മള്‍ട്ടിബാഗര്‍ റിട്ടേണ്‍ എന്ന ലക്ഷ്യത്തോടെയാണ് പല നിക്ഷേപകരും പെന്നി ഓഹരികളില്‍ നിക്ഷേപിക്കുന്നത്. കുറഞ്ഞ വിലയായതിനാല്‍ ചെറിയ നിക്ഷേപം വഴി കൂടുതല്‍ ഓഹരികള്‍ വാങ്ങാമെന്നതും വലിയ നേട്ടവുമാണ് പെന്നി ഓഹരികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. വലിയ നേട്ടത്തിനൊപ്പം നഷ്ട സാധ്യതകളും പെന്നി ഓഹരികളിലുണ്ട്.
വലിയ ഇടിവിനുള്ള സാധ്യതയും ട്രെഡിംഗ് വോളിയം കുറവായതിനാല്‍ ആവശ്യ സമയത്ത് വില്‍ക്കാനുള്ള ബുദ്ധിമുട്ടുകളും പെന്നി ഓഹരികളിലുണ്ട്. പെന്നി ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അപകട സാധ്യത കുറയ്ക്കുന്നൊരു ഘടകമാണ് കമ്പനിയുടെ സാമ്പത്തിക ക്ഷമത. കട ബാധ്യതയില്ലാത്ത കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ലാഭത്തിൽ വളർച്ച കാണിക്കുകയും ചെയ്ത 3 പെന്നി ഓഹരികളെയാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്.
പശുപതി അക്രിലോൺ ലിമിറ്റഡ്
ടെക്സ്റ്റൈൽ കമ്പനിയായ പശുപതി അക്രിലോൺ ലിമിറ്റഡിന് 45,000 മെട്രിക് ടൺ വാർഷിക ഉത്പാദന ശേഷി നിലവിൽ പ്ലാന്റിനുണ്ട്. സ്വെറ്ററുകൾ, ഷാളുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, പരവതാനികൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ കമ്പനിക്കുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പ്രതിവർഷം 10,000 മെട്രിക് ടൺ നിർമാണ ശേഷിയുള്ള സിപിപി ഫിലിംസ് പ്ലാന്റും കമ്പനിക്കുണ്ട്.

പശുപതി അക്രിലോണിന്റെ അറ്റാദായം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10.44 ശതമാനം വാർഷിക വളർച്ചയാണുണ്ടായത്. 2018 സാമ്പത്തിക വർഷത്തിൽ 28 കോടി രൂപയായിരുന്ന ലാഭം 2023 സാമ്പത്തിക വർഷത്തിൽ 46 കോടി രൂപയായി. കട ബാധ്യതകളില്ലാത്ത ഓഹരിയുടെ പിഇ അനുപാതം 8.01 മടങ്ങാണ്. പിബി അനുപാതം 0.91 മടങ്ങുമാണ്.
ഉയര്‍ന്ന പ്രമോട്ടര്‍ ഹോള്‍ഡിംഗ് മറ്റൊരു അനുകൂല ഘടകമാണ്. 65.87 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കയ്യിലാണ്. നിലവിലെ ഓഹരി വില 33 രൂപ. മൂന്ന് മാസത്തിനിടെ 14.78 ശതമാനം റിട്ടേൺ നൽകിയ ഓഹരികൾ 1 വർഷത്തിനിടെ 7.94 ശതമാനം ഇടിഞ്ഞു.
രാജോ എൻജിനീയേഴ്സ്
എക്‌സ്‌ട്രൂഷൻ മെഷീനുകൾ നിർമിക്കുന്ന കമ്പനിയാണ് രാജോ എൻജിനിയേഴ്സ്. ഫ്ലെക്സിബിൾ പാക്കേജിംഗ്, പൈപ്പ് പ്ലാന്റുകൾ, എൻ95 മാസ്കുകൾ, ലാബ് ഉപകരണങ്ങൾ തുടങ്ങിയ നിർമിക്കാൻ സാധിക്കുന്ന മെഷിനുകളാണ് കമ്പനി വില്പന നടത്തുന്നത്. 60 ലധികം രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ വില്പനയിൽ 50 ശതമാനം കയറ്റുമതിയിൽ നിന്നാണ്.
2020 സാമ്പത്തിക വർഷത്തിലൊഴികെ, കഴിഞ്ഞ നാല് വർഷമായി കമ്പനിയുടെ ലാഭം വർധിക്കുകയാണ്. 2019 സാമ്പത്തിക വർഷത്തിൽ 8 കോടിയായിരുന്ന അറ്റാദായം 2022 ൽ 16 കോടി രൂപയായി. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനം 190 കോടി രൂപയായിരുന്നു.
ഉയർന്ന വളർച്ച കമ്പനിയുടെ റിട്ടേൺ അനുപാതത്തിലും കാണാം. RoCE, RoE എന്നിവയിൽ യഥാക്രമം 23.69 ശതമാനം, 17.66ശതമാനം എന്നിങ്ങനെയാണ്. പിഇ അനുപാതം 14.54 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 16.65 രൂപയാണ്. വെള്ളിയാഴ്ച 43.99 രൂപയിൽ, അപ്പർ സർക്യൂട്ടിലെത്തിയ ഓഹരി 52 ആഴ്ചയിലെ പുതിയ ഉയരവും കുറിച്ചു. 1 വർഷത്തിനിടെ 34.94 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. 65.84 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്.
മനാക്സിയ സ്റ്റീൽ
ഇന്ത്യയിലും നൈജീരിയയിലും നിർമാണ ശാലകളുള്ള സ്മോൾ കാപ് കമ്പനിയാണ് മനാക്സിയ സ്റ്റീൽസ്. 8,000 മെട്രിക് ടൺ കോൾഡ് റോൾഡ് കോയിലും 5000 മെട്രിക് ടൺ കളർ-കോട്ടഡ് സ്റ്റീൽ ഉത്പ്പന്നങ്ങളും നിർമിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 35 കോടിയുടെ ലാഭമാണ് കമ്പനി നേടിയത്. വരുമാനം 21.23 ശതമാനവും ലാഭം 29.63 ശതമാനവും വർധിച്ചു. 0.03 ശതമാനം എന്ന നേർത്ത കട ബാധ്യത കമ്പനിക്കുണ്ട്.
44.31 രൂപ പ്രതിയോഹരി ബുക്ക് വാല്യുവുള്ള ഓഹരിയിൽ 74.75 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. ഓഹരി വില 39.70 രൂപയാണ്. 1 വർഷത്തിനിടെ 4.11 ശതമാനം ഇടിഞ്ഞ ഓഹരികൾ കഴിഞ്ഞ 6 മാസത്തിനിടെ 11.67 ശതമാനം റിട്ടേൺ നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications