കേരളം നാളെ കൊച്ചുവൃന്ദവനമാകും. നാടും നഗരവും കുട്ടി കൃഷ്ണമാരെ കൊണ്ട് നിറയും. അതെ നാളെയാണ് ശ്രീ കൃഷ്ണ ജയന്തി. മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്. ഇത്തവണ സെപ്റ്റംബർ 14നാണ് ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് ഐതിഹ്യം. ഈ ദിവസത്തെ കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളും ഈ ദിവസത്തിനുണ്ട്.
ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയും അമ്മമാരും പെൺകുട്ടികളും ഗോപികമാരായി അണിഞ്ഞൊരുങ്ങിയും ആഘോഷിക്കാറുണ്ട്. കേരളത്തിൽ പലഭാഗങ്ങളിലും ശോഭായാത്രകളും നടത്തുന്നു. അഷ്ടമിരോഹിണി ദിനത്തിൽ കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനകളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ആശംസകൾ അറിയിക്കാം.
സ്നേഹത്തിന്റെയും നന്മയുടെയും ഐശ്വര്യത്തിന്റെയുമാകട്ട അഷ്ടമി രോഹിണി ദിനം. ആശംസകൾ
11,500 രൂപ കയ്യിലുണ്ടോ..? 8.25 ലക്ഷം രൂപ സമ്പാദിക്കാം, ഇതാണ് എസ്ബിഐയുടെ അടിപൊളി പദ്ധതി
എല്ലാവർക്കും ഭക്തിസാന്ദ്രമായ ശ്രീകൃഷ്ണജയന്തി ആശംസകൾ നേരുന്നു...
ഭഗവാൻ ശ്രീകൃഷ്ണൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ ഐശ്വര്യവും നൽകട്ടെ
അഷ്ടമി രോഹിണിയുടെ ഈ പുണ്യ ദിനത്തിൽ നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറയട്ടെ! ശ്രീകൃഷ്ണ ജയന്തി ആശംസകൾ
ഈ ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയട്ടെ എന്ന് ആശംസിക്കുന്നു.

ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ കുടുംബത്തെ രക്ഷിക്കട്ടെ ,ജന്മാഷ്ടമി ആശംസകൾ.
ഈ ജന്മാഷ്ടമി ദിനത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുഷ്പങ്ങൾ ഭഗവാൻ നിങ്ങളുടെ മേൽ ചൊരിയട്ടെ. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും.
മഹാഭാരത യുദ്ധത്തിൽ അർജ്ജുനന് വഴി കാണിച്ചത് പോലെ ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ ജീവിതത്തിലും വഴി കാണിക്കും. അനുഗ്രഹീതമായ കൃഷ്ണ ജന്മാഷ്ടമി ആശംസിക്കുന്നു!
ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കാം, ശോഭനമായ ഭാവിക്കായി ഭഗവാന്റെ അനുഗ്രഹം തേടാം. ജന്മാഷ്ടമി ആശംസകൾ!
എല്ലാ ആരോഗ്യവും സമ്പത്തും തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ. അഷ്ടമി രോഹിണി ആശംസകൾ
സ്നേഹം, അനുകമ്പ, നീതി എന്നിവ ബോധ്യപ്പെടുത്തുന്ന ശ്രീകൃഷ്ണൻ പ്രചോദനമാകട്ടെ. ജന്മാഷ്ടമി ആശംസകൾ!
ഈ നല്ല ദിനം കൃഷ്ണ ലീലകളാല്‍ മുഖരിതമാക്കാം. ശ്രീകൃഷ്ണ ഭഗവാന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
സത്യത്തിന്റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ കൃഷ്ണ ഭഗവാന് എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍
ശ്രീകൃഷ്ണ ജയന്തിയുടെ ഈ പുണ്യ വേളയിൽ, ശ്രീകൃഷ്ണന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ഹൃദയവും വീടും സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ട് നിറയട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ
കൃഷ്ണന്റെ പുല്ലാങ്കുഴൽ നിങ്ങളുടെ പാതയെ സഫലവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കുകയും നിങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ സ്വരമാധുര്യത്തെ ക്ഷണിക്കുകയും ചെയ്യട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ
ഈ ജന്മാഷ്ടമി ദിനത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുഷ്പങ്ങൾ ചൊരിയട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ
ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും, ശ്രീകൃഷ്ണ ജയന്തി ആശംസകൾ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications