ആഗോള വിപണിയിലെ ഇടിവിനെ തുടർന്ന് ഇന്ത്യൻ ഓഹരികളും ഇന്ന് 1.5 ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 536 പോയിന്റ് കുറഞ്ഞ് 31,327 ലും നിഫ്റ്റി 50 159 പോയിന്റ് കുറഞ്ഞ് 9,154 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, ഫിനാൻഷ്യൽ, ഐടി ഓഹരികളാണ് ഇന്ന് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടം ചില നഷ്ടങ്ങൾ കുറയ്ക്കാൻ കാരണമായി.
മനുഷ്യനിൽ പരീക്ഷിച്ച ആദ്യ കൊറോണ വൈറസിന് എതിരായ മരുന്ന് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിനെ തുടർന്ന് ഏഷ്യൻ ഓഹരികളും ഇടിഞ്ഞു. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 0.4 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 സൂചികയിൽ ആർഐഎൽ, ബ്രിട്ടാനിയ, സൺ ഫാർമ, സിപ്ല, ഹീറോ മോട്ടോ എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രാടെൽ, സീ, ബജാജ് ഫിൻസെർവ്, ഹിൻഡാൽകോ എന്നിവയ്ക്ക് കനത്ത നഷ്ടം നേരിട്ടു.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകളും ഇന്ന് രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ട് ആറ് ക്രെഡിറ്റ് റിസ്ക് ഫിക്‌സഡ് വരുമാന പദ്ധതികൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം മേഖല സൂചികകളിൽ ബാങ്ക്, ഫിനാൻസ് ഓഹരികൾ 3 മുതൽ 4 ശതമാനം വരെ ഇടിഞ്ഞു. അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾക്കും രണ്ട് ശതമാനം വീതം നഷ്ടമുണ്ടായി.
ഇന്ന് ലാഭമുണ്ടാക്കിയ ഏക മേഖല സൂചിക നിഫ്റ്റി ഫാർമയാണ്. 1.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക് നാല് ശതമാനത്തിലധികം ഇടിഞ്ഞു. ത്രൈമാസ റിപ്പോർട്ട് പുറത്തു വിട്ടതിനെ തുടർന്ന് ഭാരതി ഇൻഫ്രാടെൽ ഓഹരികൾ എട്ട് ശതമാനം ഇടിഞ്ഞു. കമ്പനിയുടെ അറ്റാദായം 6.89 ശതമാനം വർധിച്ച് 649.50 കോടി രൂപയാണ്.
രണ്ട് ദിവസത്തിന് ശേഷം സെൻസെക്സിലും നിഫ്റ്റിയിലും നേട്ടം, മെറ്റൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications