ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നേട്ടം. സാമ്പത്തിക, ഓട്ടോ, മെറ്റൽ ഓഹരികളിലെ നേട്ടം വിപണിയ്ക്ക് ഇന്ന് ഗുണം ചെയ്തു. അതേസമയം, ഏഷ്യൻ ഓഹരികളും കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം മായ്ച്ചു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻസെക്സ് 306 പോയിന്റ് ഉയർന്ന് 34,287 ൽ എത്തി. നിഫ്റ്റി 113 പോയിന്റ് ഉയർന്ന് 10,142 ൽ എത്തി. രണ്ട് സൂചികകളും ആറ് ശതമാനം വീതം ഉയർന്ന് ഈ ആഴ്ചയിലെ രണ്ടാമത്തെ വലിയ നേട്ടത്തോടെ അവസാനിച്ചു.
നേട്ടവും നഷ്ടവും
ടാറ്റ മോട്ടോഴ്‌സ്, എസ്‌ബിഐ, ഭാരതി ഇൻഫ്രാറ്റെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്‌യുഎൽ, ബജാജ് ഓട്ടോ, സിപ്ല, നെസ്‌ലെ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ആസ്തി നിലവാരം മെച്ചപ്പെട്ടതോടെ വ്യക്തിഗത ഓഹരികളിൽ എസ്‌ബിഐ 9 ശതമാനം ഉയർന്നു. കമ്പനിയുടെ അറ്റാദായം 3,580.81 കോടി രൂപയായി ഉയർന്നതാണ് കാരണം.
റിലയൻസ് ഓഹരികൾ
ടാറ്റാ സ്റ്റീലും ആറ് ശതമാനത്തിലധികം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് 2.42 ശതമാനം ഉയർന്ന് 1,618 രൂപയിലെത്തി. മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി തങ്ങളുടെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിൽ 1.85 ശതമാനം ഓഹരി 9,093 കോടി രൂപയ്ക്ക് വാങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
മേഖല സൂചികകൾ
നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ വ്യാപരം അവസാനിപ്പിച്ചു, നിഫ്റ്റി പിഎസ്‌യു ബാങ്ക് 6.8 ശതമാനവും നിഫ്റ്റി ബാങ്കും നിഫ്റ്റി മെറ്റലും യഥാക്രമം 3.1 ശതമാനവും 3.9 ശതമാനവും ഉയർന്നു. നിഫ്റ്റി ആട്ടോ, നിഫ്റ്റി ഫിൻ സർവീസസും രണ്ട് ശതമാനം വീതം ഉയർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
