽ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഇന്ന് 179 രൂപയിലെത്തി. ബി‌എസ്‌ഇയിൽ 2.72 ശതമാനം ഇടിവാണ് വീ ഗാർഡ് ഓഹരികൾ രേഖപ്പെടുത്തിയിരിക്കുന്നത്.

നിഫ്റ്റി ബാങ്ക് ഓഹരികൾ ഇന്ന് കുതിച്ചുയരാൻ കാരണമെന്ത്?  

English summary

Sensex Gains Today, Bajaj Finserv Shares Up | ഓഹരി വിപണിയിൽ ഇന്നും കുതിച്ചുചാട്ടം; ബജാജ് ഫിൻ‌സെർവ് ഓഹരികൾക്ക് വൻ നേട്ടം

Bajaj Finance and Bajaj FinServe were the biggest gainers on the BSE. Read in malayalam.
Story first published: Tuesday, June 2, 2020, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X