ജൂൺ പാദ ഫലങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ചത്തെ വ്യാപാരത്തിൽ എസ്ജെവിഎൻ ഓഹരി 8 ശതമാനത്തോളം ഉയർന്നു. അതോടെ ഓഹരി വില 148.84 രൂപയിലേക്കെത്തി. വരും ദിവസങ്ങളിലും ഓഹരി വില ഉയർന്നാൽ അത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയായ 161.45 രൂപയെ മറികടക്കുമോ എന്നാണ് നിക്ഷേപകർ ഉറ്റ് നോക്കുന്നത്.
ശക്തമായ ക്യു1 പ്രകടനം
കമ്പനിയുടെ വരുമാനത്തിൽ 29 ശതമാനം വർധന രേഖപ്പെടുത്തി 870.4 കോടി രൂപയിലെത്തി. പലിശ, നികുതി , മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 33 ശതമാനം വർധിച്ച് 667.5 കോടി രൂപയായി. ഇബിഐടിഡിഎ മാർജിൻ 220 ബേസിസ് പോയിൻറ് വർദ്ധിച്ച് 76.7% ആയി.
വർദ്ധിച്ച അറ്റാദായവും വൈദ്യുതി ഉൽപാദന ശേഷിയും
എസ്‌ജെവിഎൻ്റെ അറ്റാദായം 357.1 കോടി രൂപയാണ്. ഇത് മുൻ വർഷം ഇതേ കാലയളവിലെ 271.8 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 31.4% വർധിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായ വളർച്ച നേടാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 143.25 രൂപ എന്നതാണ് നിലവിൽ (1.20 PM,14-08-24) എസ്ജെവിഎൻ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.23 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 18.83 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 54.20 ശതമാനം മുന്നേറ്റമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 148.91 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എസ്ഐവിഎൻ-നിന് സാധിച്ചു. 490 ശതമാനമാണ് 5 വർഷത്തെ വളർച്ച.

ബ്രോക്കറേജ് ശുപാർശ
ഓഹരിയിൽ കവറേജ് ഉള്ള 4 അനലിസ്റ്റുകളിൽ 2 പേർക്ക് ബൈ റേറ്റിംഗുകളും 2 പേർക്ക് മൾട്ടിബാഗർ ഓഹരിയിൽ സെൽ റേറ്റിംഗും ഉണ്ടെന്ന് ട്രെൻഡ്‌ലൈൻ ഡാറ്റ കാണിക്കുന്നു.
ഷെയർ ഹോൾഡിംഗ്
കമ്പനിയുടെ 55 ശതമാനം ഓഹരി കേന്ദ്രസർക്കാറിന്‍റെ കയ്യിലും 26.85 ശതമാനം ഓഹരി ഹിമാചൽ പ്രദേശ് സർക്കാറിന്‍റെ കയ്യിലാണ്. ബാക്കി 18.15% പൊതുജനങ്ങളുടേതുമാണ്.
ലാഭവിഹിതം
എസ്ജെവിഎൻ ഒരു ഇക്വിറ്റി ഷെയറിന് 65 പൈസയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു, മുമ്പ് പ്രഖ്യാപിച്ച ഒരു ഷെയറിന് 1.15 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണിത്.

എസ്ജെവിഎന്‍ ലിമിറ്റഡ്
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
താപവൈദ്യുതി, ജലവൈദ്യുതി, കാറ്റാടി ശക്തി, സൗരോർജ്ജം, പവർ ട്രാൻസ്മിഷൻ ബിസിനസ്സുകളിലും കമ്പനി പങ്കാളികളാണ്. അതോടൊപ്പം ഹൈവേ ടണലുകൾ, റെയിൽവേ തുരങ്കങ്ങൾ മുതലായവയിൽ കൺസൾട്ടൻസി സേവനങ്ങളും എസ്ജെവിഎന്‍ നൽകുന്നുണ്ട്.
വിവിധ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി, പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ എസ്ജെവിഎൻ ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികൾ നേർപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് എസ്ജെവിഎൻ ബോർഡ് പ്രാഥമിക അംഗീകാരം നൽകിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications