ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ തോതില്‍ ഓഹരി വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് അതാത് സ്റ്റോക്കുകളില്‍ ഉയര്‍ച്ച താഴ്ചകള്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ പ്രതിഫലിക്കാറുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ 3 മാസത്തിനിടെ വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 6 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ജിഎസ്പിഎല്
ഗുജറാത്ത് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി വാതക പ്രസരണ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ് അഥവാ ജിഎസ്പിഎല്. ഓഗസ്റ്റ് മാസത്തിലെ രേഖകള്‍ പ്രകാരം 53 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ പൊതുമേഖലാ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2022 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ ജിഎസ്പിഎല് (BSE: 532702, NSE : GSPL) ഓഹരി 14 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ഇന്ന് 248 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അജന്ത ഫാര്‍മ
സവിശേഷ മരുന്നുകളുടെ വികസനത്തിലും നിര്‍മാണത്തിലും വിതരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് അജന്ത ഫാര്‍മ. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം 44 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ ഫാര്‍മ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2022 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ അജന്ത ഫാര്‍മ (BSE: 532331, NSE : AJANTPHARM) ഓഹരി 23 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ചൊവ്വാഴ്ച 1,283 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
സനോഫി ഇന്ത്യ
ഫ്രാന്‍സിലെ ആഗോള പ്രശസ്ത മരുന്ന് കമ്പനിയായ സനോഫിയുടെ ഇന്ത്യയിലെ ഉപകമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. രാജ്യത്തെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന് വിതരണം ചെയ്യുന്നത് ഈ ഫാര്‍മ കമ്പനിയാണ്. ഓഗസ്റ്റ് മാസത്തിലെ രേഖകള്‍ പ്രകാരം 43 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2022 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ സനോഫി ഇന്ത്യ (BSE: 500674, NSE : SANOFI) ഓഹരി 14 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ഇന്ന് 6,005 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
നാറ്റ്കോ ഫാര്‍മ
സങ്കീര്‍ണവും സവിശേഷവുമായ മരുന്നുകളുടെ ഗവേഷണ/ വികസന പ്രവര്‍ത്തനങ്ങളിലും വിപണനത്തിലും ശ്രദ്ധയൂന്നീയരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് നാറ്റ്കോ ഫാര്‍മ. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം 37 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ ഫാര്‍മ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2022 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ നാറ്റ്കോ ഫാര്‍മ (BSE: 524816, NSE : NATCOPHARM) ഓഹരി 24 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ചൊവ്വാഴ്ച 649 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്സ്
15-ഓളം സംസ്ഥാനങ്ങളിലായി റോഡ്/ ദേശീയ പാതകള്‍ നിര്‍മിക്കുന്ന സംയോജിത റോഡ് എന്‍ജിനീയറിങ്ങ്, നിര്‍മാണം (ഇപിസി) കമ്പനിയാണ് ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്സ്. ഓഗസ്റ്റ് മാസത്തിലെ രേഖകള്‍ പ്രകാരം 32 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2022 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്സ് (BSE: 543317, NSE : GRINFRA) ഓഹരി 18 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ഇന്ന് 1,285 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
നുവോകൊ വിസ്റ്റാസ്
രാജ്യത്തെ പ്രമുഖ സിമന്റ് ഉത്പാദകരിലൊന്നും കോണ്‍ക്രീറ്റ് നിര്‍മാതാക്കളുമായ നുവോകൊ വിസ്റ്റാസ് കോര്പറേഷന് ലിമിറ്റഡ്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം 31 മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2022 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ നുവോകൊ വിസ്റ്റാസ് കോര്പറേഷന് (BSE: 543334, NSE : NUVOCO) ഓഹരി 24 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ചൊവ്വാഴ്ച 456 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications