ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെയുള്ള വ്യാപാര ആഴ്ച ആരംഭിക്കുന്നതിന് മുൻപ് പ്രധാന കോർപ്പറേറ്റ് നടപടികളെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഡിവിഡന്റാണ് ഇതിൽ പ്രധാനം. 44 ഓഹരികളാണ് ഈ വ്യാപാര ആഴ്ചയിൽ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ലാഭവിഹിതം ആവശ്യമുള്ള ഓഹരി ഉടമകൾ എക്സ് ഡിവിഡന്റ്/ റെക്കോർഡ് തീയതിക്ക് മുൻപായി ഓഹരികൾ സ്വന്തമാക്കണം.
ഡിവിഡന്റ് പേഔട്ട് പ്രതിഫലിപ്പിക്കുന്നതിന് ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളും അവയുടെ ലാഭവിഹിതവും പരിശോധിക്കാം.
ഓഗസ്റ്റ് 28
മൂന്ന് ഓഹരികളാണ് തിങ്കളാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. പ്രിസിഷൻ വയർ 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 36 ശതമാനം ലാഭവിഹിതം നൽകും. പ്രതിയോഹരി 36 പൈസ ഓഹരി ഉടമയ്ക്ക് ലഭിക്കും. വാർഡ് വിസാർഡ് ഇന്നോവേഷൻ ആൻഡ് മൊബിലിറ്റി 10 പൈസ ആണ് ലാഭവിഹിതം നൽകുന്നത്. ബന്നാരിയമ്മൻ ഷുഗേഴ്സ് ലിമിറ്റഡ് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 120 ശതമാനം എന്ന കണക്കിൽ പ്രതിയോഹരി 1.20 രൂപ ലാഭവിഹിതം നൽകും.

ഓഗസ്റ്റ് 29
തമിഴ്നാട് മർക്കന്റൽ ബാങ്ക്, ബിർള കോർപ്പറേഷൻ അടക്കം 6 ഓഹരികളാണ് ചൊവ്വാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* പിലാനി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഡസ്ട്രീസ് കോർപ്പറേഷൻ- 15 രൂപ
* മൈസൂർ പെട്രോ കെമിക്കൽസ്- 2.50 രൂപ
* ജിഎംഎം ഫാഡ്‌ലർ- 2.50 രൂപ
* ബിർള കോർപ്പറേഷൻ- 2.50 രൂപ
* തമിഴ്‌നാട് മെർക്കന്റൽ ബാങ്ക്- 5 രൂപ
* എൽനെറ്റ് ടെക്‌നോളജീസ്- 2 രൂപ
ഓഗസ്റ്റ് 30
മൂന്ന് ഓഹരികളാണ് ഓഗസ്റ്റ് 30 തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ഇയോൺ എക്‌സ്‌ചേഞ്ചിന്റെ 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 125 ശതമാനം എന്ന കണക്കിൽ ഓഹരിയൊന്ന് 1.25 രൂപ ലാഭവിഹിതം നേടാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് സിഎംഎസ് ഇൻഫോ സിസ്റ്റം 47.50 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4.75 രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും.
1 രൂപ മുഖവിലയുള്ള ഓഹരിക്ക് 400 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച തൻല പ്ലാറ്റ്ഫോം 4 രൂപ ഓഹരിയൊന്നിന് നൽകും എസ്‌കെഎം എഗ്ഗ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് 50 പൈസയാണ് ലാഭവിഹികമായി നൽകുന്നത്.
ഓഗസ്റ്റ് 31
കാമ ഹോൾഡിംഗ്സ്, എൻഎംഡിസി അടക്കം 8 ഓഹരികളാണ് വ്യാഴാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* എൻഎംഡിസി- 2.85 രൂപ
* ബി ആൻഡ് എ പാക്കിംഗ്- 1.50 രൂപ
* കാമ ഹോൾഡിംഗ്‌സ്- 82 രൂപ
* ജിസി വെഞ്ചേഴ്‌സ്- 2 രൂപ
* സിഗാച്ചി ഇൻഡസ്ട്രീസ്- 1 രൂപ
* ഇക്ലർക്ക് സർവീസ്- 1 രൂപ
* യുഎൻഎ മിൻഡ- 1 രൂപ
* ബെയ്ഡ് ഫിൻസെർവ്- 10 പൈസ
സെപ്റ്റംബർ 1
22 ഓഹരികളാണ് സെപ്റ്റംബർ 1 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* റിഷിരൂപ്- 1.50 രൂപ
* പട്ടേൽ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ്- 10 പൈസ
* ഗണേഷ് ഹൗസിംഗ് കോർപ്പറേഷൻ- 2.40 രൂപ
* എംപിഐഎൽ കോർപ്പറേഷൻ- 1.20 രൂപ
* ഫുഡ്‌സ് ആൻഡ് ഇൻസ്- 50 പൈസ
* അരവിന്ദ് ഫാഷൻസ്- 1 രൂപ
* പേൾ ഗ്ലോബൽ - 5 രൂപ
* സിർമ എസ്ജിഎം ടെക്‌നോളജി- 1.50 രൂപ
* ജിഎസ്പിഎൽ- 5 രൂപ
* സൂര്യാംബ സ്പിന്നിംഗ് മിൽസ്- 1 രൂപ
* മെട്രോ ബ്രാൻഡ്- 1.50 രൂപ
* ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസ്- 3.50 രൂപ
* ത്രിവേണി എൻജിനീയറിംഗ് ആൻഡ് ഇൻഡസ്ട്രീസ്- 3.25 രൂപ
* എൻബിസിസി- 54 പൈസ
* സൻസെറ എൻജിനീയറിംഗ്-2.50 രൂപ
* ജിഎൻഎ എക്‌സൽസ്- 6 രൂപ
* പിഎസ്പി പ്രൊജക്ട്‌സ്- 2.50 രൂപ
* എപിഎൽ അപ്പോളോ ട്യൂബ്- 5 രൂപ
* വിനതി ഓർഗാനിക്- 7 രൂപ
* ഭഗീരിയ ഇൻഡസ്ട്രീസ്- 1 രൂപ
* റാം രത്ന വയർ- 2.50 രൂപ
* എസ്എൻഎൽ ബിയറിംഗ്- 6.50 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications