വിപണിയില്‍ തിരിച്ചു വരവിന്റെ സൂചനകള്‍ ശക്തമാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ പ്രധാന സൂചികകള്‍ 10 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. എന്നാല്‍ വിപണിയില്‍ ചാഞ്ചാട്ടം നേരിട്ട വേളയിലും കുതിപ്പിന്റെ പാതയിലായിരുന്ന ഒരു കൂട്ടം ഓഹരികളുണ്ടായിരുന്നു.
വിപണിയില്‍ ആവേശം അലതല്ലിയതോടെ ഈ ഓഹരികളിലെ കുതിപ്പും ടോപ് ഗീയറിലേക്ക് മാറിയിട്ടുണ്ട്. ഇത്തരത്തില്‍ 2022-ലെ മള്‍ട്ടിബാഗര്‍ നേട്ടക്കാരുടെ പട്ടികയിലും മുന്‍നിരയിലുള്ള സ്മോള്‍ കാപ് ഓഹരിയാണ് ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്.
വ്യാഴാഴ്ച രാവിലെയും 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 260 രൂപയിലാണ് ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് (ഐസിഎല്‍) ഓഹരികള്‍ നില്‍ക്കുന്നത്. ഇതോടെ ഓഹരികള്‍ തുടര്‍ച്ചയായ 20-ആം വ്യാപാര ദിനത്തിലാണ് അപ്പര്‍ സര്‍ക്യൂട്ടില്‍ നിലവാരത്തില്‍ തുടരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഐസിഎല്‍ ഓഹരിയില്‍ 150 ശതമാനത്തോളം നേട്ടമുണ്ടായി. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 1,150 ശതമാനം മുന്നേറ്റമാണ് ഈ സ്മോള്‍ കാപ് ഓഹരികള്‍ കാഴ്ചവെച്ചത്.
സമാനമായി കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഐസിഎല്‍ (NSE- BE : SUBCAPCITY) ഓഹരികള്‍ 3,800 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതായത് മൂന്ന് വര്‍ഷം മുമ്പ് ഐസിഎല്‍ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 38 ലക്ഷമായി വര്‍ധിക്കുമായിരുന്നു. അതേസമയം പ്രധാനപ്പെട്ട ഹ്രസ്വകാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് നിലവില്‍ ഐസിഎല്‍ ഓഹരി തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്.
ഐസിഎല്‍
നിര്‍മാണ മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതും സാമ്പത്തിക വായ്പയും നല്കുന്നതിലാണ് ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1983-ലാണ് തുടക്കം. ബെംഗളൂരുവാണ് ആസ്ഥാനം. ജോഹര്‍ ചെയിന്‍ ഇന്‍ഡസ്ട്രീസ് എന്നായിരുന്നു കമ്പനിയുടെ ആദ്യ നാമകരണം. തുടര്‍ന്ന് 3 തവണ പേരുമാറ്റിയ ശേഷം 1998 മുതല്‍ ഐസിഎല്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്.
ഓഹരി വിശദാംശം
ഐസിഎല്ലിന്റെ ആകെ ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 25 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. പ്രതിയോഹരി ബുക്ക് വാല്യൂ 95.8 രൂപ നിരക്കിലുണ്ട്. അടുത്തിടെയെങ്ങും ലാഭവിഹിതം നല്‍കിയതായി ഔദ്യോഗിക രേഖകളില്‍ കാണാനില്ല. ഓഹരിയിന്മേലുള്ള ആദായവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും 2 ശതമാനം നിരക്കിലാണുള്ളത്. ഇത് ആശ്വാസ്യമായ നിലവാരമല്ല.
കമ്പനിയുടെ സമീപകാല പ്രവര്‍ത്തനഫലം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. പ്രതിയോഹരി പിഇ അനുപാതം 262 മടങ്ങിലാണുള്ളത്. ഈ നിരക്കുകളും ആശ്വാസ്യമായ നിലവാരത്തില്ല ഉള്ളത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 94.4 കോടിയാണ്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഐസിഎല്‍ ഓഹരിയുടെ ഉയര്‍ന്ന വില ഇന്നു രേഖപ്പെടുത്തിയ 260 രൂപയും താഴ്ന്ന വില 19 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications