പോസിറ്റീവ് ആഗോള സൂചനകൾക്കിടയിൽ തിങ്കളാഴ്ച ശക്തമായ റാലിയാണ് ഇന്ത്യൻ വിപണിയിൽ കണ്ടത്. യുഎസ് പണപ്പെരുപ്പ ഡാറ്റ താഴ്ന്നത് അമേരിക്കയിൽ പലിശ നിരക്ക് വർധനവ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ പോസ്റ്റീവാക്കിയത്.
അനുകൂല സാഹചര്യത്തിൽ സെൻസെക്‌സ് 742.06 പോയിന്റ് ഉയർന്ന് 65,675.93 ലും നിഫ്റ്റി 231.90 പോയിന്റ് നേട്ടത്തോടെ 19,675.45 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാർക്ക് സൂചികകൾക്ക് തുല്യമായ പ്രകടനം നിഫ്റ്റി മിഡ്, സ്മോൾകാപ് സൂചികയിലും കണ്ടു. ഇവ യഥാക്രമം 0.91 ശതമാനവും 1.27 ശതമാനവും നേട്ടത്തിലാണ്.
നിഫ്റ്റി നിർണായകമായ 19,400 നിലവാരത്തിന് മുകളിൽ തുടരുന്നത് സൂചികയ്ക്ക് അനുകൂലമായ വികാരം നിലനിർത്തുന്നതിന് വളരെ പ്രധാനമാണെന്ന് പ്രഭുദാസ് ലില്ലാധർ പ്രൈവറ്റ് ലിമിറ്റഡിലെ ടെക്‌നിക്കൽ റിസർച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഖ് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ വിശകലത്തിൽ ഹ്രസ്വകാലത്തേക്ക് 1.12% മുതൽ 9.91 ശതമാനം വരെ റിട്ടേൺ സാധ്യതയുള്ള 10 ഓഹരികളെ വാങ്ങൻ നിർദ്ദേശിക്കുന്നുണ്ട്.

ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ കമ്പനി ലിമിറ്റഡ്
ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ ഓഹരികൾക്ക് 192 രൂപയാണ് വൈശാലി പരീക്ഷ നൽകുന്ന ലക്ഷ്യവില. ഈ നിർദ്ദേശം പ്രകാരം ഓഹരി വാങ്ങുന്നവർ 154 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 173 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 6.02 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം
ഹിന്ദുസ്ഥാൻ കോപ്പർ
175 രൂപ ലക്ഷ്യവിലയിലാണ് ഹിന്ദുസ്ഥാൻ കോപ്പർ ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നത്. 9.91 ശതമാനം പ്രതീക്ഷിക്കുന്ന ഓഹരിയിൽ 138 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. നിലവിലെ ഓഹരി വില 160.25 രൂപയാണ്.
ഐആർഎഫ്‌സി
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഓഹരികൾക്കും വൈശാലി പരീഖ് 'ബൈ' റേറ്റിംഗ് നൽകുന്നുണ്ട്. 90 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 4.84 ശതമാനം റിട്ടേണാണ് ഓഹരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ നിർദ്ദേശ പ്രകാരം ഓഹരി വാങ്ങുന്നവർ 64 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. നിലവിലെ ഓഹരി വില 73.50 രൂപ.
ഐഡിഎഫ്സി ലിമിറ്റഡ്
വൈശാലി പരീഖ് നിർദ്ദേശിക്കുന്ന മറ്റൊരു ഓഹരിയാണ് ഐഡിഎഫ്സി ലിമിറ്റഡ്. 135 രൂപ ലക്ഷ്യവിലയിൽ ഓഹരി വാങ്ങാനാണ് നിർദ്ദേശിക്കുന്നത്. 3.70 ശതമാനം റിട്ടേണാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോപ്പ് ലോസ് 108 രൂപ. നിലവിലെ ഓഹരി വില 120.45 രൂപ.
ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡ്
195 രൂപയാണ് ആദിത്യ ബിർള ക്യാപിറ്റൽ ഓഹരികൾക്ക് നൽകുന്ന ലക്ഷ്യവില. 3.12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുന്ന ഓഹരിയിൽ 165 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. ആദിത്യ ബിർള ക്യാപിറ്റൽ ഓഹരികൾ 181.70 രൂപയിൽ ലഭ്യമാണ്.
ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ
81.75 രൂപയിൽ ലഭ്യമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഹരികൾക്ക് വൈശാലി പരീഖ് 'ബൈ' റേറ്റിംഗ് നൽകുന്നുണ്ട്. 94 രൂപയാണ് ഓഹരി വില. സ്റ്റോപ്പ് ലോസ് 76 രൂപ. ഈ നിർദ്ദേശത്തിന് കണക്കാക്കുന്ന റിട്ടേൺ 1.23 ശതമാനമാണ്.
ജിൻഡാൽ സ്റ്റെയിൻലെസ്
530 രൂപ ലക്ഷ്യവിലയിൽ ജിൻഡാൽ സ്റ്റെയിൻലെസ് ഓഹരികൾ വാങ്ങാമെന്നാണ് വൈശാലി പരീഖ് നിർദ്ദേശിക്കുന്നത്. ഈ നിർദ്ദേശ പ്രകാരം ഓഹരി വാങ്ങുന്നവർ 445 രൂപ നിലവാരം സ്റ്റോപ്പ് ലോസായി പരിഗണിക്കണം. 4.33 ശതമാനമാണ് പ്രതീക്ഷിക്കുന്ന റിട്ടേൺ. ഓഹരി വില 471.20 രൂപ.
സെയിൽ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരികൾ 100 രൂപ ലക്ഷ്യവിലയിൽ വാങ്ങാമെന്ന് ബ്രോക്കറേജ് നിർദ്ദേശിക്കുന്നു. ഓഹരി വില 82 രൂപയിലേക്ക് ഇടിയുകയാണെങ്കിൽ വിറ്റൊഴിവാക്കാം. 3.68 ശതമാനം പരമാവധി റിട്ടേൺ ഈ ഓഹരിയിൽ നിന്നും സമീപ കാലത്ത് പ്രതീക്ഷിക്കാം. നിലവിലെ ഓഹരി വില 88.40 രൂപ.
ഭെൽ
ഭാരത് ഇലക്‌ട്രോണിക്‌സ് ഓഹരികൾക്കുള്ള ലക്ഷ്യവില 164 രൂപയാണ്. സ്റ്റോപ്പ് ലോസ് 132 രൂപ. 1.55 ശതമാനം റിട്ടേണാണ് ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ
120 രൂപ ലക്ഷ്യമാക്കി ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ വാങ്ങാമെന്ന് വൈശാലി പരീഖ് നിർദ്ദേശിക്കുന്നു. ഓഹരിയുടെ സ്റ്റോപ്പ് ലോസ് 99 രൂപയാണ്. 1.22 ശതമാനമാണ് പ്രതീക്ഷിക്കുന്ന പരമാവധി റിട്ടേൺ. നിലവിലെ ഓഹരി വില 107.90 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications