വെള്ളിയാഴ്ച ഇടിവിലാണ് സെൻസെക്സും നിഫ്റ്റിയും വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 0.85 ശതമാനത്തോളം വാരന്ത്യത്തിൽ ഇടിഞ്ഞു. 26ന് ആരംഭിക്കുന്ന പുതിയ വാരം എങ്ങനെയാകും എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. യുഎസ് ബെഞ്ച്മാർക്ക് സൂചികകളും നഷ്ടത്തോടെയാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തത്. നാസ്ഡാക്കിന്റെ നേട്ടത്തോടെയുള്ള എട്ട് ആഴ്ചത്തെ മുന്നേറ്റവും എസ്ആന്റ്പി 500 അഞ്ചാഴ്ചത്തെ മുന്നേറ്റവും നഷ്ടത്തിലേക്ക് മാറി.
തിങ്കളാഴ്ച ഇന്ത്യൻ വിപണി ആരംഭിക്കുമ്പോൾ യുഎസ് വിപണികളുടെ വെള്ളിയാഴ്ച ക്ലോസിംഗ് സ്വാധീനിക്കും. എസ്ജിഎഫ് നിഫ്റ്റി ഫ്യൂച്ചറുകളിലെ ചലനവും വിപണി നിരീക്ഷിക്കും. അതോടൊപ്പം പോർച്ചുഗലിലെ സിൻട്രയിൽ നടക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ഫോറത്തിൽ ജെറോം പവൽ നടത്തുന്ന ചർച്ചയും ഈ വാരം വിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്. ബക്രീദ് പ്രമാണിച്ച് ജൂൺ 28 ന് ഇന്ത്യൻ വിപണികൾ അവധിയായിരിക്കും. ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ട ചില കോർപ്പറേറ്റ് നടപടികൾ കൂടിയുണ്ട്.
കോർപ്പറേറ്റ് നടപടികൾ
ഐടി കമ്പനിയായ വിപ്രോയുടെ 12,000 കോടി രൂപയുടെ ഓഹരി ബൈബാക്ക് നടപടികൾ ഈ വാരം അവസാനിക്കും. ജൂൺ 22 ന് ആരംഭിച്ച ഇഷ്യൂ ജൂൺ 29ന് അവസാനിക്കും. ഇതോടൊപ്പം ഈ വാരത്തിൽ 30 കമ്പനികൾ ഈ വാരം ലാഭവിഹിതം നൽകുന്നുണ്ട്.

ലാഭവിഹിതം നൽകുന്ന കമ്പനികൾ
തപാരിയ ടൂള്‍സ്- 77.50 രൂപയാണ് കമ്പനി അന്തിമ ലാഭവിഹിതം പ്രഖ്യാരിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 26.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്- ഓഹരിയൊന്നിന് 21 രൂപ ഈ ടാറ്റ കമ്പനി ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 26.
ആനന്ദ് രാജ്- 50 പൈസയാണ് കമ്പനി പ്രതിയോഹരി നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
ബോംബെ ഓക്സിജന്‍ ഇന്‍വെസ്റ്റ്മെന്റ്സ്- അന്തിമ ലാഭവിഹിതമായി 15 രൂപ കമ്പനി നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
സാഗര്‍ സോഫ്റ്റ്- പ്രതിയോഹരി 2 രൂപയാണ് സാഗര്‍ സോഫ്റ്റ് നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
സുപ്രീം പെട്രോകെം ലിമിറ്റഡ്- 7 രൂപ അന്തിമ ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
സിലിക്കണ്‍ റെന്ല് സൊല്യൂഷന്‍സ്- ഓഹരിയൊന്നിന് 1 രൂപയാണ് കമ്പനി നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
തങ്കമയില് ജുവലറി- 6 രൂപ പ്രതിയോഹരി ലാഭവിഹിതം കമ്പനി നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
വെല്സ്പുന് ഇന്ത്യ- 10 പൈസായണ് കമ്പനി അന്തിമ ലാഭവിഹിതമായി നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 27.
എസ്കെഎഫ് ഇന്ത്യ- 40 രൂപയാണ് കമ്പനി ഓഹരിയൊന്നിന് നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 29.
എജീസ് ലോജിസ്റ്റിക്സ്- 1.20 രൂപ കമ്പനി അന്തിമ ലാഭവിഹിതമായി നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
അലൂഫ്ലൂറൈഡ് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി 2 രൂപയാണ് കമ്പനി നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ബജാജ് ഓട്ടോ- പ്രതിയോഹരി 140 രൂപയാണ് ബജാജ് ഓട്ടോ ലാഭവിഹിതം നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ബജാജ് ഫിന്‍സെര്‍വ്- ഓഹരിയൊന്നിന് 80 പൈസ ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ബജാജ് ഹോള്‍ഡിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ്- 13 രൂപയാണ് കമ്പനി അന്തിമ ലാഭവിഹിതം നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ബജാജ് ഫിനാന്‍സ്- ഓഹരിയൊന്നിന് 30 രൂപ കമ്പനി ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ബാങ്ക് ഓഫ് ബറോഡ- പൊതുമേഖലാ ബാങ്കിംഗ് ഓഹരി 5.50 രൂപ പ്രതിയോഹരി ലാഭവിഹിതം നല്കുന്നു. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
കാന്‍ ഫിന് ഹോമ്സ്- 2 രൂപയാണ കമ്പനി പ്രതിയോഹരി നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
എക്സോര്‍ട്ട് കുബോട്ട ലിമിറ്റഡ്- ഓഹരിയൊന്നിന് 7 രൂപ കമ്പനി ലാഭവിഹിതം നല്കുന്നു. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ഗ്ലാക്സോസ്മിത്ക്ലന് ഫാര്‍മ- 32 രൂപ ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ഗ്രീന്‍ലാം ഇന്‍ഡസ്ട്രീസ്- 1.50 രൂപ കമ്പനി അന്തിമ ലാഭവിഹിതമായി നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
ഹൈടെക് കോര്പ്പറേഷന്- പ്രതിയോഹരി 1 രൂപ കമ്പനി ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
കുനതും പേപ്പേഴ്സ്- ഓഹരിയൊന്നിന് 3 രൂപയാണ് കമ്പനി നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
മഹാരാഷ്ട്ര സ്കൂട്ടേഴ്സ്- ഓഹരിയൊന്നിന് 60 രൂപ കമ്പനി ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
നില്‍കമല്‍ ലിമിറ്റഡ്- പ്രതിയോഹരി 20 രൂപ കമ്പനി ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
നിപ്പോണ്‍ ലൈഫ് ഇന്ത്യ എഎംസി- 7.50 രൂപ കമ്പനി പ്രതിയോഹരി ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
സോന ബിഎല്ഡബ്ലു- 75 പൈസയാണ് കമ്പനി ഓഹരിയൊന്നിന് നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
സിന്‍ജീന്‍ ഇന്റര്‍നാഷണല്‍- 50 പൈസയാണ് സിന്‍ജീന്‍ ഇന്റര്‍നാഷണല്‍ പ്രതിയോഹരി നല്കുന്ന ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
വൈഭവ് ഗോബല്‍- ഓഹരിയൊന്നിന് 1.50 രൂപ കമ്പനി ലാഭവിഹിതം നല്കുന്നു. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
വെല്സ്പുണ് എന്റര്‍പ്രൈസ്- പ്രതിയോഹരി 1 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 30.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
