ഓഹരി വിപണിയില്‍ സെലിബ്രേറ്റി നിക്ഷേപകനാണ് മലയാളിയായ പൊറിഞ്ചു വെളിയത്ത്. മികച്ച സ്മോള്‍ കാപ് ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നതും മള്‍ട്ടിബാഗര്‍ ഓഹരികളെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നതില്‍ വി??ദ?ഗ്ധനുമായതിനാല് പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപത്തെ സാധാരണ നിക്ഷേപകര്‍ കാര്യമായി പിന്തുടരുന്നുണ്ട്. അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പൊറിഞ്ചു വെളിയത്ത് പിന്തുടരുന്നൊരു നിക്ഷേപ തന്ത്രമാണ്.
ഇത്തരത്തില്‍ ഏപ്രില്‍ 12ന് നടത്തിയൊരു ബള്‍ക്ക് ഡീലിലൂടെ ഒരു മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയില്‍ 0.77 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയത്. 1 വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്കിയ ഓഹരി കൂടിയാണിത്.
എഡ്വേന്‍സ്വ എന്റര്‍പ്രൈസ് ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കണ്‍സള്‍ട്ടിംഗ്, ഐടി സേവന കമ്പനിയാണ് എഡ്വേന്‍സ്വ എന്റര്‍പ്രൈസ് ലിമിറ്റഡ്. 99.86 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ് കമ്പനിക്ക് ബാങ്കിംഗ്, ലൈഫ് സയന്‍സ്, ഹെല്‍ത്ത്കെയര്‍, ലോജിസ്റ്റിക്സ്, എജ്യുക്കേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ ടെക്നോളജിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതാണ് കമ്പനിയുടെ പ്രധാന സേവനം.
പ്രമുഖ ഓഹരി നിക്ഷേപകനായ പൊറിഞ്ഞു വെളിയത്ത് 1.30 ലക്ഷം ഓഹരികളാണ് ബള്‍ക്ക് ഡീലിലൂടെ കമ്പനിയില്‍ സ്വന്തമാക്കിയത്. 52.18 രൂപ നിലവാരത്തില്‍ 0.72 ശതമാനം ഓഹരികളാണ് പൊറിഞ്ഞു വെളിയത്ത് കൈവശം വെയ്ക്കുന്നത്.

സാമ്പത്തികം
2022-23 സാമ്പത്തിക വര്‍ഷത്തില്‍, ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 0.43 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. 2022 രണ്ടാം പാദത്തില്‍ 0.19 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
അറ്റാദായം നോക്കിയാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 0.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 0.08 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മൂന്നാം പാദഫലം പ്രകാരം 0.06 രൂപയാണ് ഇപിഎസ്. കമ്പനിയുടെ നാലാം പാദ റിസള്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കടബാധ്യതകളില്ലാത്ത കമ്പനിയാണിത്.
ഓഹരി വില
എഡ്വേന്‍സ്വ എന്റര്‍പ്രൈസസ് ഓഹരികള്‍ വ്യാഴാഴ്ച 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് പരിധിയായ 54.99 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ 1 വര്‍ഷത്തില്‍ ഓഹരികള്‍ 180.85 ശതമാനം ഉയര്‍ന്ന് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്കി. 2023 ആരംഭിച്ച ശേഷം 12.06 ശതമാനം നേട്ടം നല്‍കാനും ഓഹരിക്ക് സാധിച്ചു. അവസാന 5 ട്രേഡിംഗ് സെഷനുകളില്‍ 27 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. 43.22 രൂപയില്‍ നിന്നാണ് 54.99 രൂപയിലേക്കുള്ള ഉയര്‍ച്ച.
2022 മേയ് 16ന് ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 19.59 രൂപയിലെത്തി. 2022 ഓഗസ്റ്റ് 17 നാണ് 52 ആഴ്ച ഉയര്‍ന്ന നിരക്കായ 75.82 രൂപയിലേക്ക് എത്തിയത്. കമ്പനിയുടെ 72.14 ശതമാനം ഓഹരികളും പ്രൊമോട്ടരുടെ കയ്യിലാണ്. 27.86 ശതമാനം ഓഹരികളാണ് പബ്ലിക്കിന്റെ കയ്യിലുള്ളത്.
പുതിയ പ്രൊജക്ട്
രണ്ട് ദിവസം മുന്‍പും എഡ്വേന്‍സ്വ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു. വിവിധ കണ്‍സള്‍ട്ടിംഗ് കമ്പനികളുുമായി ചേര്‍ന്നുള്ള സ്ട്രാറ്റജിക് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സ്പെയ്സില്‍ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചതോടെയാണ് എഡ്വേന്‍സ്വ ഓഹരികള്‍ കുതിച്ചത്. എഡ്വേന്‍സ്വ എന്റര്‍പ്രൈസസിന്റെ അമേരിക്കയിലെ സഹസ്ഥാപനമായ എഡ്വേന്‍സ്വ ടെക് ആണ് പദ്ധതി സ്വന്തമാക്കിയത്.
വിദഗ്ധ അഭിപ്രായം
ടിപ്സ്2ട്രേഡ്സ് സഹസ്ഥാപകനായ എആര്‍ രാമചന്ദ്രന്റെ നിരീക്ഷണത്തില്‍ എഡ്വേൻസ്വ ഓഹരികള്‍ ബുള്ളിഷ് ട്രെന്‍ഡിലാണ്. ഡെയ്ലി ചാര്‍ട്ടുകളില്‍ 58.7 രൂപ നിലവാരത്തില്‍ ഓഹരിക്ക് ശക്തമായ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളില്‍ ഓഹരിയെത്തിയാല് സമീപകാലത്ത് 73 എന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നാണ് എആര്‍ രാമചന്ദ്രന്റെ നിരീക്ഷണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications