സിംഗപ്പൂര്‍ സര്‍ക്കാറിന് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നിക്ഷേപമുണ്ട്. ഡിസംബറിലുള്ള ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 50 ലിസ്റ്റഡ് കമ്പനികളില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന് നിക്ഷേപമുണ്ട്. ജനുവരി 24 പ്രകാരം ഇവയുടെ നിക്ഷേപമൂല്യം 2.07 ലക്ഷം കോടി രൂപ വരും. സിംഗപ്പൂര്‍ സര്‍ക്കാറിന് 1ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള കമ്പനികളുടെ വിശദാംശങ്ങളാണിത്.
സിംഗപ്പൂര്‍ സര്‍ക്കാറിന് നിക്ഷേപമുള്ള ഓഹരികളില്‍ ഭൂരിഭാഗവും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടയക്ക റിട്ടേണ്‍ നല്‍കി. ഇതില്‍ 6 ഓഹരികളുടെ വില ഇരട്ടിയാവുകയും ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരികളെ പരിചയപ്പെടാം.

പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്. റെസിഡൻഷ്യൽ പ്രോജക്റ്റുകൾ, വാണിജ്യ പ്രോജക്ടുകൾ എന്നിവ കേന്ദ്രീകരിച്ച് 142 റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ കമ്പനി പൂർത്തിയാക്കി. ടെക്നോളജി പാർക്കുകൾ, കാമ്പസുകൾ, , ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ റിയൽ എസ്റ്റേറ്റ് വ്യവസായങ്ങൾ എന്നിവയും കമ്പനിയുടെ പോർട്ട്ഫോളിയോയിലുണ്ട്.
സിംഗപ്പൂര്‍ സര്‍ക്കാറിന് 3.34 ശമാനം നിക്ഷേപമാണ് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ടിലുള്ളത്. ഇതിന്റെ നിക്ഷേപ മൂല്യം (ജനുവരി 23) 1,506 കോടി രൂപയോളം വരും. 2024 സാമ്പത്തിക വര്‍ഷത്തില്‍ 179 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 1,196.50 രൂപയില്‍ ലഭ്യമാണ്.
സൊമാറ്റോ
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമാണ് സൊമാറ്റോ. സൊമാറ്റോയില്‍ 1.09 ശതമാനം നിക്ഷേപമാണ് സിംഗപ്പൂര്‍ സര്‍ക്കാറിനുള്ളത്. 1,235 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം വരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം റിട്ടേണാണ് സൊമാറ്റോ നല്‍കിയിട്ടുള്ളത്. ഓഹരി വില 135 രൂപ.
ടാറ്റ മോട്ടോഴ്സ് ഡിവിആർ
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ വാഹന നിർമാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്. ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമാതാവും നാലാമത്തെ വലിയ ട്രക്ക് നിർമാണ കമ്പനിയും രണ്ടാമത്തെ വലിയ ബസ് നിർമാതാക്കളുമാണ് കമ്പനി. ടാറ്റ മോട്ടോഴ്സിന്റെ ഡിവിആർ ഓഹരികളാണ് സിംഗപ്പൂർ സർക്കാർ ഹോൾഡ് ചെയ്യുന്നത്. ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്‌സ് ഓഹരികളാണിവ.
ഡിഫറൻഷ്യൽ വോട്ടിംഗും ഡിഫറൻഷ്യൽ ഡിവിഡന്റ് റൈറ്റ്‌സും ഉള്ള ഒരു ലിസ്റ്റഡ് കമ്പനി ഇഷ്യൂ ചെയ്യുന്ന ഓഹരികളാണിവ. കമ്പനിയുടെ നിയന്ത്രണത്തിൽ ഇടപെടാതെ വിപണിയിൽ പണം സ്വരൂപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് ഡിവിആർ ഓഹരികൾ തിരഞ്ഞെടുക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ് ഡിവിആറില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന് 1.81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 485 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 153 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. ബുധനാഴ്ചയിലെ ക്ലോസിംഗ് പ്രകാരം 537 രൂപയാണ് ഓഹരി വില.
മാര്‍ക്കോടെക് ഡെവലപ്പോഴ്‌സ്
സിംഗപ്പൂര്‍സര്‍ക്കാറിന് നിക്ഷേപമുള്ള മറ്റൊരു കമ്പനിയാണ് മാര്‍ക്കോടെക് ഡെവലപ്പോഴ്‌സ്. 1.26 ശതമാനം ഓഹരികളാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്നത്. ഇതിന്റെ നിക്ഷേപ മൂല്യം 1,306 കോടി രൂപ വരും. 2024 സാമ്പത്തിക വര്‍ഷത്തില്‍ 130ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍. ബുധനാഴ്ചയിലെ ക്ലോസിംഗ് പ്രകാരം ഓഹരി വില 1061 രൂപയാണ്.
ഗോദറേജ് പ്രൊപ്പര്‍ട്ടീസ്
റിയല്‍റ്റി കമ്പനിയായ ഗോദറേജ് പ്രൊപ്പര്‍ട്ടീസില്‍ 1,647 കോടി രൂപ മൂല്യംവരുന്ന 2.61 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ സര്‍ക്കാറിനുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി 120ശതമാനം റിട്ടേണ്‍ നല്‍കി. ഓഹരി വില 2,275 രൂപ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ്
പൊതുമേഖലയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള എയറോസ്പേസ് കമ്പനിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ്. 2006 കോടി രൂപ മൂല്യം വരുന്ന 1.04 ശതമാനം ഓഹരികളാണ് സിംഗപ്പൂർ സർക്കാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസിൽ കൈവശം വെച്ചിരിക്കുന്നത്. പ്രതിരോധ സ്ഥാപനങ്ങളുടെ ഓഹരികൾ കുതിപ്പ് നടത്തിയ നടപ്പ് സാമ്പത്തിക വർഷം ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് 112 ശതമാനം റിട്ടേൺ നൽകി. ഓഹരി വില 2,933 രൂപ.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications