സ്ഥിരതയോടെയും ക്രമാനുഗതമായും വിറ്റുവരവും ലാഭവും ഉയര്‍ത്തുന്ന കമ്പനികളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. 2021 ഡിസംബര്‍ പാദം മുതല്‍ 2022 സെപ്റ്റംബര്‍ പാദം വരെയുള്ള കാലയളവിലെ കമ്പനികളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഓഹരികളെ കണ്ടെത്താന്‍ ശ്രമിച്ചത്. 100 കോടിയിലധികം രൂപ വിറ്റുവരവുള്ളതും 500 കോടിയിലേറെ വിപണി മൂല്യമുള്ള കമ്പനികളെയാണ് വിശകലനത്തിനായി പരിഗണിച്ചത്.
മേല്‍സൂചിപ്പിച്ച യോഗ്യതകളുള്ള 24 ഓഹരികളെയാണ് ബിഎസ്ഇയില്‍ കണ്ടെത്താനായത്. ഇതില്‍ 6 ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ 60 ശതമാനത്തിനു മേല്‍ നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ദൗര്‍ബല്യത്തേക്കാള്‍ ഏറെയായി അനുകൂല ഘടകങ്ങളാണ് പൊതുവില്‍ തെളിഞ്ഞു കാണുന്നത്. ഈ 6 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. അതേസമയം വിറ്റുവരവും അറ്റാദായം വര്‍ധിക്കുന്നതും ഒരു കമ്പനിയുടെ അടിസ്ഥാന മികവിനെയാണ് ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ കാലയളവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് നിഗമനത്തിന്റെ കൃത്യത വര്‍ധിപ്പിക്കുകയും ചെയ്യും.
കരൂര്‍ വൈശ്യ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് സ്ഥാപനമാണ് കരൂര്‍ വൈശ്യ ബാങ്ക്. ട്രഷറി, കോര്‍പറേറ്റ് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ് ഉള്‍പ്പെടെ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്കുന്നു. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 1,405 കോടിയായിരുന്ന കരൂര്‍ വൈശ്യ ബാങ്കിന്റെ വരുമാനം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 1,579 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 185 കോടിയില്‍ നിന്നും 250 കോടിയായും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയിലെ നേട്ടം 99 ശതമാനമാണ്. വെള്ളിയാഴ്ച 100 രൂപയിലായിരുന്നു കരൂര്‍ വൈശ്യ ബാങ്ക് (BSE: 590003, NSE : KARURVYSYA) ഓഹരിയുടെ ക്ലോസിങ്.
വിഷ്ണു കെമിക്കല്‍സ്
ക്രോമിയം, ബേരിയം രാസപദാര്‍ത്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും ആഗോള വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് വിഷ്ണു കെമിക്കല്‍സ്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 197 കോടിയായിരുന്ന വിഷ്ണു കെമിക്കല്‍സിന്റെ വരുമാനം 2022 സെപ്റ്റംബര്‍ പാദത്തില്‍ 322 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 28 കോടിയില്‍ നിന്നും 45 കോടിയായും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയിലെ നേട്ടം 95 ശതമാനമാണ്. ഇന്നലെ 1,784 രൂപയിലായിരുന്നു വിഷ്ണു കെമിക്കല്‍സ് (BSE: 516072, NSE : VISHNU) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
പൂനാവാലെ ഫിന്‍കോര്‍പ്
പ്രമുഖ ബാങ്ക്- ഇതര ധനകാര്യ സ്ഥാപനമാണ് പൂനാവാലെ ഫിന്‍കോര്‍പ്. നേരത്തെ മാഗ്മ ഫിന്‍കോര്‍പ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനം 2021-ല്‍ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ ഉടമയായ അഡാര്‍ പൂനാവാലെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 508 കോടിയായിരുന്ന പൂനാവാലെ ഫിന്‍കോര്‍പ്പിന്റെ വരുമാനം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 627 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ സ്ഥാപനത്തിന്റെ അറ്റാദായം 96 കോടിയില്‍ നിന്നും 163 കോടിയായും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 82 ശതമാനമാണ്. വെള്ളിയാഴ്ച 314 രൂപയിലായിരുന്നു പൂനാവാലെ ഫിന്‍കോര്‍പ് (BSE: 524000, NSE : POONAWALLA) ഓഹരിയുടെ ക്ലോസിങ്.
ജെകെ പേപ്പര്‍
ഓഫീസ് പേപ്പര്‍, കോട്ടഡ് പേപ്പര്‍, പാക്കേജിങ് ബോര്‍ഡുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ജെകെ പേപ്പര്‍. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 1,024 കോടിയായിരുന്ന ജെകെ പേപ്പറിന്റെ വരുമാനം 2022 സെപ്റ്റംബര്‍ പാദത്തില്‍ 1,644 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 210 കോടിയില്‍ നിന്നും 451 കോടിയായും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയിലെ നേട്ടം 76 ശതമാനമാണ്. ഇന്നലെ 397 രൂപയിലായിരുന്നു ജെകെ പേപ്പര്‍ (BSE: 532162, NSE : JKPAPER) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
സാതിയ ഇന്‍ഡസ്ട്രീസ്
തടിക്കഷണങ്ങളും തടിയുടെ ചുറംചട്ടയും ഗോതമ്പ് വൈക്കോലും പുല്ക്കറ്റകളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പേപ്പര്‍ നിര്‍മാണ കമ്പനികളാലൊന്നാണ് സാതിയ ഇന്‍ഡസ്ട്രീസ്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 216 കോടിയായിരുന്ന സാതിയ ഇന്‍ഡസ്ട്രീസിന്റെ വരുമാനം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 459 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 34 കോടിയില്‍ നിന്നും 57 കോടിയായും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയിലെ നേട്ടം 64 ശതമാനമാണ്. വെള്ളിയാഴ്ച 149 രൂപയിലായിരുന്നു സാതിയ ഇന്‍ഡസ്ട്രീസ് (BSE: 539201, NSE : SATIA) ഓഹരിയുടെ ക്ലോസിങ്.
ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ കമ്പനിയാണ് ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്. ബാങ്കിംഗ് വ്യവസായ മേഖലയില്‍ ആവശ്യമായ സോഫ്റ്റ്വെയര് സേവനങ്ങളും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 130 കോടിയായിരുന്ന ഓറിയോണ്‍പ്രോ സൊല്യൂഷന്‍സിന്റെ വരുമാനം 2022 സെപ്റ്റംബര്‍ പാദത്തില്‍ 155 കോടിയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 26 കോടിയില്‍ നിന്നും 29 കോടിയായും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയിലെ നേട്ടം 60 ശതമാനമാണ്. ഇന്നലെ 397 രൂപയിലായിരുന്നു ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ് (BSE: 532668, NSE : AURIONPRO) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications