രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇഷൂറന്‍സ് കമ്പനി എന്നതിനൊപ്പ്ം ആഭ്യന്തര നിക്ഷേപ സ്ഥാപനം കൂടിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന്. എല്‍ഐസി പോളിസികളിലൂടെ എത്തുന്ന പണം വിവിധ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ചാണ് എല്‍ഐസി ലാഭമുണ്ടാക്കുന്നത്. വൈദഗ്ധ്യമുള്ള ഫണ്ട് മാനേജര്‍മാര്‍ കൃത്യമായ പഠനത്തിലൂടെ നിക്ഷേപം നടത്തുന്നതിനാല്‍ മികച്ച ഓഹരികള്‍ തന്നെ എല്‍ഐസിയുടെ പോര്‍ട്ട്ഫോളിയോയിലുണ്ടാകും. ഇത്തരത്തില്‍ എല്‍ഐസി ഹോള്‍ഡ് ചെയ്യുന്ന 50 രൂപയില്‍ താഴെ വിലയുള്ള 2 ഓഹരികള്‍ പരിചയപ്പെടാം.
ഈസി ട്രിപ്പ് പ്ലാനേഴ്സ്
ട്രാവല്‍ അനുബന്ധ സേവനങ്ങളായ എയര്‍ ടിക്കറ്റ്, ഹോട്ടല്‍, ഹോളിഡേ പാക്കേജുകള്‍, ബസ് ടിക്കറ്റ്, റെയില്‍ ടിക്കറ്റ്, ടാക്സി സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഈസി ട്രിപ്പ് പ്ലാനേഴ്സ്. ട്രാവല്‍ ഇന്‍ഷൂറന്‍സ്, വിസ പ്രോസസിംഗ് തുടങ്ങിയ സേവനങ്ങളും കമ്പനി നല്കുന്നു. നിലവില്‍ 44.70 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലെ കണക്ക് പ്രകാരം ഈസി ട്രിപ്പ് പ്ലാനേഴ്സില്‍ എല്‍ഐസിക്ക് 2.21 ശതമാനം നിക്ഷേപമുണ്ട്. 2.50 ശതമാനം ഓഹരികളാണ് ആകെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ കൈവശം വെയ്ക്കുന്നത്. പ്രമോട്ടര്‍മാര്‍ക്ക് 71.3 ശതമാനവും വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് 2.54 ശതമാനം നിക്ഷേപവും ഓഹരിയിലുണ്ട്.

സാമ്പത്തികം
2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 83 കോടി രൂപയെ അപേക്ഷിച്ച് 102 കോടി രൂപയാണ് 2024 ലെ വരുമാനം. എന്നാല്‍ ലാഭം 21 ശതമാനം ഇടിഞ്ഞ് 26 കോടിയിലേക്ക് താഴ്ന്നു. 2023 ലെ ആദ്യ പാദത്തില്‍ 33 കോടി രൂപയായിരുന്നു ലാഭം.
തിങ്കളാഴ്ച 11.89 ശതമാനം നേട്ടത്തോടെയാണ് ഈസി ട്രിപ്പ് പ്ലാനേഴ്സ് ഓഹരി 44.70 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന/ ഉയര്‍ന്ന വില യഥാക്രമം 37 രൂപ, 73.50 രൂപ എന്നിങ്ങനെയാണ്. 1 വര്‍ഷത്തിനിടെ നെഗറ്റീവ് റിട്ടേണാണെങ്കിലും കഴിഞ്ഞൊരു മാസത്തിനിടെ 19.68 ശതമാനം ലാഭം ഓഹരി നിക്ഷേപകര്‍ക്ക് നല്കി.
സെന്‍ട്രല്‍ ബാങ്ക് ഇന്ത്യ
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തൊട്ടാകെ 4,700 ബ്രാഞ്ചുകള്‍ ബാങ്കിനുണ്ട്. ഈ പൊതുമേഖലാ ബാങ്കില്‍ എല്‍ഐസി 2.62 ശതമാനം ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ക്ക് ആകെ 2.83 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ബാങ്കിന്റെ വരുമാനം ജൂണ്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനമാണ് വര്‍ധിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 5,555 കോടി രൂപയായിരുന്നത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 7,258 കോടി രൂപയായി. ഇതേ പാദത്തില്‍ ലാഭം 428 കോടി രൂപയായാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ജൂണ്‍ പാദത്തില്‍ 243 കോടി രൂപയാണ് ബാങ്കിന്റെ ലാഭം.
തിങ്കളാഴ്ച 9.87 ശതമാനം നേട്ടത്തോടെ 51.75 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 18.95 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 56 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. പൊതുമേഖലാ ബാങ്ക് ഓഹരി ശക്തമായ മുന്നേറ്റമാണ് സമീപ കാലത്ത് നടത്തുന്നത്. 1 വര്‍ഷത്തിനിടെ 154.30 ശതമാനവും 3 മാസത്തിനിടെ 93.82 ശതമാനം റിട്ടേണും ഓഹരി നല്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications