ബ്ലൂ ചിപ്പ് കമ്പനികളിലെ സുരക്ഷിതത്വം ആസ്വദിച്ച് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നവരുണ്ട്. ഇന്നത്തെ ബ്ലൂ ചിപ്പ് കമ്പനികൾ പഴയ കാലത്ത് മിഡ് കാപ്, സ്മോൾ കാപ് കമ്പനികളായിരുന്നു. സമയക്രമത്തിൽ മികച്ച പ്രകടനങ്ങൾ നടത്തി വളർന്ന ചരിത്രമാണ് ഇത്തരം കമ്പനികൾ. ഇതിനർഥം നാളത്തെ ബ്ലൂ ചിപ്പ് കമ്പനികൾ ഇന്ന് സ്മോൾ കാപ് കമ്പനികളുടെ കൂട്ടത്തിലുണ്ടെന്നാണ്. കമ്പനിയുടെ വളർച്ചയ്ക്കൊപ്പം നിക്ഷേപകന്റെ പണവും വളരുന്നതിനാൽ സ്മോൾ കാപ് കമ്പനികളിലെ നിക്ഷേപം വളരെ പ്രതിഫലദായകമാണ്.
ഇതിന് വളർച്ച സാധ്യതയുള്ള മികച്ച സ്മോൾ കാപ് ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കണം. അടിസ്ഥാനപരമായി മികച്ചവ എന്നതായിരിക്കണം ദീർഘകാല നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാതലായ കാര്യം. ഇത്തരത്തിലുള്ളവ നിക്ഷേപകന്റെ സമ്പാദ്യം വളർത്തുന്നതിൽ വലിയ പങ്കുവഹിക്കും. ഇക്കാര്യം മനസിൽ വെച്ചു കൊണ്ട്, 2023-ൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന അടിസ്ഥാന ഘടകങ്ങൾ ശക്തമായ സ്മോൾ കാപ് ഓഹരികൾ പരിചയപ്പെടാം.
സ്വരാജ് എന്‍ജിന്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിക്കായി ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്ന ക്യാപ്റ്റീവ് യൂണിറ്റാണ് സ്വരാജ് എന്‍ജിൻ (NSE: SWARAJENG | BSE: 500407). മഹീന്ദ്രയ്ക്ക് 34 ശതമാനം ഓഹരി വിഹിതം കമ്പനിയിലുണ്ട്. കഴിഞ്ഞ 5 വർഷത്തെ 8.7 ശതമാനം സിഎജിആര്‍ വളര്‍ച്ചയാണുള്ളത്. ലാഭത്തില്‍ 9.7 ശതമാനമാണ് വളർച്ച. സ്വരാജ് എന്‍ജിന്റെ അഞ്ച് വര്‍ഷത്തെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 34 ശതമാനമാണ്. കടങ്ങളില്ലാത്ത കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 3.6 ശതമാനമാണ്.
Also Read:
കർഷകർക്ക് നല്ല വിളവെടുപ്പും അനുകൂല കാലാവസ്ഥ പ്രവചനവും മതിയായ സാമ്പത്തിക ലഭ്യതയും സ്വരാജ് എൻജിനുകളെ ട്രാക്ടര്‍ ഡിമാന്‍ഡ് നിലനിര്‍ത്താന്‍ സഹായിക്കും. കർഷകരുടെ വരുമാനം ഉയർത്താനുള്ള സർക്കാർ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ എൻജിൻ ബിസനസിന് മുന്നിൽ മികച്ച സാധ്യതകളാണുള്ളത്.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
ചരക്കു ഗതാഗത രംഗത്ത് രാജ്യമൊട്ടുക്ക് സര്‍വീസുള്ള കമ്പനിയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NSE: TCI | BSE: 532349). ഹെല്‍ത്ത് കെയര്‍, ഓട്ടോ, കെമിക്കല്‍സ്, റീട്ടെയില്‍ വ്യവസായങ്ങള്‍ എന്നിവയ്ക്കുള്ള സംയോജിത ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ സൊല്യൂഷനുകളുമാണ് കമ്പനിയുടെ പ്രധാന മേഖല.
5 വര്‍ഷത്തിലെ സെയില്‍സില്‍ 10.9 ശതമാനം സിഎജിആര്‍ വളര്‍ച്ചയും ലാഭത്തില്‍ 32.1 ശതമാനം വളച്ചയുമാണുള്ളത്. ഇത് കമ്പനിയുടെ 5 വര്‍ഷ ആവറേജ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 14.8 ശതമാനമക്കി. 0.36 മടങ്ങാണ് കമ്പനിയുടെ ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വില ഇരട്ടിയായിരുന്നു. 2023-ന്റെ തുടക്കത്തിൽ 14 ശതമാനം ഇടിഞ്ഞ് 15.3 മടങ്ങ് പിഇ അനുപാതത്തിലാണ് വ്യാപാരം നടക്കുന്നത്. അത് 5 വര്‍ഷ ശരാശരിയേക്കാൾ 12 ശതമാനം ഡിസ്‌ക്കൗണ്ടിലാണ്. ഇതോടൊപ്പം 2022 മുതൽ 2027 വരെ 6 ശതമാനം ശരാശരി വളര്‍ച്ച ഇന്ത്യന്‍ ലോജിസ്റ്റിക് മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നുണ്ട്.
രജ്രതാന്‍ ഗ്ലോബല്‍ വയര്‍
50 ശതമാനം വിപണി വിഹിതത്തോടെ രാജ്യത്തെ ടയര്‍ ബീഡ് വയര്‍ നിര്‍മാണ രംഗത്തെ മുൻനിര കമ്പനിയാണ് രജ്രതാൻ ഗ്ലോബൽ വയർ (NSE: RAJRATAN | BSE: 517522). രാജ്യത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളാണ് ഉപഭോക്താക്കൾ. ടയറുകളുടെ സുരക്ഷ, കരുത്ത്, ഈട് എന്നിവയ്ക്ക് പ്രധാനം നൽകുന്ന ഘടകമാണ് ടയർ ബീഡ്. കഴിഞ്ഞ 5 വർഷത്തിനിടെ ബിസിനസ നേട്ടമുണ്ടാക്കി.
വില്പന മൂന്നിരട്ടി വര്‍ധിച്ചു. ലാഭം ഏഴിരട്ടിയായി. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 2018-ൽ 15 ശതമാനമായിരുന്നത് 2022 ല്‍ 36 ശതമാനമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ 0.3 മടങ്ങാണ്. ഇന്ത്യയിൽ പ്രതിവർഷം 72,000 ടണ്ണും തായ്ലാൻഡിൽ 60,000 ടണ്ണുമാണ് ഉത്പാദന ശേഷി. ചെന്നൈയില്‍ സ്ഥാപിക്കുന്ന 60,000 ടൺ ശേഷിയുള്ള ഗ്രീന്‍ഫീല്‍ഡ് യൂണിറ്റ് 2023-ല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഹൗക്കിന്‍സ് കുക്കേഴ്സ്
പ്രഷര്‍ കുക്കറുകളിലെ മുന്‍നിര കമ്പനിയായ ഹൗക്കിൻസ് കുക്കേഴ്സിന് (NSE: HAWKINCOOK | BSE: 508486) രാജ്യത്ത് 25 ശതമാനം വിപണി വിഹിതവും 60-ലധികം പേറ്റന്റുകളും ഡിസൈന്‍ രജിസ്‌ട്രേഷനുകളുമുണ്ട്. ബിസിനസിന്റെ മൂന്നിൽ നാല് ഭാഗവും പ്രഷർ കുക്കർ സെഗ്മെന്റാണ്. ബാക്കി പാചകത്തിനുള്ള പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയും ലാഭവും ഏകദേശം ഇരട്ടിയായി. വളര്‍ച്ചയോടെ കുറഞ്ഞ കടവും മികച്ച മൂലധനമുള്ള ബാലന്‍സ് ഷീറ്റ് കമ്പനിക്കുണ്ടായി.
5 വര്‍ഷത്തെ ശരാശരി റിട്ടേൺ ഓൺ ഇക്വിറ്റി 48.5 ശതമാനം എന്ന ശക്തമായ നിലയിലാണ്. 5 വര്‍ഷത്തെ ഡിവിഡന്റ് യീൽഡ് 1.9 ശതമാനവുമാണ്. വരും വര്‍ഷങ്ങളിലുള്ള പുതിയ ലോഞ്ചുകള്‍ വളര്‍ച്ച സാധ്യത നൽകുന്നു. കുറഞ്ഞ അസംസ്‌കൃത വസ്തുക്കളുടെ വില ലാഭക്ഷമതയും ഉയർത്തും.
ഫിം ഇൻഡസ്ട്രീസ്
രാജ്യത്തെ ഓട്ടോമോട്ടീവ് ലൈറ്റിംഗ്, സിഗ്‌നലിംഗ് ഉപകരണങ്ങള്‍, റിയര്‍ വ്യൂ മിററുകള്‍ നിര്‍മാണ കമ്പനിയാണ് ഫിം ഇന്‍ഡസ്ട്രീസ് (NSE: FIEMIND | BSE: 532768). ഇരുചക്ര വാഹന വിപണയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ വരുമാനത്തിന്റെ 96 ശതമാനവും. ഇരുചക്രവാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റുകള്‍ നൽകുന്ന ഇന്ത്യയിലെ ചുരുക്കം ചില കമ്പനികളിലൊന്നാണ് ഫിം ഇന്‍ഡസ്ട്രീസ്.
കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്നതിനാല്‍ എൽഇഡി ഇല്ക്ട്രിക് വാഹന വിപണിയിൽ നിര്‍ണായക ഘടകമാണ്. ഇത് ഫിം ഇൻഡസ്ട്രീസിന്റെ വളര്‍ച്ചയെ വേഗത്തിലാക്കും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വില്പന 9.1 ശതമാനവും ലാഭം 23.5 ശതമാനവും കൂടി. ഈ വളര്‍ച്ചയോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കമ്പനി കടത്തിൽ നിന്ന് മുക്തമായി. 2018 സാമ്പത്തിക വര്‍ഷത്തിലെ 11.7 ശതമാനം റിട്ടേൺ ഓൺ ഇക്വിറ്റിയില്‍ നിന്ന് 2022 ല്‍ 14.8 ശതമാനമായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications