സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ മുൻനിര ഓഹരികളിലുണ്ടായ മുന്നേറ്റത്തിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 275.62 പോയിന്റ് ഉയർന്ന് 65,930.77ലും നിഫ്റ്റി 89.40 പോയിന്റ് നേട്ടത്തിൽ 19,783.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ മുൻനിര ഓഹരികളിലെ മുന്നേറ്റമാണ് വിപണിയെ നയിച്ചത്.
എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ നിഫ്റ്റിയിൽ വലിയ നേട്ടമുണ്ടാക്കി. കോൾ ഇന്ത്യ, ഒഎൻജിസി, ബിപിസിഎൽ, ടെക് മഹീന്ദ്ര, എൽടിഐഎംഎൻട്രീ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റി സെഷനിലുടനീളം നേട്ടം നിലനിർത്തി. 19,829.10 നും 19,754.05 നം ഇടയിലാണ് നിഫ്റ്റി വ്യാപാരം നടത്തിയത്. സെൻസെക്സ് 65,860.46 ൽ വ്യാപാരം ആരംഭിച്ച് ഇൻട്രാഡേയിൽ 66,082.36 നിലവാരം വരെ എത്തി. 65,849.17 ആണ് താഴ്ന്ന നിലവാരം. നിഫ്റ്റി 50 ഉം സെൻസെക്സും നവംബറിൽ ഇതുവരെ 3 ശതമാനം വീതം ഉയർന്നു.

സെക്ടറൽ സൂചികകളിൽ ഫാർമ, റിയൽറ്റി, മെറ്റൽ എന്നിവ 1 ശതമാനം വീതവും ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 0.5 ശതമാനം വീതവും മുന്നേറി. ബിഎസ്ഇ മിഡ്കാപ, സ്മോൾകാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിന് കാരണം
യുഎസിലെ പണപ്പെരുപ്പം ലഘൂകരിക്കുന്നതും തൊഴിൽ വിപണിയിലെ ഡാറ്റ അനുകൂലമാകുന്നതും ആഗോള ഇക്വിറ്റി വിപണിയെ നയിച്ച ഘടകങ്ങളാണ്. ഡിസംബറിൽ ഫെഡറൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുള്ള സാധ്യതയാണ് വിപണി പ്രതീക്ഷിക്കുന്നത്. മാർച്ച് മുതൽ നിരക്ക് കുറയ്ക്കനുള്ള സാധ്യതയും വിപണി കാണുന്നു.
ബോണ്ട് യീൽഡുകളിലെയും ഡോളർ സൂചികയിലെയും ഇടിവ് പലിശ നിരക്ക് വളർന്നുവരുന്ന വിപണികളിലേക്ക് ഫണ്ടുകളെ ആകർഷിക്കും. ഇതാണ് ചൊവ്വാഴ്ച വിപണി മുന്നേറ്റത്തിന് കാരണമായ ഘടകം. കൺസ്യൂമർ ഡ്യൂറബിൾസ്, റിയാലിറ്റി എന്നിവയുടെ മേൽനോട്ടത്തിലാണ് വിപണിയി നേട്ടമുണ്ടാക്കിയത്.
ശ്രദ്ധേയമായ ഓഹരികൾ
റിയൽറ്റി ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒബ്‌റോയ് റിയൽറ്റി തുടർച്ചയായ അഞ്ചാം സെഷനിലും നേട്ടമുണ്ടാക്കി. മെറ്റൽ ഓഹരികളിൽ ജെഎസ്ഡബ്ലു സ്റ്റീൽ, ഹിൻഡാൽകോ എന്നിവ ഏകദേശം 2 ശതമാനം ഉയർന്നു. ടൈറ്റൻ റെക്കോർഡ് ഉയരത്തിലെത്തി. ഓഹരിയുടെ വിപണി മൂല്യം വർധിച്ച് 3 ലക്ഷം കോടി രൂപ കവിഞ്ഞു. ഇൻഷുറൻസ് കമ്പനികളിൽ എസ്ബിഐ ലൈഫ്, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവ നേട്ടമുണ്ടാക്കി.
ടാൽബ്രോസ് ഓട്ടോ തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. ഓഹരി 15 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നെഗറ്റീവ് ബ്രോക്കറേജ് റിപ്പോർട്ടിൽ കെപിഐടി ടെക് 7 ശതമാനത്തിലധികം ഇടിഞ്ഞു. റെയിൽവേ ഓഹരികളും നേട്ടമുണ്ടാക്കി. ടിറ്റഗ്രാഫ് റെയിൽ സിസ്റ്റം 1000 രൂപ കടന്ന ശേഷം 999.85 രൂപയിൽ ക്ലോസ് ചെയ്തു. ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്, സൺ ഫാർമ, ടൈറ്റൻ എന്നിവയുൾപ്പെടെ 350 ലധികം ഓഹരികൾ 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
അതേസമയം ക്രൂഡ് ഓയിൽ വില കുറഞ്ഞു. കൂടുതൽ വിതരണം വെട്ടിക്കുറയ്ക്കുന്നത് ഉത്പാദക രാജ്യങ്ങൾ ചർച്ച ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദേശം 1 ശതമാനം ഇടിഞ്ഞ ബ്രെന്റ് ക്രൂഡ് ബാരലിന് 81.5 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. രൂപ ഡോളറിനെതിരെ വലിയ മാറ്റങ്ങളില്ലാതെ 83.35 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications