വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ മികച്ച തുക സ്ഥിരമായ ലാഭവിഹിതം നല്കുന്ന ഓഹരികള്‍ക്ക് നിക്ഷേപകര്‍ക്കിടയില്‍ വലിയ താല്പര്യമുണ്ട്. പൊതുവെ ലാഭവിഹിത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ലാര്‍ജ്കാപ് ഓഹരികളാണ്. ഇതില്‍ തന്നെ പൊതുമേഖലാ ഓഹരികള്‍ക്ക് മുന്‍തൂക്കം കൂടുതലാണ്.
സ്മോള്‍കാപ് ഓഹരികള്‍ ശ്രദ്ധിച്ചാല്‍ പോലും 32.8 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളെ കാണം. ട്രെന്‍ഡ് ലൈന്‍ ഡാറ്റ അനുസരിച്ച് ടിവി റ്റുഡേ നെറ്റ് വര്‍ക്ക്, ഐഡിഎഫ്സി, ഗ്ലാന്മാര്ക്ക് ലൈഫ് സയന്‍സ് തുടങ്ങിയവ മികച്ച ലാഭവിഹിതമുള്ള ഓഹരികളാണ്. വിശദമായ പട്ടിക നോക്കാം.
ടിവി ടുഡേ നെറ്റ് വര്‍ക്ക്
ലിവിംഗ് മീഡിയം ഇന്ത്യ പ്രമോട്ട് ചെയ്യുന്ന മീഡിയ കമ്പനിയാണ് ടിവി ടുഡേ നെറ്റ് വര്‍ക്ക്. റേഡിയോ, ടിവി ബ്രോഡ്കാസ്റ്റിംഗ് ബിസിനസുകള്‍ കമ്പനി നടത്തുന്നു. ആജ് തക്, ടെസ്, ഹെഡ്ലൈന് ടുഡേ, ദില്ലി ആജ് തക് എന്നിവയാണ് കമ്പനിക്ക് കീഴിലുള്ള ന്യൂസ് ചാനലുുകള്. 12 മാസത്തിനിടെ 70 രൂപ ലാഭവിഹിതം നല്കിയ ഓഹരിക്ക് നിലവില്‍ 32.8 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. ഓഹരി വില 213 രൂപ.

എക്സ്ചേഞ്ചിംഗ് സൊലുഷ്യന്‍
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഐടി സേവനങ്ങള്‍ നല്‍കുന്നൊരു കമ്പനിയാണ് എക്സ്ചേഞ്ചിംഗ് സൊലുഷ്യന്‍. യുഎസ്എ, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളില്‍ കമ്പനിക്ക് സബ്സിഡിയറികള്‍ വഴി ബിസിനസുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 രൂപയാണ് കമ്പനി നല്കിയ ലാഭവിഹിതം. നിലവിലെ ഓഹരി വിലയായ 112.10 രൂപ പ്രകാരം 13.4 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്.
ബന്‍സാലി എന്‍ജിനീയറിംഗ് പോളിമേഴ്സ്
വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവായ എബിഎസ് നിര്‍മിക്കുന്ന കമ്പനിയാണ് ബന്‍സാലി എന്‍ജിനീയറിംഗ് പോളിമര്‍സ് ലിമിറ്റഡ്. എബിഎസ് റെസിന്‍സ്, എഎസ്എ റെസിന്‍സ്, എസ്എന്‍എന്‍ റെസിന്‍സ് എന്നിങ്ങനെ വിവിധ ഉത്പ്പന്നങ്ങള്‍ കമ്പനി നിര്‍മിക്കുന്നു. 12 മാസത്തിനിടെ 17 രൂപ ലാഭവിഹിതം നല്കിയ കമ്പനിക്ക് 11.10 ശതമാനം ഡിവിഡന്റ യീല്‍ഡുണ്ട്. ഓഹരി വില 108 രൂപ.
ഐഡിഎഫ്സി
കേന്ദ്ര സര്‍ക്കാറിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള പൊതുമേഖല വികസന ധനകാര്യ സ്ഥാപനമാണ് ഐഡിഎഫ്സി. 12 മാസത്തിനിടെ 8.60 ശതമാനം ഡിവിഡന്റ് യീല്‍ഡ് ഐഡിഎഫ്സി ഓഹരിക്കുണ്ട്. 11 രൂപയാണ് ഇക്കാലയളവില്‍ കമ്പനി നല്കിയ ലാഭവിഹിതം. ഓഹരി വില 1162.95 രൂപ.
സ്റ്റെര്നിക്സ് പെര്‍ഫോമന്‍സ് മെറ്റീരിയല്‍സ്
വീട്ടുപകരണങ്ങള്‍, ഓട്ടോമൊബൈല്‍ ഇന്റീരിയര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് റെസിനായ അബ്സോളികാണ് സ്റ്റെര്നിക്സ് പെര്‍ഫോമന്‍സ് മെറ്റീരിയല്‍സിന്റെ പ്രധാന ഉത്പ്പന്നം. 12 മാസത്തിനിടെ 126 രൂപ ലാഭവിഹിതമാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയത്. 1,538 രൂപ ഓഹരി വിലയില്‍ 8.20 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
ബാല്‍മെര്‍ ലൗറി ഇന്‍വെസ്റ്റ്മെന്റ്
പൊതുമേഖല സ്ഥാപനമായ ബാല്‍മെര്‍ ലൗറി ഇന്‍വെസ്റ്റ്മെന്റ്സ് പെട്രോളിയം ആന്‍ഡ് നാച്ചുറള്‍ ഗ്യാസ് ലിമിറ്റഡിന് കീഴിലുള്ള കമ്പനിയാണ്. ബാല്‍മെര്‍ ലൗറി ആന്‍ഡ് കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണിത്. 12 മാസത്തിനിടെ 33 രൂപയാണ് ബാല്‍മെര്‍ ലൗറി ഇന്‍വെസ്റ്റ്മെന്റ് ലാഭവിഹിതമായി നല്‍കിയത്. 470.95 രൂപയുള്ള ഓഹരിക്ക് 7 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
ഗ്ലാന്മാര്ക്ക് ലൈഫ് സയന്‍സ്
ഗ്ലാന്മാര്ക്ക് ഫാര്‍മയുടെ അനുബന്ധ കമ്പനിയാണ് ഗ്ലാന്മാര്ക്ക് ലൈഫ് സയന്‍സ്. 12 മാസത്തിനിടെ ഗ്ലാന്മാര്ക്ക് ലൈഫ് സയന്‍സ് 43.5 രൂപ ലാഭവിഹിതം നല്‍കിയിട്ടുണ്ട്. 633.80 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 6.80 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
