സംസ്ഥാന ബജറ്റ് ജനുവരി 15ന്; ക്ഷേമ പെൻഷനുകൾ ഉയര്‍ത്തുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്നവണത്തെ സംസ്ഥാന ജനുവരി 15ന്. കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീർച്ചയില്ല ക്ഷേമ പെൻഷൻ അടുത്തിടെ 1,500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ തുക വീണ്ടും ഉയര്‍ത്തിയേക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.

 

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തവണത്തെ ബജറ്റ് എന്തായാലും വോട്ടര്‍മാരെ നിരാശപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചനകൾ.
ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്നും പുതിയ ധന നയം ആവശ്യമാണെന്നും ധന മന്ത്രി തോമസ് ഐസക്ക്  ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

 
സംസ്ഥാന ബജറ്റ് ജനുവരി 15ന്; ക്ഷേമ പെൻഷനുകൾ ഉയര്‍ത്തുമോ?

കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നേറാൻ സംസ്ഥാനത്തിന് സഹായകരമാകുന്ന പദ്ധതികൾ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീകളിലെ തൊഴിൽ ഇല്ലായ്മ പരിഹരിയ്ക്കാനുൾപ്പെടെയുള്ള പദ്ധതികളെ കുറിച്ചുള്ള സൂചനകളും ബജറ്റിന് മുന്നോടിയായി അദ്ദേഹം ഒരു വാര്‍ത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ നൽകിയിയിരുന്നു.   

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ എന്നും ഇത് പരിഹരിക്കുക എന്നത് കേരളത്തിന് മുന്നിലുള്ള കടമയാണെന്നും ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ബജറ്റിൽ ഈ മേഖലയ്ക്ക് ഊന്നൽ നൽകാൻ സാധ്യത കൂടുതലാണ്. 

English summary

State budget on January 15; Will welfare pensions be raised? | സംസ്ഥാന ബജറ്റ് ജനുവരി 15ന്; ക്ഷേമ പെൻഷനുകൾ ഉയര്‍ത്തുമോ?

This is the budget that everyone is looking forward to during the Kovid crisis. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X