ഓഹരി വിപണിയിൽ അധിക ഓഹരികൾ നേടുന്നതിനുള്ള രണ്ട് മാർഗങ്ങളാണ് ബോണസ് ഇഷ്യുവും ഓഹരി വിഭജനവും. ഓഹരി വിഭജിക്കുമ്പോൾ മുഖവിലയും ഓഹരി വിലയും അനുപാതികമായി താഴുന്നതിനാൽ അധിക ഓഹരികൾ ലഭിച്ചാലും നിക്ഷേപകനെ സംബന്ധിച്ച് പെട്ടന്നുള്ള ഗുണം ലഭിക്കുന്നില്ല. എന്നാൽ കമ്പനികൾ ബോണസ് ഓഹരികൾ നൽകുമ്പോൾ സൗജന്യമായി അധിക ഓഹരികൾ നേടാൻ നിക്ഷേപകന് സാധിക്കും. പോർട്ട്ഫോളിയോയിൽ ഓഹരി വില കുറയാതെ ഓഹരികൾ കൂടുന്നതിനാൽ മൂല്യം ഉയരും.
ലാഭവിഹിതം പണമായി നൽകുന്നതിന് പകരമായാണ് കമ്പനികൾ ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്. ലാഭവിഹിതം ലഭിക്കുമ്പോൾ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുമെങ്കിലും ബോണസ് ഓഹരികൾക്ക് നികുതി ബാധ്യതയില്ല. ജൂലായിൽ എക്സ് ബോണസ് ട്രേഡ് ചെയ്യുന്ന ഓഹരിയെ പരിചയപ്പെടാം.

അൻമോൾ ഇന്ത്യ ലിമിറ്റഡ്
കൽക്കരി വിതരണത്തിലും വ്യാപാരത്തിലും രാജ്യമൊട്ടാകെ ശ്രംഖലയുള്ള സ്മോൾ കാപ് കമ്പനിയാണ് അൻമോൾ ഇന്ത്യ ലിമിറ്റഡ്. 266.07 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി വിദേശത്ത് നിന്നടക്കം കല്‍ക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നു. 1998-ൽ സ്ഥാപിതമായ കമ്പനിക്ക് രാജ്യത്തിന്റെ കിഴക്ക്, (ഗുവാഹത്തി), പടിഞ്ഞാറൻ (ഗുജറാത്ത്), വടക്കൻ (പഞ്ചാബ്) മേഖലകളിൽ വിതരണ ശാഖകളുണ്ട്. പഞ്ചാബിലെ ലുധിയാനയിലാണ് കമ്പനിയുടെ ആസ്ഥാനം.
ബോണസ് ഓഹരി
അന്‍മോള്‍ ഇന്ത്യ ലിമിറ്റഡ് ബോര്‍ഡ് ജൂണ്‍ 2 നാണ് ബോണസ് ഇഷ്യു പ്രഖ്യാപിച്ചത്. 4:1 അനുപാതത്തില്‍ ഓഹരി ബോണസ് ഓഹരികള്‍ നല്‍കും. കയ്യിലുള്ള ഒരു ഓഹരിക്ക് അധികമായി നാല് ഓഹരികള്‍ ലഭിക്കും. 10 അന്‍മോള്‍ ഇന്ത്യ ഓഹരികള്‍ കൈവശം വെയ്ക്കുന്നൊരാള്‍ക്ക് 40 ഓഹരികള്‍ അധികമായി ലഭിക്കും.
ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് ആറിന് ചേര്‍ന്ന ബോര്‍ഡ് യോഗം നിശ്ചയിച്ചു. ജൂലായ് 18 ആണ് റെക്കോര്‍ഡ് തീയതി. റെക്കോര്‍ഡ് തീയതിക്കുള്ളില്‍ ഓഹരികള്‍ കയ്യിലുള്ളവര്‍ക്ക് അധിക ഓഹരികള്‍ സൗജന്യമായി ലഭിക്കും.
ഓഹരി പങ്കാളിത്തം
57.08 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരിയിൽ പങ്കാളിത്തമില്ല. 2023 മാർച്ച് പാദത്തിലെ കണക്ക് പ്രകാരം 0.08 ശതമാനം ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൈവശം വെയ്ക്കുന്നുണ്ട്. 42.84 ശതമാനം ഓഹരികൾ പൊതു ഓഹരി ഉടമകളുടെ കയ്യിലാണ്.
ഓഹരി വില
വെള്ളിയാഴ്ച 12 മണിക്ക് അൻമോൾ ഇന്ത്യ ലിമിറ്റഡ് ഓഹരികൾ 0.11 ശതമാനം നേട്ടത്തിൽ 234 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 258.75 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 2023 മേയ് 29 ന് ഈ നിലവാരത്തിലേക്ക് ഓഹരിയെത്തിയത്. 121.15 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 2023 ജനുവരി ഒന്നിനാണ് ഓഹരി ഈ നിലവാരത്തിലെത്തിയത്.
ഒരു മാസത്തിനിടെയിലെ പ്രകടനം പരിശോധിച്ചാൽ 3.35 ശതമാനം നേട്ടത്തിലാണ് അൻമോൾ ഇന്ത്യ ലിമിറ്റഡ് ഓഹരികൾ. മൂന്ന് മാസത്തിനിടെ 14.16 ശതമാനമാണ് ഓഹരിയുടെ കുതിപ്പ്. മാസത്തിനുള്ളിൽ 63.92 ശതമാനവും ഒരു വർഷത്തിനുള്ളിൽ 49.70 ശതമാനം റിട്ടേണും ഓഹരി നൽകി. 2 വർഷം കൊണ്ട് 47.06 ശതമാനം മുന്നേറിയ ഓഹരികൾ 3 വർഷം കൊണ്ട് 795.59 ശതമാനം റിട്ടേൺ നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications