സെപ്റ്റംബർ 25 ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ലാഭവിഹിതം, ഓഹരി വിഭജനം, ഓഹരി ബൈ ബാക്ക്, അവകാശ ഓഹരി എന്നിങ്ങനെയുള്ള കോർപ്പറേറ്റ് നടപടികളാണ് പ്രധാനമായും നടക്കുന്നത്. വിവിധ തീയതികളിലായി 6 ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 2 ഓഹരികൾ 110 രൂപ വീതമാണ് ലാഭവിഹിതം നൽകുന്നത്. 3 ഓഹരികളാണ് വിഭജനത്തിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഒരോ ഓഹരികൾ വീതം ഓഹരി ബൈ ബാക്കും അവകാശ ഓഹരി നൽകുന്നതും ഈ ആഴ്ചയാണ്.
ലാഭവിഹിതം
* ഭാരത് പാരന്റരല്സ് ലിമിറ്റഡ് അന്തിമ ലാഭവിഹിതമായി 75 പൈസ ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കും. സെപ്റ്റംബര്‍ 25 ആണ് എക്സ് ഡിവിഡന്റ് തീയതി.
* സെമാക് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ് അന്തിമ ലാഭവിഹിതമായി 5 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. എക്സ് ഡിവിഡന്റ് യീതയി സെപ്റ്റംബര്‍ 27.

* രേവതി എക്യുപ്മെന്റ് അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 5 രൂപ കൈമാറും. എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 27.
* ബജാജ് ഹോള്‍ഡിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഇടക്കാല ലാഭവിഹിതത്തിനായി സെപ്റ്റംബര്‍ 29 ന് എക്സ് ഡിവിഡന്റ ട്രേഡ് ചെയ്യും. പ്രതിയോഹരി 110 രൂപ ലാഭവിഹിതമായി ലഭിക്കും.
* ഹിന്ദ്പ്രകാശ് ഇന്‍ഡസ്ട്രീസ് അന്തിമ ലാഭവിഹിതമായി 50 പൈസ ഓഹരി ഉടമകള്‍ക്ക് കൈമാറും. എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 29.
* മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ലിമിറ്റഡ് ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്ന് 110 രൂപ നല്‍കും. എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 29.
എക്സ് ഡിവിഡന്റ തീയതി
ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. ഓഹരിയുടെ എക്സ് ഡിവിഡന്റ് തീയതി മുതൽ ഡിവിഡന്റ് തുകയുടെ മൂല്യം ഓഹരി വിലയിൽ അഡജസ്റ്റ് ചെയ്യപ്പെടും. നിലവിൽ ഇന്ത്യയിൽ T+1 സെറ്റിൽമെന്റ് ആയതിനാൽ റെക്കോർഡ് തീയതിയും എക്സ് ഡിവിഡന്റ് തീയതിയും ഒരു ദിവസമാണ്. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ പട്ടികയിൽ പേരുള്ള എല്ലാ ഓഹരി ഉടമകൾക്കും ലാഭവിഹിതം ലഭിക്കും.
ഓഹരി വിഭജനം
* ഐഇഎൽ ലിമിറ്റഡ് എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബർ 25 ആണ്. 10 രൂപ മുഖവിലയുള്ള ഐഇഎൽ ഓഹരികൾ 1 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കും.
* ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് സെപ്റ്റംബർ 29 ന് എക്സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യും. 10 രൂപ മുഖവിലയുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരികൾ 5 രൂപ മുഖവിലയുള്ള ഓഹരികളായി വിഭജിക്കും.
* ശ്രദ്ധ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വിഭജനത്തിനുള്ള സ്പ്ലിറ്റ് തീയതി സെപ്റ്റംബർ 26 ആയി തീരുമാനിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും.
ബൈ ബാക്ക് ഓഹരി
സിൻക്ലെയർസ് ഹോട്ടൽസ് ലിമിറ്റഡ് ഓഹരികളുടെ ബൈ ബാക്കും സിസ്കെം (ഇന്ത്യ) ലിമിറ്റഡ് അവകാശ ഇഷ്യൂവും സെപ്റ്റംബർ 29 നടക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications