കുറഞ്ഞ വിപണി മൂല്യമുള്ള ഓഹരികലാണ് മെെക്രോകാപ് ഗണത്തിൽപ്പെടുന്നത്. സാധാരണയായി 100 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിൽ വിപണി മൂല്യമുള്ള ഓഹരികളാണിവ. കുറഞ്ഞ വിപണി മൂല്യമുള്ള കുറഞ്ഞ വിലയുള്ള ഓഹരികളെ നിക്ഷേപത്തിന് പരിഗണിക്കുമ്പോൾ അപകടസാധ്യത പലമടങ്ങാണ്. അതേസമയം മികച്ച കമ്പനികളാണെങ്കിൽ റിസ്കെടുക്കാവുന്ന നിക്ഷേപകർക്ക് മികച്ച റിട്ടേൺ പ്രതീക്ഷിക്കാവുന്നവയുമാണ് ഇത്തരം ഓഹരികൾ. കട ബാധ്യതയില്ലാത്ത നാല് മൈക്രോകാപ് ഓഹരികളെ വിശദമായി ഈ ലേഖനത്തിൽ നോക്കാം.
സിംഗർ ഇന്ത്യ
കടബാധ്യതകളില്ലാത്തെ കുഞ്ഞൻ ഓഹരികളിൽ ഒന്നാമത് സിംഗർ ഇന്ത്യയാണ്. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള തയ്യൽ മെഷീനുകൾ നിർമിക്കുന്ന കമ്പനിയാണ് സിംഗർ ഇന്ത്യ. സിഗ്-സാഗ്, സ്‌ട്രെയിറ്റ് സ്റ്റിച്ച്, ആർട്ടിസാൻ, ഇൻഡസ്ട്രിയൽ എന്നിങ്ങനെ വിവിധ തരം മെഷീനുകളുടെ വിശാലമായ പോർട്ട്‌ഫോളിയോ കമ്പനിക്കുണ്ട്.
കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാനുകൾ, മിക്സറുകൾ, വാട്ടർ ഹീറ്ററുകൾ, റൂം ഹീറ്ററുകൾ, എയർ കൂളറുകൾ തുടങ്ങിയ ഗൃഹോപകരണങ്ങളും കമ്പനി നിർമിക്കുന്നുണ്ട്. അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലുള്ള ഓഹരിയാണിത്. 42.50 ലക്ഷം സിംഗർ ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ ഓഹരിയുടെ 7 ശതമാനമാണിത്.

76.43 രൂപയിൽ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ച ഓഹരിയുടെ വിപണി മൂല്യം 467 കോടി രൂപയാണ്. 10 വർഷത്തിലേറെയായി കമ്പനി തുടർച്ചയായി ലാഭത്തിലാണ്. 2023 സാമ്പത്തിക വർഷത്തിൽ 460 കോടി രൂപയുടെ വിൽപ്പനയും 8 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.
1.4 രൂപയാണ് പ്രതിയോഹരി വരുമാനം. 62.41 മടങ്ങാണ് ഓഹരിയുടെ പിഇ. റിട്ടേണ്‍ ഓഫ് ഇക്വിറ്റി 2.7 ശതമാനമാണ്. 22 രൂപ പ്രതിയോഹരി ബുക്ക് വാല്യുവുള്ള ഓഹരിയുടെ പിബി അനുപാതം 3.30 മടങ്ങാണ്.
രാജു എൻജിനീയേഴ്സ്
എക്‌സ്‌ട്രൂഷൻ മെഷീനുകളും ടൂളുകളും നിർമിക്കുന്ന കമ്പനിയാണ് രാജു എൻജിനീയേഴ്സ്. ഫ്ലെക്സിബിൾ പാക്കേജിംഗ്, പൈപ്പുകൾ, ലാമിനേഷൻ ഫിലിമുകൾ, തെർമോഫോം, മുഖംമൂടികൾ, ലാബ് ഉപകരണങ്ങൾ തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. കട രഹിതമായി കമ്പനി 2023 സാമ്പത്തിക വർഷത്തിൽ 160 കോടി രൂപ വരുമാനവും 10 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്.
28.66 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. സെക്ടര്‍ പിഇ 40.98 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 16.65 രൂപയും പ്രതിയോഹരി വരുമാനം 1.91 രൂപയുമാണ്. 10.2 ശതമാനമാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി. 66.3 ശതമാനം ഓഹരികളുടെ പ്രൊമോട്ടരുടെ കയ്യിലാണ്. 54.75 രൂപയിലാണ് ഓഹരി വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 336 കോടി രൂപയാണ് ഓഹരിയുടെ വിപണി മൂല്യം.
പശുപതി അക്രിലോൺ
1990 ൽ ഇറ്റലിയിലെ എസ്എൻഐഎ ബിപിഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് പശുപതി അക്രിലോൺ ആരംഭിച്ചത്. സ്വെറ്ററുകൾ, ഷാളുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, പരവതാനികൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു. ഉത്തർപ്രദേശിൽ കമ്പനിക്ക് 45,000 മെട്രിക് ടൺ വാർഷിക ഉത്പാദന ശേഷിയുള്ള പ്ലാന്റുണ്ട്.
കടം രഹിത പെന്നി ഓഹരി കഴിഞ്ഞ 10 സാമ്പത്തിക വർഷങ്ങളായി സ്ഥിരമായി ലാഭത്തിലാണ്. ആകർഷകമായ പിഇ, പിബി അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. വ്യാഴാഴ്ച 28.45 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയുടെ വിപണി മൂല്യം 253.38 കോടി രൂപയാണ്.
9.68 മടങ്ങാണ് ഓഹരിയുടെ പിഇ. 35.42 രൂപയാണ് പ്രതിയോഹരി ബുക്ക് വാല്യു. ഓഹരി വിലയേക്കാള്‍ ഉയർന്ന ബുക്ക് വാല്യു മികച്ച വാല്യുവേഷനെ കാണിക്കുന്നു. 4 രൂപയാണ് പ്രതിയോഹരി വരുമാനം. 12.1 റിട്ടേൺ ഓൺ ഇക്വിറ്റിയും ഓഹരിക്കുണ്ട്. 66 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്.
ഐറാൻ
ഐഎസ്‌പികൾ, ടെലികോം കമ്പനികൾ, പേയ്‌മെന്റ് ബാങ്കുകൾ എന്നിവയ്‌ക്കായുള്ള എംഐസിആർ ക്ലിയറിംഗ്, ഡോക്യുമെന്റ് മാനേജ്‌മെന്റ് എന്നി സാമ്പത്തിക സേവനങ്ങളാ നൽകുന്ന കമ്പനിയാണ് ഐറാൻ. കട ബാധ്യതയില്ലാ എന്നതിനൊപ്പം മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി കൂടിയാണിത്. 2017 സാമ്പത്തിക വർഷത്തിൽ 2 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനി 2023 സാമ്പത്തിക വർഷത്തിൽ 11 കോടി രൂപലാഭം വർധിപ്പിച്ചു.
19.80 രൂപ വിലയുള്ള ഓഹരിയുടെ വിപണി മൂല്യം 247 കോടി രൂപയാണ്. ഓഹരിയുടെ പിഇ അനുപാതം 23.29 ആണ്. ഇത് സെക്ടറൽ പിഇയേക്കാളും താഴെയാണ്. 4 രൂപയാണ് പ്രതിയോഹരി വരുമാനം. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 9.50 ശതമാനമാണ്. 72 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
