റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗ തീരുമാനം ഇന്ന് വിപണിയെ പ്രധാനമായും സ്വാധീനിച്ച ഘടകമാണ്. പ്രധാന പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതായി ആർബിഐ) ഗവർണർ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണി ഇടിയുന്ന കാഴ്ചയാണ് കണ്ടത്.
രാവിലെ 11:30ന് എസെൻസെക്‌സ് 584.53 പോയിൻ്റ് താഴ്ന്ന് 71,567.47ലും നിഫ്റ്റി 164.40 പോയിൻ്റ് താഴ്ന്ന് 21,766.10ലും എത്തി. പലിശ നിരക്ക് കുറയാൻ കാലതാമസമെടുക്കുമെന്ന അനുമാനങ്ങളാണ് ഇടിവിലേക്ക് നയിച്ചത്. അതേസമയം പാദഫലം മോശമായതിന് പിന്നാലെ ലോവർ സർക്യൂട്ടിലെത്തിയ സ്മോൾകാപ് ഓഹരിയാണ് ഷെമാറു എന്റര്‍ടെയിന്‍മെന്റ.
ഷെമാറു എന്റര്‍ടെയിന്‍മെന്റ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനിയാണ് ഷെമാറു എന്റര്‍ടെയിന്‍മെന്റ്. ഫിക്ഷൻ, നോൺ-ഫിക്ഷൻ ഷോകൾ, സിനിമകൾ, കോമഡി, ഭക്തി, കുട്ടികളുടെ വിനോദ പരിപാടികൾ എന്നിങ്ങനെയുള്ള കണ്ടന്റുകളാണ് ഷെമാറൂ നിർമിക്കുന്നത്. ഷെമാരൂ ഉമാങ്, ഷെമാരൂ ടിവി, ഷെമാരൂ മറാഠിബാന, ചുംബക് ടിവി എന്നിങ്ങനെ ബ്രോഡ്കാസ്റ്റ് ചാനലുകളും ഷെമാരൂമീ എന്നി ഒടിടി പ്ലാറ്റ്‌ഫോമും 50 ലധിം യൂട്യൂബ് ചാനലുകളും കമ്പനിക്ക് കീഴിലുണ്ട്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി ഭാഷകളിൽ വിശാലമായ ലൈബ്രറി കമ്പനിക്കുണ്ട്.

ഇടിവിന് കാരണം നഷ്ടം
2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഷെമാറു എന്റർടെയിൻമെന്റ് നഷ്ടത്തിലേക്ക് പോയതാണ് ഓഹരി വിലയിൽ ഇടിവുണ്ടാക്കിയത്. 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഷെമാറു എൻ്റർടെയിൻമെൻ്റിൻ്റെ അറ്റനഷ്ടം 29.94 കോടി രൂപയായാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കമ്പനി 2022 ലെ ഡിസംബർ പാദത്തിൽ 0.88 കോടി രൂപ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്.
2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ വിൽപ്പന 4.26 ശതമാനം ഉയർന്ന് 155.93 കോടി രൂപയായി. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 149.56 കോടി രൂപയായിരുന്നു വിൽപ്പന. ഇബിഐഡിടിഎ നെഗറ്റീവ് ആണ്. 2023 ഡിസംബറിലെ 16.45 കോടി രൂപയാണിത്. 256.82 ശതമാനമാണ് ഇടിവ്. 2022 ഡിസംബറിൽ 10.49 കോടി രൂപയായിരുന്നുഇബിഐഡിടിഎ.
ഓഹരി വില
ബുധനാഴ്ച 216.75 രൂപയിൽ ക്ലോസ് ചെയ്ത ഷെമാറു എന്റർടെയിൻമെന്റ് ഓഹരികൾ വ്യാഴാഴ്ച ലോവർ സർക്യൂട്ട് തൊട്ടു. 182.35 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരി 189 രൂപ വരെ ഉയർന്ന ശേഷം ലോവർസർക്യൂട്ട് നിലവാരമായ 173.40 രൂപയിലേക്ക് വീണു. നഷ്ടം കുറച്ച ഓഹരി ഉച്ചയ്ക്ക് 12 മണിയോടെ 178 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സമീപ കാലത്ത് മികച്ച റിട്ടേൺ നൽകിയ ഓഹരിയാണ് ഷെമാറൂ എന്റർടെയിൻമെന്റ്. ആറുമാസത്തിനിടെ 43.12 ശതമാനം റിട്ടേണും കഴിഞ്ഞ 12 മാസങ്ങളിൽ 77.45 ശതമാനം റിട്ടേണും ഓഹരി നൽകിയിട്ടുണ്ട്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 240 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 101 രൂപയുമാണ്.
ഓഹരി പങ്കാളിത്തം
കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും നിലവില്‍ പ്രമോട്ടര്‍മാരുടെ കയ്യിലാണ്. 65.88 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാര്‍ കൈവശം വെയ്ക്കുന്നത്. ജോയിന്റ് മാനേജിംഗ് ഡയറക്ടർ അതുൽ എച്ച് മരു, രാമൻ ഹിർജി മാരൂ, ബുദ്ധിചന്ദ് ഹിർജി മാരൂ എന്നിവരാണ് പ്രമോട്ടർമാരിൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെയ്ക്കുന്നത്. 33.98ശതമാനം ഓഹരിളും റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ നിക്ഷേപകര്‍ നിക്ഷേപം പൂര്‍ണമായും വിറ്റൊഴിവാക്കി. 2022 ഡിസംബര്‍ പാദത്തില്‍ 0.18ശതമാനം വിദേശനിക്ഷേപം ഓഹരിയിലുണ്ടായിരുന്നു. 2023 സെപ്റ്റംബര്‍ പാദത്തില്‍ ഇത്0.09 ശതമാനമായി കുറഞ്ഞിരുന്നു. ഡിസംബര്‍ പാദത്തിലെ കണക്ക് പ്രകാരം ഇവ പൂര്‍ണമായും വിറ്റൊഴിവാക്കിയതായി കാണാം. ആഭ്യന്തര നിക്ഷേപകര്‍ 0.14ശതമാനം ഓഹരികള്‍ ഡിസംബര്‍ പാദത്തില്‍ വാങ്ങിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications