ഇന്ത്യൻ ആഭ്യന്തര സൂചികകൾ തുടർച്ചയായ ദിവസങ്ങളിൽ ചാഞ്ചാട്ടത്തിലാണ്. ആഗോള തലത്തിലെ അനിശ്ചിതാവസ്ഥയും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സമ്മർത്തിലാക്കുന്നത്. അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ റാലി തുടരുന്ന ഓഹരികളും വിപണിയിലുണ്ട്.
എഫ്എംസിജി മേഖലയിൽ നിന്നുള്ള സ്മോൾകാപ് ഓഹരിയായ സർവേശ്വർ ഫുഡ്സ് ലിമിറ്റഡാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ തുടർച്ചയായി അപ്പർ സർക്യൂട്ടിലെത്തിയത്. മികച്ച ത്രൈമാസ ഫലം, ബോണസ് ഇഷ്യു, ഓഹരി വിഭജനം എന്നീ വാർത്തകളാണ് ഓഹരിയെ അപ്പർ സർക്യൂട്ടിലെത്തിക്കുന്നതിന് സഹായിച്ചത്.
സർവേശ്വർ ഫുഡ്സ്
ബസുമതി അരി, മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് സര്‍വേശ്വര്‍ ഫുഡ്‌സ്. ജമ്മു കാശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നെല്ല് സംഭരണം മുതല്‍ വിതരണം വരെയുള്ള പ്രവർത്തനങ്ങളുണ്ട്. ഹിമാലയന്‍ ബയോ ഓര്‍ഗാനിക് ഫുഡ് എന്ന പേരില്‍ സബ്‌സിഡിയറിയും കമ്പനിക്കുണ്ട്. 389 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം.

സാമ്പത്തികം
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സർവേശ്വർ ഫുഡ്സ് ലിമിറ്റഡിന്റെ അറ്റാദായം തൊട്ട് കഴിഞ്ഞ പാദത്തേക്കാൾ 61 ശതമാനം ഉയർന്ന് 2.91 കോടി രൂപയായി. 2023 മാർച്ച് പാദത്തിൽ 1.81 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 2.8 കോടി രൂപയായിരുന്ന ലാഭത്തേക്കാൾ 1.69 ശതമാനം വർധനവാണിത്.
2023 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻപാദത്തേ അപേക്ഷിച്ച് 45 ശതമാനം വർധനവോടെ 187.68 കോടി രൂപയായി.
ബോണസ് ഓഹരിയും ഓഹരി വിഭജനവും
ഓഗസ്റ്റ് രണ്ടിന് കമ്പനി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിംഗ് പ്രകാരം, 2:1 അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. 1 രൂപ മുഖവലിയുള്ള ഓരോ ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ക്കും 2 അധിക ഓഹരികള്‍ ലഭിക്കും. ഓഹരി വിഭനത്തിന് ശേഷമാണ് ബോണസ് ഇഷ്യൂ നല്‍കുക.
1:10 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുക. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഇതിന്റെ റെക്കോർഡ് തീയതി പിന്നീട് പ്രഖ്യാപിക്കും.
ഓഹരി വിലയിൽ കുതിപ്പ്
വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 5 ശതമാനം നേട്ടത്തോടെ സർവേശ്വർ ഫുഡ്‌സ് ഓഹരികൾ അപ്പർ സർക്യൂട്ട് പരിധിയായ 127.05 രൂപയിലെത്തിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വില ഉയർന്ന നിലവാരത്തിൽ ലോക്കാവുന്നത്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 138.40 രൂപയും 52 ആഴ്‌ചയിലെ താഴ്ന്ന വില 62.60 രൂപയുമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 73.15 ശതമാനം മുന്നേറ്റമാണ് സർവേശ്വർ ഫുഡ്സ് ഓഹരിയുലുണ്ടായത്. കഴിഞ്ഞ 3 മാസങ്ങളിൽ 81.28 ശതമാനവും 2023 ൽ ഇതുവരെ 46.46 ശതമാനം റിട്ടേണും നൽകി. 1 വർഷത്തിനിടെ 138.48 ശതമാനം എന്ന മൾട്ടിബാഗർ റിട്ടേണാണ് ഓഹരിയിൽ നിന്ന് ലഭിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications