സെൻസെക്സും നിഫ്റ്റിയും ബാങ്കിംഗ് ഓഹരികളിൽ നിന്നുള്ള പിന്തുണയോടെ ഇന്ന് 3 ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക് ഒൻപത് ശതമാനം നേട്ടം കൈവരിച്ചപ്പോൾ. ആക്സിസ് ബാങ്ക് 11 ശതമാനം ഉയർന്നു. എൽ ആൻഡ് ടി ഫിനാൻസ് പോലുള്ള ഹൌസിംഗ് ഫിനാൻസ് കമ്പനികൾ പോലും ഇന്ന് വ്യാപാരത്തിൽ കുതിച്ചു. മേഖലാ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചികയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇന്നത്തെ നേട്ടത്തിന്റെ കാരണമെന്തെന്ന് പരിശോധിക്കാം.
ആക്സിസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ഓഹരികൾ ഇന്ന് മികച്ച നേട്ടങ്ങൾ കൈവരിച്ചു. നിഫ്റ്റി ബാങ്ക് സൂചിക 7 ശതമാനം ഉയർന്നു. ഈ വർഷം ഇതുവരെ 44 ശതമാനത്തിലധികം നഷ്ടം നേരിട്ട നിഫ്റ്റി ബാങ്ക് ഓഹരികളാണ് ഇന്ന് 7.3 ശതമാനം നേട്ടം കൈവരിച്ചത്. സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ കാർലൈൽ ബാങ്കിലെ എട്ട് ശതമാനം ഓഹരികൾക്കായി ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ആക്സിസ് ബാങ്ക് ഓഹരികൾ 14 ശതമാനത്തിലധികം ഉയർന്നതാണ് ഇന്ന് നിഫ്റ്റി ബാങ്ക് ഓഹരികൾക്ക് പിന്തുണ നൽകിയത്.

എന്നാൽ ആക്സിസ് ബാങ്കും കാർലൈനും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ന് മികച്ച നേട്ടം കൈവരിച്ച അഞ്ച് ഓഹരികളിൽ മൂന്നും ബാങ്ക് ഓഹരികളാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഗ്രാസിം, ബജാജ് ഫിനാൻസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികൾ. ബാങ്ക് ഓഹരികളുടെ പിന്തുണയോടെ നിഫ്റ്റി 9300 ലെവലിനു മുകളിലും സെൻസെക്സും 31,000ന് മുകളിലുമാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് 995.92 പോയിൻറ് അഥവാ 3.25 ശതമാനം ഉയർന്ന് 31605.22 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 285.90 പോയിൻറ് അഥവാ 3.17 ശതമാനം ഉയർന്ന് 9314.95 ൽ ക്ലോസ് ചെയ്തു. ഏകദേശം 1363 ഓഹരികൾ ഇന്ന് മുന്നേറി, 939 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
