എസ്ബിഐ ഭവന വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു, മറ്റ് ബാങ്കുകളും നിരക്ക് ഉയര്‍ത്താന്‍ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഒരു ലോണ്‍ എടുത്ത് സ്വപ്‌ന ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നവര്‍ക്ക് ഇരുട്ടടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പ നിരക്കുകള്‍ പരിഷ്‌കരിച്ചു. 6.7 ശതമാനമായിരുന്ന പലിശ നിരക്ക് 6.95 ശതമാനാമായി ഉയര്‍ത്തിയിരിക്കുകയാണ് എസ്ബിഐ ഇപ്പോള്‍. പുതിയ പലിശ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

 
എസ്ബിഐ ഭവന വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു, മറ്റ് ബാങ്കുകളും നിരക്ക് ഉയര്‍ത്താന്‍ സാധ്യത

എസ്ബിഐയുടെ പുതിയ ഭവന വായ്പ പലിശ 6.95 ശതമാനമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എസ്ബിഐ നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മറ്റ് ബാങ്കുകളും പലിശ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് കൂടാതെ, എല്ലാ ഭവന വായ്പകള്‍ക്കും പ്രൊസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുമായി ഒരു വ്യാപാരവും ഇപ്പോൾ സാധ്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; കടുത്ത പ്രതിസന്ധി

ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജിഎസ്ടി കുറഞ്ഞത് 10,999 രൂപയും പരമാവധി നിരക്ക് 30,000 രൂപയും ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. മാര്‍ച്ച് 31 വരെ എസ്ബിഐ ഭവന വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും മുന്തിയ ബാങ്കായ എസ്ബിഐക്കാണ് ഭവന വായ്പ മേഖലയുടെ 34 ശതമാനവും. ദിവസേന 1000 അപേക്ഷകരെയാണ് ഭവന വായ്പയ്ക്കായി എസ്ബിഐയെ സമീപിക്കുന്നത്.

ലോൺ മൊറട്ടോറിയം: സുപ്രീംകോടതി ഉത്തരവ് പൊതുമേഖലാ ബാങ്കുകൾക്ക് 2,000 കോടി ബാധ്യത

ഭവനവായ്പയുടെ മിനിമം പലിശ നിരക്ക് ഉയർത്തി എസ്ബിഐ: പലിശ നിരക്ക് 6.95 ശതമാനത്തിൽ

English summary

State Bank of India raises interest rates on home loans, Check details here

State Bank of India raises interest rates on home loans, Check details here
Story first published: Monday, April 5, 2021, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X