കഴിഞ്ഞ കുറച്ച് സെഷനുകളായി മികച്ച നേട്ടമുണ്ടാക്കുകയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ഓഹരി. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഏകദേശം 27 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. വെള്ളിയാഴ്ച ബിഎസ്ഇയിൽ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 34.57 രൂപയിലെത്തുകയും ചെയ്തു. എന്താണ് ഓഹരിയുടെ കുതിപ്പിന് കാരണമെന്ന് വിശദമായി പരിശോധിക്കാം.
കുതിപ്പിന് കാരണം
റിലയൻസ് പവർ നിലവിൽ കടരഹിത കമ്പനിയാണ്. കമ്പനി അതിൻ്റെ 800 കോടി കടം തിരിച്ചടച്ചു. 2023 ഡിസംബറിനും 2024 മാർച്ചിനും ഇടയിൽ, റിലയൻസ് പവർ ഐഡിബിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ് എന്നിവയുൾപ്പെടെ വിവിധ ബാങ്കുകളുമായി ഒന്നിലധികം കടം തീർപ്പാക്കൽ കരാറുകളിൽ ഒപ്പുവച്ചു. ഈ ബാങ്കുകളിലെ മുഴുവൻ കടവും കമ്പനി ഇപ്പോൾ തിരിച്ചടച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അതുകൊണ്ടു തന്നെ റിലയൻസ് പവറിന് ഇപ്പോൾ അതിൻ്റെ ഓർഡർ ബുക്കിൽ പ്രവർത്തിക്കാൻ കഴിയും. 2024- ബജറ്റിലെ പ്രഖ്യാപനങ്ങളും റിലയൻസ് പവറിന്‍റെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്.

ഓഹരി വിലയിലെ പ്രകടനം
ബിഎസ്ഇയിൽ 34.57 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച റിലയൻസ് പവർ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.24 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 19.08 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 26.35 ശതമാനമാണ് ആറ് മാസത്തെ വളർച്ചാ നിരക്ക്. 2024-ൽ ഇതുവരെ 44.34 ശതമാനം നേട്ടമുണ്ടാക്കാനും റിലയൻസ് പവറിന് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 81.28 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്.
ഷെയർഹോൾഡിംഗ് പാറ്റേൺ
ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, റിലയൻസ് പവറിൽ പ്രൊമോട്ടർമാർക്ക് 23.24 ശതമാനം ഓഹരിയുണ്ട്. ബാക്കി 76.76 ശതമാനം പൊതുജനങ്ങളുടേതാണ്. പ്രമോട്ടർമാരിൽ അംബാനി കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) കമ്പനിയുടെ 2.56 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുണ്ട്.
ഓഹരി വില ലക്ഷ്യം
റിലയൻസ് പവർ ഓഹരി വില ഉയർന്ന പ്രവണതയിലാണ്. സ്റ്റോക്ക് 32 രൂപയിൽ ശക്തമായ അടിത്തറ ഉണ്ടാക്കി. റിലയൻസ് പവർ ഓഹരി ഉടമകൾ സ്‌ക്രിപ്റ്റ് നിലനിർത്തണമെന്നാണ് ചോയ്സ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത്. 38-40 രൂപയാണ് ഓഹരിയുടെ ഹ്രസ്വകാല ലക്ഷ്യം. 32 രൂപയാണ് സ്റ്റോപ്പ് ലോസ്.

റിലയൻസ് പവർ
ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ബിസിനസ് സാന്നിദ്ധ്യമുള്ള കമ്പനിയാണ് റിലയൻസ് പവർ. വിവിധ സബ്സ്ഡിയറി കമ്പനികളിലൂടെയും പവർ പ്രൊജ്ക്ടുകളുമായി ബന്ധപ്പെട്ട് ഡെവലപ്മെന്റ്, കൺസ്ട്രക്ഷൻ, ഓപ്പേറഷൻസ് എന്നിവ ചെയ്യുന്നു. നിലവിൽ വലിയ പോർട്ഫോളിയോയാണ് കമ്പനിയുടേത്.
2008 വർഷത്തിൽ റിലയൻസ് പവർ ഓഹരികൾ ഏകദേശം 260.78 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഓഹരി വില കുത്തനെ ഇടിയുകയും 2020 മാർച്ച് 27-ആം തീയ്യതി വില 1.13 രൂപയിലേക്കെത്തുകയും ചെയ്തു. പിന്നീടിങ്ങോട്ട് സാവധാനമാണ് ഓഹരി വില കയറിയത്. എന്നാൽ ഇപ്പോൾ ഓഹരിയുടെ കുതിപ്പിന് വേഗം കൂടിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications