ചന്നം പിന്നം ചിതറിവീഴുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച്ച രാവിലെ സെന്‍സെക്സ് സൂചിക 1,000 പോയിന്റിലേറെ താഴേക്ക് പോയി. നിഫ്റ്റിയില്‍ 300 പോയിന്റ് ചോര്‍ച്ചയും നടമാടുന്നു. സ്മോള്‍-കാപ്പ് ഓഹരികള്‍ ചീട്ടുകൊട്ടാരം കണക്കെയാണ് വീണുടയുന്നത്. എന്താണ് സംഭവിച്ചതെന്ന ആലോചനയിലാണോ നിങ്ങളും?
പണപ്പെരുപ്പ കണക്കുകള്‍ അമേരിക്ക പുറത്തുവിട്ട സാഹചര്യത്തിലാണ് ഓഹരി വിപണിയുടെ ഇന്നത്തെ വന്‍ത്തകര്‍ച്ച. വാസ്തവത്തില്‍ ഏപ്രിലില്‍ പണപ്പെരുപ്പം കുറയുകയാണ് ചെയ്തത്. മാര്‍ച്ചില്‍ 8.5 ശതമാനമായിരുന്നു പണപ്പെരുപ്പം; പോയമാസമിത് 8.3 ശതമാനമായി ക്രമപ്പെട്ടു. എന്നാല്‍ 8.1 ശതമാനത്തിലേക്ക് പണപ്പെരുപ്പം വരുതിയിലാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന അനുമാനം തെറ്റിയത് വിപണികളില്‍ പരിഭ്രാന്തി പടര്‍ത്തുകയാണ്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന ആശങ്ക ആഗോളതലത്തില്‍ നിക്ഷേപകര്‍ക്കുണ്ട്. രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയ്ക്ക് അരികിലാണ് ഡോളറുള്ളത്. വികസ്വര വിപണികളുടെ വികാരത്തെ ഇതു സാരമായി ബാധിക്കുന്നുണ്ട്.
രാവിലെ 10.30 സമയം നിഫ്റ്റി സൂചിക 1.72 ശതമാനം തകര്‍ച്ചയോടെ 15,922 പോയിന്റ് നിലയിലാണ് ഇടപാടുകള്‍ നടത്തുന്നത്. സെന്‍സെക്സില്‍ 1.40 ശതമാനം തകര്‍ച്ചയും തുടരുന്നു. മിഡ്-കാപ്പ്, സ്മോള്‍-കാപ്പ് സൂചികകളില്‍ 2.2 ശതമാനം വരെ വീഴ്ച്ച കാണാം.
'പണപ്പെരുപ്പം അതിശക്തമായി നിലകൊള്ളുന്നുവെന്ന സൂചനയാണ് അമേരിക്കയിലെ ഉപഭോക്തൃ വിലസൂചിക നല്‍കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാനായി കടുത്ത മാര്ഗ്ഗങ്ങളെടുക്കാന് യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരാകും', ആഗോള സാമ്പത്തികകാര്യ കമ്പനിയായ നോമൂറ ഹോള്‍ഡിങ്സ് പറയുന്നു.
വെള്ളിയാഴ്ച്ച സെന്‍സെക്സില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2.5 ശതമാനം വിലയിടിവ് നേരിടുന്നുണ്ട് (864.35 രൂപ). ടാറ്റ സ്റ്റീല്‍ (-3.59 ശതമാനം), ബജാജ് ഫൈനാന്‍സ് (-2.70 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-3 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-2.38 ശതമാനം), സണ്‍ ഫാര്‍മ (-0.97 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.32 ശതമാനം) തുടങ്ങിയവരും കനത്ത ക്ഷീണം ഏറ്റുവാങ്ങുകയാണ്.
മറ്റു ഏഷ്യന്‍ വിപണികളുടെ ചിത്രവും വ്യത്യസ്തമല്ല. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ-പസിഫിക് സൂചിക 0.92 ശതമാനം വീഴ്ച്ചയാണ് രേഖപ്പെടുത്തുന്നത്. ജപ്പാന്റെ നിക്കെയ് സൂചിക 1.01 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 1.05 ശതമാനം തകര്‍ച്ച അറിയിക്കുന്നുണ്ട്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.36 ശതമാനം ഇടിവിലാണ് ഇടപാടുകള്‍ നടത്തുന്നത്.
വെള്ളിയാഴ്ച്ച ഇന്ത്യയും ഉപഭോക്തൃ വിലസൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവിടും. മാര്‍ക്കറ്റ് സമയത്തിന് ശേഷമാണ് പണപ്പെരുപ്പ നിരക്ക് പുറത്തുവരിക. ഏപ്രിലില്‍ പണപ്പെരുപ്പം 6.95 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായി ഉയരുമെന്നാണ് നിര്‍മല്‍ ബാംഗ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പ്രവചിക്കുന്നത്. ഭക്ഷ്യ എണ്ണയുടെയും ഇന്ധനങ്ങളുടെയും വിലവര്‍ധനവ് സമ്പദ്ഘടനയ്ക്ക് സാരമായ ക്ഷീണം ചെയ്യും.
പതിവുപോലെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന മേള തുടരുന്നതും സൂചികകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ബുധനാഴ്ച്ച മാത്രം 3,609.35 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വിറ്റഴിച്ചു. മെയ് മാസം ഇതുവരെ 17,403 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. 2022 ഇതുവരെയുള്ള ചിത്രത്തില്‍ 1.44 ലക്ഷം കോടി രൂപയുടെ വില്‍പ്പനയും വിദേശ നിക്ഷേപകരുടെ ഭാഗത്തുനിന്നും കാണാം.
വെള്ളിയാഴ്ച്ച ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ മോട്ടോര്‍സ്, സിയമെന്‍സ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ, അദിത്യ ബിര്‍ല കാപ്പിറ്റല്‍, പൂനാവാല ഫിന്‍കോര്‍പ്പ്, ഷീല ഫോം, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്‍, അപ്പോളോ ടയേഴ്സ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, അനുപം രസായന്‍, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയ കമ്പനികള്‍ മാര്‍ച്ച പാദഫലങ്ങള്‍ പ്രഖ്യാപിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
