ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കാനും ഉയർന്ന ഓഹരി വില കുറയ്ക്കാനുമാണ് കമ്പനികൾ ഓഹരി വിഭജനം നടത്താറുള്ളത്. കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതാണ് ഓഹരി വിഭജനം.
നിശ്ചിത അനുപാതത്തിൽ ഓഹരി വിഭജനം നടക്കുമ്പോൾ ഓഹരി ഉടമയ്ക്ക് അധിക ഓഹരികള്‍ നേടാം. എന്നാൽ ഓഹരി വിഭജനത്തോടെ അനുപാതികമായി ഓഹരികളുടെ വിലയും കുറയുന്നത് നിക്ഷേപകർ ശ്രദ്ധിക്കണം. അടുത്ത ദിവസങ്ങളിൽ ഓഹരി വിഭജനം നടക്കുന്ന ഓഹരികളെ നോക്കാം.
അവൻസ് ടെക്നോളജീസ്
ഐടി സെക്ടറിൽ പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് അവൻസ് ടെക്നോളജീസ്. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, പേ-പെർ-ക്ലിക്ക് അഡ്വടൈസിംഗ്, കണ്ടന്റ് മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, കൺവേർഷൻ റേറ്റ് ഒപ്റ്റിമൈസേഷൻ, മാർക്കറ്റിംഗ് ഓട്ടോമേഷൻ എന്നിവ സേവനങ്ങളാണ് കമ്പനി നൽകുന്നത്. 84.03 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി 2023 സെപ്‌റ്റംബർ 25-നാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചത്.

ഓഹരി വിഭജനം
അവൻസ് ടെക്നോളജീസ് 1:5 അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. അതായത്, 5 രൂപ മുഖവിലയുള്ള അവൻസ് ടെക്നോളജീസ് ഓഹരികൾ 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. പോർട്ട്ഫോളിയോയിൽ അവൻസ് ടെക്നോളജീസ് ഓഹരികൾ ഹോൾഡ് ചെയ്യുന്നവർക്ക് 5 ഓഹരികൾ അധികമായി എത്തും. ഓഹരി വിഭജനത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി നവംബർ 10 ആണ്.
അവൻസ് ടെക്‌നോളജീസ് ഓഹരി പ്രകടനം
വാർഷികാടിസ്ഥാനത്തിൽ 1015 ശതമാനം റിട്ടേൺ നൽകിയ ഓഹരിയാണ് അവൻസ് ടെക്നോളജീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 910 ശതമാനം റിട്ടേണും ഓഹരി നൽകി. നിലവിൽ 2.20 രൂപയിലാണ് അവൻസ് ടെക്നോളജീസ് വ്യാപാരം നടക്കുന്നത്.
ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 2.66 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 0.18 രൂപയുമാണ്. കഴിഞ്ഞ 6-മാസത്തിനുള്ളിൽ 236 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. 3 വർഷങ്ങൾക്കിടെ 748 ശതമാനം ഉയർന്ന ഓഹരി കഴിഞ്ഞ 5 വർഷങ്ങളിൽ 2020 ശതമാനം മുന്നേറ്റം ഉണ്ടാക്കി.
എംകെ പ്രോട്ടീൻ
ശുദ്ധീകരിച്ച വെജിറ്റബിൽ ഓയിൽ നിർമിക്കുന്ന കമ്പനിയാണ് എംകെ പ്രോട്ടീൻ. ഹരിയാനയിലെ അംബാലയിലുള്ള കമ്പനി പ്ലാന്റിന് പ്രതിദിനം 250 ടൺ ശുദ്ധീകരണ ശേഷിയുണ്ട്. അരി തവിട്, സൂര്യകാന്തി, പരുത്തി വിത്ത്, സോയാബീൻ, ഈന്തപ്പഴം, കനോല എണ്ണ എന്നിവയിൽ നിന്നുള്ള എണ്ണയാണ് കമ്പനി നിർമിക്കുന്നത്. 1055.30 കോടി രൂപ വിപണി മൂല്യം കമ്പനിക്കുണ്ട്. 1:10 അനുപാതത്തിലാണ് എംകെ പ്രോട്ടീൻ ഓഹരികൾ വിഭജിക്കുന്നത്.
ഓഹരി വിഭജനം
എംകെ പ്രോട്ടീനിന്റെ 10 രൂപ മുഖവിലയുള്ള ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. അതായത് പോർട്ട്ഫോളിയോയിൽ ഒരു എംകെ പ്രോട്ടീൻ ഓഹരി കൈവശം വെയ്ക്കുന്നവർക്ക് 10 ഓഹരികൾ ലഭിക്കും. നവംബർ 10 ആണ് എംകെ പ്രോട്ടീൻ ഓഹരി വിഭജനത്തിനായി നിശ്ചയിച്ച റെക്കോർഡ് തീയതി. ഈ തീയതിയിൽ ഓഹരികൾ കൈവശമുള്ളവർക്ക് ഓഹരി വിഭജനത്തിന്റെ ഗുണം ലഭിക്കും.
ഓഹരി പ്രകടനം
വ്യാഴാഴ്ച 838 രൂപയിൽ ലഭ്യമായ എംകെ പ്രോട്ടീൻ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 897 രൂപയും 52 ആഴ്ച താഴ്ന്ന വില 544.95 രൂപയുമാണ്. മൂന്ന് മാസത്തിനിടെ 13.56 ശതമാനം റിട്ടേൺ നൽകിയ ഓഹരി 1 വർഷത്തിനിടെ 190 ശതമാനം മുന്നേറി. 3 വർഷ കാലയളവിൽ 3096 ശതമാനവും 5 വർഷത്തിനിടെ 3315 ശതമാനവുമാണ് ഓഹരി മുന്നേറിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications