ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം കൂടി മുന്‍നിര്‍ത്തി വാഹന നിര്‍മ്മാതാക്കളുടെയും ബാങ്കുകളുടെയും ഓഹരികള്‍ ചുവപ്പു വര കണ്ടാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 236 പോയിന്റുകള്‍ ഇടിഞ്ഞ് 31,000 എന്ന നിലയിലെത്തി. നിഫ്റ്റി സൂചിക 9,100 എന്ന നിലയില്‍ തുടരുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി കമ്പനികളാണ് നഷ്ടം നേരിടുന്നവരില്‍ പ്രമുഖര്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു. ഐടിസി ഓഹരികള്‍ ഇടിഞ്ഞതാകട്ടെ, ഒരു ശതമാനവും. ഇതേസമയം, സെന്‍സെക്സ് സൂചികയില്‍ ഓഎന്‍ജിസി നേട്ടം കൊയ്തത് കാണാം. രണ്ടു ശതമാനം വളര്‍ച്ച തുടക്കത്തിലെ കമ്പനി കാഴ്ച്ചവെച്ചിട്ടുണ്ട്.
നാലാം പാദ ലാഭവിഹിതം 42.2 ശതമാനം കൂപ്പുകുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണും രണ്ടു ശതമാനം വീഴ്ച്ച വെള്ളിയാഴ്ച്ച നേരിടുന്നുണ്ട്. നിഫ്റ്റി സൂചികയിലും ചിത്രം വ്യത്യസ്തമല്ല. നിഫ്റ്റി ഓട്ടോ സൂചിക 0.8 ശതമാനമാണ് വീണിരിക്കുന്നത്. സിപ്ല, ആര്‍ഥി ഡ്രഗ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍സ് എന്നീ കമ്പനികള്‍ വെള്ളിയാഴ്ച്ച നാലാം പാദ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

രാജ്യാന്തര ചിത്രം വിലയിരുത്തിയാല്‍ ജപ്പാന്റെ ആഭ്യന്തര സൂചിക നിക്കെയ് 1.15 ശതമാനം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടുണ്ട്. ഹോംങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 4.94 പോയിന്റുകള്‍ വര്‍ധിച്ച് 23,834.68 എന്ന നിലയിലെത്തി. ചൈനയുടെ ഷാങ്ഹായി കോമ്പോസൈറ്റ് സൂചിക 0.36 ശതമാനം കൂടിയെന്നതും ശ്രദ്ധേയം.
എണ്ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ലാത്തതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ 2020 രണ്ടാം പാദം മുതല്‍ എണ്ണ ഉപഭോഗം വര്‍ധിക്കുമെന്ന രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം എണ്ണവില കുതിച്ചുയരാന്‍ കാരണമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച സ്ഥിതിഗതികള്‍ ശാന്തമാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് വില ഒരു ശതമാനം ബാരലിന് 31.13 ഡോളറിലാണ് എത്തിനില്‍ക്കുന്നത്. വ്യാഴാഴ്ച്ച ഏഴു ശതമാനത്തോളം ക്രൂഡ് ഓയിലിന് വില കൂടിയിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
