ചൊവ്വാഴ്ച രാവിലെ നൽകിയ മുഴുവൻ നേട്ടങ്ങളും തകർത്ത് തുടർച്ചയായ മൂന്നാം ദിവവസവും ഇന്ത്യൻ ഓഹരി വിപണിക്ക് നഷ്ടത്തിൽ അവസാനം. പ്രധാന സൂചികകൾ നേട്ടത്തോടെ തുറക്കുകയും ദിവസത്തിൻ്റെ ഭൂരിഭാഗവും പച്ച നിറത്തിൽ വ്യാപാരം ചെയ്യുകയും ചെയ്തു. എന്നൽ വ്യാപാരത്തിന്‍റെ അവസാന മണിക്കൂറിലെ ലാഭ ബുക്കിംഗാണ് സൂചികകളെ താഴേക്ക് വലിച്ചത്.
നിഫ്റ്റി നഷ്ടം 0.26 ശതമാനം
സെൻസെക്‌സ് 78,981.97 ലാണ് ആരംഭിച്ചത്. സെഷനിൽ ഒരു ശതമാനം ഉയർന്ന് 79,852.08 ലെവലിലെത്തി. മറുവശത്ത്, നിഫ്റ്റി 50 അതിൻ്റെ മുൻ ക്ലോസായ 24,055.60 ന് എതിരെ 24,189.85 ൽ ദിവസം തുടങ്ങി, ഒരു ശതമാനത്തിലധികം ഉയർന്ന് 24,382.60 ലെവൽ വീണ്ടെടുക്കാൻ തുടങ്ങി. എന്നാൽ പിന്നീട് താഴേക്ക് പോയി.
സെൻസെക്‌സ് 166 പോയിൻ്റ് അഥവാ 0.21 ശതമാനം നഷ്ടത്തിൽ 78,593.07 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 63 പോയിൻ്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 23,992.55 ൽ ക്ലോസ് ചെയ്തു. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നിലവാരം കുറഞ്ഞ പ്രകടനം കാഴ്ചവച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.71 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 0.57 ശതമാനം താഴ്ന്നു. സെക്ടറുകളിൽ, ഓട്ടോ, ബാങ്ക്, ഓയിൽ & ഗ്യാസ് എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞപ്പോൾ ഐടി, മെറ്റൽ, റിയാലിറ്റി 0.3-0.8 ശതമാനം ഉയർന്നു.

നഷ്ടം 2 ലക്ഷം കോടി
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ ഏകദേശം 442 ലക്ഷം കോടി രൂപയിൽ നിന്ന് 440 ലക്ഷം കോടി രൂപയായി കുറഞ്ഞു. നിക്ഷേപകരുടെ നഷ്ടം 2 ലക്ഷം കോടി.
ജൂലൈയിലെ പേറോൾ ഡാറ്റയെത്തുടർന്ന് യുഎസിൽ മാന്ദ്യം ഉണ്ടാകുമോ എന്ന ഭയത്തെത്തുടർന്ന് കഴിഞ്ഞ സെഷനിൽ വിപണികൾ തിരിച്ചടി നേരിട്ടു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴുമെന്നത് വിദഗ്ധർ വിശ്വസിക്കുന്നില്ല. മാന്ദ്യത്തിൻ്റെ ചില സൂചനകൾ ഉണ്ടായേക്കാമെങ്കിലും, യുഎസ് സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിൻ്റെ വ്യക്തമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നാണ് അവരുടെ അഭിപ്രായം.

നേട്ടവും നഷ്ടവും
എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ശ്രീറാം ഫിനാൻസ്, ബിപിസിഎൽ, എസ്‌ബിഐ എന്നിവ നിഫ്റ്റി നഷ്ടത്തിലായപ്പോൾ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്‌യുഎൽ, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
പരിഭ്രാന്തി വേണ്ട
"അമേരിക്കയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ഭയം അൽപ്പം അകാലവും അതിരുകടന്നതുമാണെന്ന് തോന്നുന്നു. നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ല. ഗുണമേന്മയുള്ള ലാർജ് ക്യാപ്‌സ് സാവധാനത്തിൽ ശേഖരിക്കാനാകും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഇക്വിനോമിക്‌സ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി. ചൊക്കലിംഗം, യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴുമെന്ന് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പറഞ്ഞത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് വലിയ തകർച്ച കാണാൻ പോകുന്നുവെന്നതിന് വ്യക്തമായ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
