ഇന്ത്യൻ വിപണികൾ ഓരോ സെഷനിലും എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചുയരുകയാണ്. നിഫ്റ്റി 19700 എന്ന പുതിയ നാഴിക കല്ല് താണ്ടി. ഈ ഘട്ടത്തിൽ മിക്ക ഓഹരികളും ഉയർന്ന മൂല്യത്തിലാണ് ട്രേഡ് ചെയ്യുന്നതിനും. ഇതിനിടയിലും കുറഞ്ഞ മൂല്യനിർണയത്തിൽ ലഭ്യമായ ചില ഓഹരികളുണ്ട്. വാല്യു സ്റ്റോക്കുകളായി പരിഗണിക്കാവുന്ന, ബുക്ക് വാല്യുവിനേക്കാളും താഴെ നിൽക്കുന്ന 3 ഓഹരികളെ പരിചയപ്പെടാം.
പിബി അനുപാതം
പല നിക്ഷേപകരും വില കുറഞ്ഞ ഓഹരികളെ കണ്ടെത്തുന്നതിന് പ്രതിയോഹരി ബുക്ക് വാല്യു അനുപാതം (പി/ബി അനുപാതം) ഉപയോഗിക്കുന്നുണ്ട്. കമ്പനിയുടെ നിലവിലെ ഓഹരി വിലയെ പ്രതിയോഹരി ബുക്ക് വാല്യു കൊണ്ട് ഹരിച്ചാണ് പിബി അനുപാതം കണക്കാക്കുന്നത്. ഒരു കമ്പനിയുടെ ബുക്ക് വാല്യൂ എന്നത് മൊത്തം ആസ്തിയുടേയും അറ്റ മൂല്യമാണ്. അതായത് കമ്പനിയുടെ എല്ലാ ആസ്തികളും വിൽക്കുകയും അതിലൂടെ ലഭിക്കാവുന്ന തുകയിൽ നിന്നും കടബാധ്യതകൾ തീർത്തതിനു ശേഷം മിച്ചമാകുന്ന മൂല്യമാണ് ബുക്ക് വാല്യൂ.
ഇതിനെ പ്രതിയോഹരി കണക്കിലേക്കും മാറ്റിയെടുക്കാം. അങ്ങിനെ ഓഹരി വിലയും പ്രതിയോഹരി ബുക്ക് വാല്യുവും താരതമ്യം ചെയ്ത് മികച്ച മൂല്യമതിപ്പുള്ള കമ്പനികളെ കണ്ടെത്താനാകും. അതേസമയം പ്രൈസ് ടു ബുക്ക് വാല്യൂ മാത്രം കണക്കാക്കി ഒരു നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളരുത്. എന്നാൽ ഓഹരിയെ കണ്ടെത്തുന്നതിനുള്ളൊരു ഓപ്ഷനായി പരിഗണിക്കുകയും വേണം.

ബാങ്ക് ഓഫ് ഇന്ത്യ
31,700 കോടി രൂപ വിപണി മൂല്യമുള്ള പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്. വരുമാനം ഗണ്യമായി ഉയർത്തിയ കമ്പനിയിൽ വിദേശ നിക്ഷേപകർ ഓഹരി പങ്കാളിത്തം ഉയർത്തുകയാണ്. 2022 മാർച്ചിൽ 0.94 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2023 മാർച്ചിൽ 2.67 ശതമനമായി ഉയർന്നു.
കഴിഞ്ഞ 12 മാസങ്ങളിൽ 70 ശതമാനം മുന്നേറ്റം നടത്തിയ ഈ ബാങ്കിംഗ് ഓഹരി മിഡ്കാപ് ഓഹരികൾക്കിടയിൽ ഏറ്റവും കുറഞ്ഞ ബുക്ക് വാല്യുവിലാണ് ട്രേഡ് ചെയ്യുന്നത്. 0.66 മടങ്ങാണ് പിബി അനുപാതം. 79.75 രൂപ വിലയുള്ള ഓഹരിയുടെ പ്രതിയോഹരി ബുക്ക് വാല്യു 121.04 രൂപയാണ്. 2.59 ശതമാനം ഡിവിഡന്റ് യീൽഡ് നൽകുന്ന ഓഹരി ലാഭവിഹിതം തേടുന്നവർക്കും മികച്ച ഓപ്ഷനാണ്.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ
പൊതുമേഖലാ സ്റ്റീൽ കമ്പനിയായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിപണി മൂല്യം 37,112 കോടി രൂപയാണ്. 2023 ജൂൺ ആദ്യം മുതൽ കുതിപ്പിലാണ് ഓഹരി, 82 ൽ നിന്ന് 91 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില കുതിച്ചത്. യുഎസ് ഡോളർ സൂചികയിലെ തിരുത്തലാണ് സ്റ്റീൽ ഓഹരികളിൽ മുന്നേറ്റത്തിന് വഴിവെച്ചത്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ 30.5 ശതമാനം ഉയർന്നെങ്കിലും ആകർഷകമായ വാല്യുവേഷനിലാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഓഹരി. 0.70 മടങ്ങ് പിബി അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. സെക്ടറൽ പിബി അനുപാതം 2.88 മടങ്ങാണ്. 91.60 രൂപയാണ് നിലവിലെ ഓഹരി വില.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്
പട്ടികയിലെ മറ്റൊരു പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 55,258 കോടി രൂപ വിപണി മൂല്യമുള്ള ബാങ്കിന് 2023 സാമ്പത്തിക വർഷത്തിൽ 97,078.53 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വരുമാനവും 8,511.6 കോടി രൂപ ലാഭവും നേടിയിട്ടുണ്ട്. ഇതിന് പിന്നാലെ ബാങ്കിംഗ് ഓഹരിയിൽ വിദേശ നിക്ഷേപകരും ശ്രദ്ധപുലർത്തിയിട്ടുണ്ട്. 2022 മാർച്ചിലെ 1.18 ശതമാനമായി വിദേശ നിക്ഷേപം 2023 മാർച്ചിൽ 1.67 ശതമാനമായി ഉയർന്നു.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ 122 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയുടെ പിബി അനുപാതം 0.86 മടങ്ങാണ്. നിലവിലെ ഓഹരി വില 83 രൂപ.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications