കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആഭ്യന്തര വിപണി കനത്ത ചാഞ്ചാട്ടത്തിലാണ്. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിന് ശേഷം ഇടിഞ്ഞ ഓഹരി തിങ്കളാഴ്ച പണപ്പെരുപ്പ ഡാറ്റ പുറത്ത് വരുത്തതിന് മുന്നോടിയായി കനത്ത ചാഞ്ചാട്ടത്തിന് ശേഷം നേരിയ നേട്ടത്തിലാണ് അവസാനിച്ചത്. ജൂലായിലെ ഉയർന്ന പണപ്പെരുപ്പ സംഖ്യകൾ ബുധനാഴ്ച വിപണി വികാരത്തെ സ്വാധീനിക്കും എന്നുറപ്പാണ്.
ഇത്തരം സാഹചര്യങ്ങളിൽ വാല്യു സ്റ്റോക്കുകളെ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. കുറഞ്ഞ പിഇ അനുപാതമുള്ള ഓഹരികളെ വാല്യു സ്റ്റോക്കുകളായാണ് പരിഗണിക്കാറുള്ളത്. ഇവ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായവയാണ്. നിഫ്റ്റി 100 ഓഹരികളില്‍ പോളികാബ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, അദാനി പവര്‍ തുടങ്ങി 7 ഓഹരികള്‍ ഇന്‍ഡസ്ട്രി പിഇയേക്കാള്‍ കുറഞ്ഞ പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. വിശദമായി നോക്കാം.
എന്താണ് പിഇ അനുപാതം
അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും (ഇപിഎസ്) വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. ഇന്‍ഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം.

രണ്ട് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം.
അദാനി പവര്‍
അദാനി ഗ്രൂപ്പിന് കീഴിലുള്ള പവര്‍ കമ്പനിയായ അദാനി പവര്‍. 7.5 മടങ്ങ് പിഇയിലാണ് അദാനി പവര്‍ ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. ഇതേസമയം സെക്ടറല്‍ പിഇ 45.8 മടങ്ങാണ്. 1,10,347 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയുടെ തിങ്കളാഴ്ചയിലെ ക്ലോസിംഗ് 286.10 രൂപയാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 432.50 രൂപയും താഴ്ന്ന വില 132.40 രൂപയുമാണ്.
പോളികാബ്
ഇലക്ട്രിക്കല്‍ വയര്‍, കേബിളുകള്‍, ഇല്ക്ട്രിക്ക് ഫാന്‍, എല്‍ഇഡി ലൈറ്റ്, സ്വിച്ച് അടക്കം എഫ്എംഇജി ഉത്പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ് പോളികാബ് ഇന്ത്യ ലിമിറ്റഡ്. 49.1 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. അതേസമയം ഇന്‍ഡസ്ട്രി പിഇ 59.4 മടങ്ങാണ്. 4,744.70 രൂപ വിലയുള്ള ഓഹരിയുടെ വിപണി മൂല്യം 71,152 കോടി രൂപയാണ്. 4,924 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 2,132 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്
വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്. വൈദ്യുത സെക്ടറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കമ്പനിയാണിത്. 4.1 എന്ന മികച്ച പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. സെക്ടറില്‍ പിഇ 26.4 മടങ്ങാണ്. വിപണി മൂല്യം 69,711 കോടി രൂപയുള്ള പിഎഫ്സി ഓഹരികള്‍ തിങ്കളാഴ്ച തിങ്കളാഴ്ച 264.05 രൂപയിലാണ് ക്ലോസ് ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 15.6 മടങ്ങ് പിഇയിലാണ് ട്രേഡ് ചെയ്യുന്നത്. ഇന്‍ഡസ്ട്രി പിഇ18.9 മടങ്ങാണ്. 62.25 രൂപയിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരിയുടെ തിങ്കളാഴ്ചയിലെ ക്ലോസിംഗ്. 68,654 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം.
ശ്രീറാം ഫിനാന്‍സ്
വാഹനങ്ങള്‍ക്ക് ഫൈനാന്‍സ് ചെയ്യുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ശ്രീറാം ഫിനാന്‍സ്. 11.6 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. സെക്ടറില്‍ പിഇ 26.4 മടങ്ങാണ്. 68,027 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി തിങ്കളാഴ്ച 1,813.55 കോടി രൂപയിലാണ് ക്ലോസ് ചെയ്തത്.
ഐആര്‍എഫ്സി
ഇന്ത്യന്‍ റെയില്‍വെയ്ക്കായി ഫണ്ട് സ്വരൂപിക്കാന്‍ രൂപീകരിച്ച പൊതുമേഖലാ സ്ഥാപനാണ് ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്പ്പറേഷന്. 10.6 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഇന്‍ഡസ്ട്രി പിഇ26.4 മടങ്ങാണ്. 50.58 രൂപയിലാണ് ഓഹരിയുടെ തിങ്കളാഴ്ചയിലെ ക്ലോസിംഗ്.
യൂണിയന് ബാങ്ക്
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിന് യൂണിയന് ബാങ്ക് 6.2 മടങ്ങാണ് പിഇ അനുപാതം. ഇന്‍ഡസ്ട്രി പിഇ18.9 മടങ്ങാണ്. കുറഞ്ഞ പിഇ അനുപാതത്തില്‍ ട്രേഡ് ചെയ്യുന്ന ഓഹരിയുടെ വില 92.20 രൂപയാണ്. വിപണി മൂല്യം 63,016 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications