ഇന്ത്യൻ വിപണി വ്യാഴാഴ്ചയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ അമേരിക്കൻ ഫെഡ് റിസേർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും 25 അടിസ്ഥാന നിരക്ക് വർധിപ്പിച്ചത് വിപണിയിൽ വലിയ ആശയകുഴപ്പങ്ങളുണ്ടാക്കിയില്ല.
സെൻസെക്സ് 272.57 പോയിന്റ് നേട്ടത്തോടെ 61,465.87 ലും നിഫ്റ്റി 84.05 പോയിന്റ് ഉയർന്ന് 18,173.90 ലുമാണ് വ്യാപാരം നടക്കുന്നത്. നേട്ടത്തിൽ തുടരുന്ന വിപണിയിൽ ഹ്രസ്വകാലത്തേക്ക് മികച്ച റിട്ടേൺ നൽകാൻ സാധിക്കുന്ന 4 ഓഹരികളെ ഷെയർഖാൻ നിർദ്ദേശിക്കുന്നുണ്ട്. ഓഹരികളും ഇവയുടെ ലക്ഷ്യവിലയും നോക്കാം.
ഡാല്‍മിയ ഭാരത്
സിമന്റ്, റിഫാക്ടറീസ്, പഞ്ചസാര തുടങ്ങിയ സെക്ടറുകളില്‍ ബിസിനസ് നടക്കുന്ന കമ്പനിയാണ് ഡാല്‍മിയ ഭാരത്. വ്യാഴാഴ്ച 2004 രൂപയില്‍ വ്യാപാരം നടക്കുന്ന ഡാല്‍മിയ ഭാരത് ഓഹരികള്‍ക്ക് ഷെയര്‍ഖാന്‍ നിശ്ചയിച്ച ലക്ഷ്യവില 2,250 രൂപയാണ്. നിലവിലെ വിലയില്‍ ഓഹരികള്‍ വാങ്ങിയാല്‍ 12 ശതമാനം റിട്ടേണാണ് ലഭിക്കുക.

കഴിഞ്ഞ 6 മാസത്തിനിടെ ഡാല്‍മിയ ഭാരത് ഓഹരികള്‍21 ശതമാനവും 1 വര്‍ഷത്തിനിടെ 33 ശതമാനവും ഉയര്‍ന്നു. 3 വര്‍ഷത്തിനിടെ 283 ശതമാനാണ് റിട്ടേണ്‍.
ബജാജ് ഫിനാന്‍സ്
ബജാജ് ഗ്രൂപ്പിന് കീഴിലുള്ള റീട്ടെയില്‍ ഫിനാന്‍സ് കമ്പനിയാണ് ബജാജ് ഫിനാന്‍സ്. വാഹനങ്ങള്‍ക്കും ഉപഭോക്തൃ വസ്തുക്കള്‍ക്കും വായ്പ, വ്യക്തിഗത വായ്പ, ഇന്‍ഷൂറന്‍സ് സര്‍വീസ് എന്നിവ ബജാജ് ഫിനാന്‍സിന് കീഴിലുണ്ട്. 6319 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് ഷെയര്‍ഖാന്‍ നല്കിയ ലക്ഷ്യവില 7,500രൂപയാണ്. നിലവിലെ വിലയില്‍ നിന്ന് 15 ശതമാനം നേട്ടമാണിത്.
മൂന്ന വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്കിയ ബജാജ് ഫിനാന്‍സ് ഓഹരികള്‍ കഴിഞ്ഞ 1 വര്‍ഷത്തിനിടെ 6 ശതമാനം ഇടിഞ്ഞു. ഏപ്രില്‍ 26 ന് ചേര്‍ന്ന ബോര്‍ഡ് യോഗം ഓഹരി ഉടമകള്‍ക്ക് 30 രൂപ ലാഭവിഹിതവും നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂണ്‍ 30 ആണ്.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പ്പന്നങ്ങള്‍ വില്പന നടത്തന്ന കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. ഈ ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് 870 രൂപയാണ് ഷെയര്‍ ഖാന് ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്. വ്യാഴ്ച 773.35 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. നിലവിലെ വിലയില്‍ ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് 12 ശതമാനം നേട്ടമുണ്ടാക്കാം.
മൂന്ന് വര്‍ഷത്തിനിടെ 122 ശതമാനം റിട്ടേണാണ് ഈ ഓഹരിയില്‍ നിന്നുണ്ടായത്. ഏപ്രില്‍ 25ന് ചേര്‍ന്ന ബോര്‍ഡ് യോഗം ഓഹരിയൊന്നിന് 8.45 രൂപ ലാഭവിഹിതം നല്കാന് തീരുമാനിച്ചിട്ടുണ്ട്.
മാരുതി സുസൂക്കി ഇന്ത്യ
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളാണ് മാരുതി സൂസൂക്കി ഇന്ത്യ. 8,789 രൂപയില്‍ വ്യാപാരം നടക്കുന്ന മാരുതി സൂസൂക്കി ഓഹരികള്‍ വാങ്ങിയാല്‍ 24 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് ഷെയര്‍ഖാന്റെ നിര്‍ദ്ദേശം. 10,965 രൂപയാണ് മാരുതി സുസൂക്കി ഇന്ത്യയ്ക്ക് നല്കിയ ലക്ഷ്യവില.
ഓഹരിയുടമകള്‍ക്ക് 90 രൂപ മാരുതി സുസൂക്കി ഇന്ത്യ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 1 വര്‍ഷത്തിനിടെ 15 ശതമാനം റിട്ടേണാണ് മാരുതി സുസൂക്കി ഇന്ത്യ ഓഹരികള്‍ നല്‍കിയത്. 3 വര്‍ഷത്തിനിടെ 64 ശതമാനം വര്‍ധനവാണ് ഓഹരി വിലയിലുണ്ടായത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
