പ്രമോട്ടര്‍മാര്‍ ഓഹരി വാങ്ങിക്കൂട്ടുന്ന 6 സ്‌മോള്‍ കാപ് കമ്പനികള്‍; 3 മാസത്തിൽ 60% നേട്ടം; കൈവശമുണ്ടോ?

അപ്രതീക്ഷിത കാരണങ്ങളാല്‍ വിലയില്‍ വമ്പന്‍ ഇടിവ് ഉണ്ടാകുമ്പോള്‍ പ്രമോട്ടര്‍മാര്‍ ഓഹരി വാങ്ങാന്‍ തയ്യാറാകുന്നതിന് രണ്ട തരത്തില്‍ ഗുണഫലമുണ്ടാക്കും. ഒന്നാമതായി, മുഖ്യ സംരംഭകര്‍ക്ക് കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും ഓഹരിയുടെ അന്തര്‍ലീന മൂല്യത്തേയും ഇത് കാണിക്കുന്നു. കൂടാതെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്. ഇതൊക്കെ കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളിലേക്ക് ചൂണ്ടുന്നു.

ഓഹരി

രണ്ടാമതായി, പ്രമോട്ടറുടെ ഭാഗത്ത് നിന്നും ഓഹരി വാങ്ങിക്കൂട്ടുന്ന നീക്കം റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കും. അങ്ങനെ ഓഹരിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ സ്വാഭാവികമായി തന്നെ ഓഹരിയുടെ വിലയും വര്‍ധിക്കും. ഇതോടെ കമ്പനിയുടെ വിപണി മൂല്യവും ഉയരും. ഇത്തരത്തില്‍ രണ്ടു ഗുണങ്ങളാണ് മുഖ്യ സംരംഭകര്‍ സ്വന്തം കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കുന്നതിലൂടെ സംഭവിക്കുന്നത്.

അതേസമയം 2021 സെപ്റ്റംബര്‍ പാദം മുതല്‍ പ്രമോട്ടര്‍മാര്‍ തുടര്‍ച്ചയായി വിഹിതം വര്‍ധിപ്പിക്കുന്ന 14 സ്‌മോള്‍ കാപ് ഓഹരികളെ കണ്ടെത്താന്‍ സാധിച്ചു. ഇതില്‍ കഴിഞ്ഞ 3 മാസത്തിനിടെ 30- 60 ശതമാനം നേട്ടം കരസ്ഥമാക്കിയ 6 സ്‌മോള്‍ കാപ് ഓഹിരകളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കോണ്‍ഫിഡന്‍സ് പെട്രോളിയം

കോണ്‍ഫിഡന്‍സ് പെട്രോളിയം

എല്‍പിജി സിലിണ്ടറുകളുടെ നിര്‍മാണത്തിലും വാഹനങ്ങള്‍ക്കു ആവശ്യമായ ഓട്ടോ എല്‍പിജി വിതരണത്തിലുമാണ് കോണ്‍ഫിഡന്റ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് ശ്രദ്ധയൂന്നീയിരിക്കുന്നത്. 22 സംസ്ഥാനങ്ങളിലായി കമ്പനിക്ക് കീഴില്‍ 58 എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റുകളും 209 ഓട്ടോ എല്‍പിജി വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ കോണ്‍ഫിഡന്‍സ് പെട്രോളിയം (BSE: 526829, NSE : CONFIPET) ഓഹരി 65 ശതമാനം നേട്ടം കൈവരിച്ചു. ഇന്നലെ 77 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

  • വാര്‍ഷിക പ്രതിയോഹരി വരുമാനത്തില്‍ ശക്തമായ വളര്‍ച്ച.
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ഡൈഅമീന്‍സ് & കെമിക്കല്‍സ്

ഡൈഅമീന്‍സ് & കെമിക്കല്‍സ്

രണ്ട് ദശകത്തിലേറെയായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എഥിലീന്‍അമീന്‍സ് നിര്‍മിക്കുന്ന ഏക കമ്പിനയാണ് ഡൈഅമീന്‍സ് & കെമിക്കല്‍സ് ലിമിറ്റഡ്. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ടര്‍ബൈന്‍ പദ്ധതികള്‍ക്കും കമ്പനി മുതല്‍ മുടക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ ഡൈഅമീന്‍സ് & കെമിക്കല്‍സ് (BSE : 500120) ഓഹരി 64 ശതമാനം നേട്ടം കൈവരിച്ചു. ഇന്നലെ 427 രൂപയിലായിരുന്നു ഈ ഓഹരിയുടെ ക്ലോസിങ്.

  • കമ്പനിക്ക് കടബാധ്യതകളില്ല.
  • 3 സാമ്പത്തിക പാദങ്ങള്‍ കൂടുമ്പോള്‍ കമ്പനിയുടെ വരുമാനം വര്‍ധിക്കുന്നു.
  • 2 പാദങ്ങള്‍ കൂടുമ്പോള്‍ അറ്റാദായത്തിലും വര്‍ധന കാണിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
  • വാര്‍ഷികാടിസ്ഥാനത്തിലും പാദാനുപാദത്തിലും ലാഭമാര്‍ജിന്‍ മെച്ചപ്പെടുത്തുന്നു.
ടിറ്റാഗര്‍ വാഗണ്‍സ്

ടിറ്റാഗര്‍ വാഗണ്‍സ്

ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി ചരക്കു വാഗണുകളും യാത്രക്കാര്‍ സഞ്ചരിക്കുന്ന കോച്ചുകളും മെട്രോ ട്രെയിനുകളും സ്റ്റീല്‍ കാസ്റ്റിങ്‌സും സിവശേഷ ഉപകരണങ്ങളും പാലങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ടിറ്റാഗര്‍ വാഗണ്‍സ്. യൂറോപ്പിലും ഉപകമ്പനിയുണ്ട്. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ ടിറ്റാഗര്‍ വാഗണ്‍സ് (BSE: 532966, NSE : TWL) ഓഹരിയില്‍ 57 ശതമാനം മുന്നേറ്റമുണ്ടായി. ഇന്നലെ 152 രൂപയിലായിരുന്നു ഈ ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയിന്മേലുള്ള ആദായം (ROE) വര്‍ധന രേഖപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി ആസ്തികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ലാഭം ഉത്പാദപ്പിക്കാന്‍ (ROA) സാധിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്

ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്

രാജ്യത്തെ പ്രമുഖ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് & കെമിക്കല്‍സ്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരാണ്. പ്രധാനമായും നൈട്രജന്‍ ചേര്‍ന്ന വളങ്ങളാണ് നിര്‍മിക്കുന്നത്. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് (BSE: 500085, NSE : CHAMBLFERT) ഓഹരിയില്‍ 33 ശതമാനം മുന്നേറ്റമുണ്ടായി. ഇന്നലെ 342 രൂപയിലായിരുന്നു ഈ ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിഹിതം ഉയര്‍ത്തിയിട്ടുണ്ട്.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നു.
  • കഴിഞ്ഞ 5 വര്‍ഷമായി ഓഹരിയില്‍ നിന്നുള്ള ആദായം ഉയര്‍ന്നതാണ്.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു.
  • കടബാധ്യതകള്‍ കമ്പനി കുറച്ചു കൊണ്ടുവരുന്നു.
മഹാരാഷ്ട്ര സീംലെസ്

മഹാരാഷ്ട്ര സീംലെസ്

സ്റ്റീല്‍ പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്. ഇതിനോടൊപ്പം ഊര്‍ജ ഉത്പാദനരംഗത്തും സാന്നിധ്യമുണ്ട്. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ മഹാരാഷ്ട്ര സീംലെസ് (BSE: 500265, NSE : MAHSEAMLES) ഓഹരിയില്‍ 32 ശതമാനം മുന്നേറ്റമുണ്ടായി. ഇന്നലെ 842 രൂപയിലായിരുന്നു ഈ ഓഹരിയുടെ ക്ലോസിങ്.

  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നു.
  • ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
  • കഴിഞ്ഞ പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരി വിഹിതം ഉയര്‍ത്തി.
മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍സ്

മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍സ്

തുറമുഖ വികസനം, റോഡ്, കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ളിലാണ് മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വാണിജ്യ, പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലും ബിസിനസ് സാന്നിധ്യമുണ്ട്. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ മാന്‍ ഇന്‍ഫ്രാകണ്‍സ്ട്രക്ഷന്‍സ് (BSE: 533169, NSE : MANINFRA) ഓഹരിയില്‍ 30 ശതമാനം മുന്നേറ്റമുണ്ടായി. ഇന്നലെ 94.90 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

  • കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയിന്മേലുള്ള ആദായം (ROE) വര്‍ധന രേഖപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി ആസ്തികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ലാഭം ഉത്പാദപ്പിക്കാന്‍ (ROA) സാധിക്കുന്നു.
  • 2 പാദങ്ങള്‍ കൂടുമ്പോള്‍ അറ്റാദായത്തിലും വര്‍ധന കാണിക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X