ഈ വാരത്തില്‍ നടക്കുന്ന കോര്‍പ്പറേറ്റ് നടപടികള്‍ പരിശോധിച്ചാല്‍ വിവിധ കമ്പനികള്‍ ലാഭവിഹിതവും അവകാശ ഓഹരികളും ബോണസ് ഓഹരികളും നല്‍കുന്നുണ്ട്. മില്‍ക് ഫുഡ് ലിമിറ്റഡ്, വീരം സെക്യൂരിറ്റീസ്, ടാല്‍ബ്രോസ് ഓട്ടോമേറ്റീവ് കോംമ്പോണന്സ് എന്നി ഓഹരികള്‍ ഈ ആഴ്ച എക്സ് ഡിവിഡന്റ ട്രേഡ് ചെയ്യും. എസ്ഇപിസി ലിമിറ്റഡാണ് ഈ വാരം അവകാശ ഓഹരികള്‍ നല്‍കുന്നത്. ആല്‍ഫലോജിക് ഇന്‍ഡസ്ട്രീസ് ഈ വാരത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും.
ടാല്‍ബ്രോസ് ഓട്ടോ
2 രൂപ മുഖവിലയുള്ള ഓഹരികള്‍ 10 ശതമാനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരി ഉടമയ്ക്ക് പ്രതിയോഹരി 20 പൈസ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 28 ആണ്.
വീരം സെക്യൂരിറ്റീസ്
2 രൂപ മുഖവിലയുള്ള വീരം സെക്യൂരിറ്റീസ് ഓഹരി 2.50 ശതമനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 50 െൈപസായണ് നിക്ഷേപകന് ലഭിക്കുക. എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 28.

മില്ക്ഫുഡ്
10 രൂപ മുഖവിലയുള്ള മില്ക്ഫുഡ് ഓഹരികള്‍ 25 ശതമാനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 2.50 രൂപ ലാഭവിഹിതം ലഭിക്കും. ഓഹരി നവംബര്‍ 29 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
എക്സ് ഡിവിഡന്റ്
ഓഹരി എക്സ്-ഡിവിഡന്റ് ആയി മാറുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. അതിനാൽ എക്സ് ഡിവിഡന്റ് തീയതി മുതൽ ഓഹരി ഡിവിഡന്റിന്റെ മൂല്യം വഹിക്കില്ല. റെക്കോർഡ് തീയതിക്ക് മുൻപ് കമ്പനികളുടെ റെക്കോർഡിൽ പേരുള്ളവർക്കാണ് ലാഭവിഹിതം ലഭിക്കുക. നിലവിൽ T+1 സെറ്റിൽമെന്റ് രീതി പിന്തുടരുന്നതിനാൽ റെക്കോർഡ് തീയതിയും എക്സ് ഡിവിഡന്റ് തീയതിയും ഒരേ ദിവസമാണ്. ഈ ദിവസത്തിന് മുൻപ് ഓഹരി സ്വന്തമാക്കുന്നവർക്കാണ് ലാഭവിഹിതം ലഭിക്കുക.
ബോണസ് ഇഷ്യു
നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് കമ്പനി അധിക ഓഹരികള്‍ അനുവദിക്കുന്ന കോര്‍പ്പറേറ്റ് നടപടിയാണ് ബോണ്‍സ ഇഷ്യു. ലാഭവിഹിതം പണമായി നല്‍കുന്നതിന് ബദലായി കമ്പനികള്‍ ബോണസ് ഇഷ്യു പരിഗണിക്കാറുണ്ട്. ആല്‍ഫാലോജിക് ഇന്‍ഡസ്ട്രീസ് 1:1 അനുപാതത്തിലാണ് ബോണസ് ഇഷ്യു അനുവദിക്കുന്നത്. ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് അധികമായി ഒരെണ്ണം കൂടി ലഭിക്കും. എക്സ് ബോണസ് തീയതി ഡിസംബര്‍ 1 ആണ്.
അവകാശ ഓഹരി
കയ്യിലുള്ള ഓഹരിക്ക് ആനുപാതികമായി കമ്പനി നേരിട്ട് പുതിയ ഓഹരികള്‍ അനുവദിക്കുന്നതാണ് അവകാശ ഓഹരി. വിപണിയില്‍ നിന്ന് ഓഹരി വാങ്ങുന്നതിന് പകരം വിലകിഴിവില്‍ കമ്പനിയില്‍ നിന്ന് നേരിട്ട് ഓഹരികള്‍ വാങ്ങാന്‍ സാധിക്കും. ഈ വാരം അവകാശ ഓഹരിക്ക് റെക്കോര്‍ഡ് തീയതി കുറിച്ചത് എസ്ഇപിസി ലിമിറ്റഡാണ്.
1:36 അനുപാതത്തിലാണ് അവകാശ ഓഹരികള്‍ നല്‍കുന്നത്. അതായത്, റെക്കോര്‍ഡ് തീയതിയില്‍ കയ്യില്‍ 36 എസ്ഇപിസി ഓഹരികള്‍ ഉള്ളവര്‍ക്ക് ഒരു അവകാശ ഓഹരിക്ക് അപേക്ഷിക്കാം. 13 രൂപ നിരക്കിലാണ് അവകാശ ഓഹരികള്‍ അനുവദിക്കുക. റെക്കോര്‍ഡ് തീയതി നവംബര്‍ 28. റൈറ്റ്സ് ഇഷ്യുുവിന് അപേക്ഷിക്കാവുന്ന തീയതി ഡിസംബര്‍ 6 മുതല്‍ 18 വരെ.
തിങ്കളാഴ്ച അവധി
ഗുരു നാനക് ജയന്തി പ്രമാണിച്ച് നവംബർ 27 ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി അവധിയായിരിക്കും. സിഖിസത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ശുരു നാനക് ദേവിന്റെ പിറന്നാൾ ദിവസമാണ് ഗുരു നാനക് ജയന്തിയായി ആഘോഷിക്കുന്നത്. വിപണിയിലെ അടുത്ത അവധി ഡിസംബർ 25 ക്രിസ്തുമസിനാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
