കുറഞ്ഞ വിലയിലുള്ള, വിപണി മൂല്യം കുറഞ്ഞ ഓഹരികളെ പരിഗണിക്കുമ്പോള്‍ വിശ്വാസ്യതയുടെ ഒരു ഘടകമായി കാണുന്നത് വിദേശ നിക്ഷേപകരുടെ പങ്കാളിത്തമാണ്. കൃത്യമായ പഠനത്തിന് ശേഷം വലിയ തുകയുടെ നിക്ഷേപം നടത്തുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പങ്കാളിത്തമുള്ള ഓഹരികള്‍ പൊതുവെ പെന്നി ഓഹരികളില്‍ വേറിട്ട് നില്‍ക്കുന്നവയാണ്. 50 രൂപയില്‍ താഴെ വിലയില്‍ ലഭ്യമായ, വിദേശ നിക്ഷേപകര്‍ക്ക് ഗണ്യമായ നിക്ഷേപമുള്ള 4 ഓഹരികള്‍ നോക്കാം.
ഐആര്‍ബി ഇന്‍ഫ്രാസട്രക്ചര്‍ ഡെലവപ്പേഴ്‌സ്
ദേശിയ പാത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസട്രക്ചര്‍ ഡെലവപ്‌മെന്റ് കമ്പനിയാണ് ഐആര്‍ബി ഇന്‍ഫ്രാസട്രക്ചര്‍ ഡെലവപ്പേഴ്‌സ്. രാജ്യത്തെ ആദ്യ എക്‌സ്പ്രസ് ഹൈവെയുടെ നിര്‍മാണവും പ്രവര്‍ത്തനവും ഐആര്‍ബി ഇന്‍ഫ്രാസട്രക്ചര്‍ ഡെലവപ്പേഴ്‌സ് ആണ് നടത്തുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2 പദ്ധതിയാണ് കമ്പനി സ്വന്തമാക്കിയത്.

2132 കോടി ചെലവ് വരുന്ന ഗുജറാത്തില്‍ എച്ച് 27 ആറു വരി പാതയാക്കിയുള്ള നവീകരണവും ഹൈദരാബാദില്‍ 7,380 കോടി രൂപയുടെ 8 വരി ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണവുമാണ് പദ്ധതികള്‍. ആദ്യത്തേതിന് 20 വര്‍ഷവും ഹൈദരാബാദിലെ പദ്ധതിക്ക് 30 വര്‍ഷവുമാണ് കണ്‍സെഷന്‍ ലൈഫ്. ഇതോടൊപ്പം 11 ഇന്ത്യന്‍ നഗരങ്ങളിലായി 13,739 കിലോ മീറ്റര്‍ നീളത്തിലുള്ള നാല് ഹൈവെ പദ്ധതികള്‍ കമ്പനി നടത്തുന്നു.
2023 ജൂണ്‍ 30തിനുള്ള കണക്ക് പ്രകാരം 33,708 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കാണ് കമ്പനിയുടേത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തിലെ കണക്ക് പ്രകാരം 48.37 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകര്‍ ഹോള്‍ഡ് ചെയ്യുന്നത്. സിന്‍ട്ര ഐഎന്‍ആര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബിവി, ബ്രിക് ലെയേഴ്‌സ് എന്നിവയാണ് പ്രധാന നിക്ഷേപകര്‍. 34 ശതമാനമാണ് പ്രമോട്ടര്‍മാരുടെ വിഹിതം.
സാമ്പത്തികം പരിശോധിച്ചാല്‍ മികച്ച നിലവാരത്തിലാണ് കമ്പനി. കമ്പനിയുടെ ആകെ വരുമാനം 2022 സാമ്പത്തിക വര്‍്ഷത്തെ അപേക്ഷിച്ച് 5 ശതമാനം വര്‍ധനവാണ് 2023 സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. 6,55 കോടി രൂപയായിരുന്ന വരുമനം 6,703 കോടി രൂപയിലേക്ക് എത്തി. എന്നാല്‍ ചെലവ് കുറയ്ക്കലിലൂടെ ലാഭത്തില്‍ 99 ശതമാനത്തിന്റെ വര്‍ധനവ് കമ്പനി നേടി.
720 കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തിലെ ലാഭം. 2022 ല്‍ ഇത് 361 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇക്വിറ്റി വരുമാനം 5 ശതമാനവും മൂലധന വരുമാനം 9 ശതമാനവുമാണ്. 0.99 മടങ്ങാണ് ഡെബ്റ്റ് ഇക്വിറ്റി അനുപാതം. ബുധനാഴ്ച 33.20 രൂപയിലാണ് ഐആര്‍ബി ഇന്‍ഫ്രാസട്രക്ചര്‍ ഡെലവപ്പേഴ്‌സ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 20.82 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 35 രൂപയാണ് ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന വില.
യെസ് ബാങ്ക്
ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. 2.17 ലക്ഷം കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിലുള്ളത്. 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ തര്‍ച്ചയെ നേരിട്ട ബാങ്ക് ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് തിരിച്ചു വരുന്നത്. നേരത്തെ എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, സിഎഫ്ഒ നിലകളില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കുമാറാണ് നിലവില്‍ യെസ് ബാങ്ക് സിഇഒ.
2023 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദ കണക്ക് പ്രകാരം 23.79 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയിലുണ്ട്. സിഎ ബാസ്‌ക്യു ഇന്‍വെസ്റ്റ്‌മെന്റ്‌സ്, വെര്‍വെന്ത ഹോള്‍ഡിംഗ്‌സ് എന്നിവയാണ് പ്രധാന നിക്ഷേപകര്‍. എസ്ബിഐ, എല്‍ഐസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയ്ക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്.
2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 7,903 കോടി രൂപയായിരുന്നു. 22 ശതമാനം വര്‍ധനവാണിത്. അതേസമയം കമ്പനി നഷ്ടം തുടരുകയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2 ശതമാനം ഉയര്‍ന്ന് 10,020 കോടി രൂപയായിരുന്നു നഷ്ടം.17.20 രൂപയില്‍ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 24.75 രൂപയാണ്. 14.40 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
വികാസ് ഇക്കോടെക്
പെട്രോകെമിക്കൽസ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന കമ്പനിയായാണ് വികാസ് ഇക്കോടെക്ക് ആരംഭിച്ചതെങ്കിലും രാജസ്ഥാനിലും ജമ്മുകാശ്മീരിലുമായി യൂണിറ്റ് സ്ഥാപിച്ച് നിർമാണ വിഭാഗവും ന്യൂ ഡൽഹിയിൽ ഗവേഷണ-വികസന കേന്ദ്രവും ഇന്ന് കമ്പനിക്കുണ്ട്. സ്പെഷ്യാലിറ്റി പോളിമർ ആൻഡ് അഡിറ്റീവുകളും പ്ലാസ്റ്റിക്, റബ്ബർ വ്യവസായങ്ങൾക്കുള്ള കെമിക്കൽസും കമ്പനി നിർമിക്കുന്നുണ്ട്. 20ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും കമ്പനിക്കുണ്ട്.
2023 ജൂൺ 30 നുള്ള ഷെയർഹോൾഡിംഗ് പാറ്റേൺ പ്രകാരം കമ്പനിക്ക് 15.18 ശതമാനം വിദേശ നിക്ഷേപകരുടെ പങ്കാളിത്തമുണ്ട്. 9.33 ശതമാനമാണ് പ്രമോട്ടർമാരുടെ നിക്ഷേപം. സാമ്പത്തികം പരിഗണിച്ചാൽ 2023 സാമ്പത്തിക വർഷത്തിൽ വികാസ് ഇക്കോടെക്കിന്റെ വരുമാനം 61 ശതമാനമാണ് വർധിച്ചത്.
406 കോടി രൂപയായിരുന്നു വരുമാനം. അതേസമയം, ലാഭം 5.85 ശതമാനം വർദ്ധിച്ചു. 2023 സാമ്പത്തിക വർഷത്തിൽ 9.52 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 3.55 രൂപയിലാണ് ഓഹരി ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്ക്
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കാണ് പട്ടികയിൽ നാലാമത്. 2023 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം ബാങ്കിന് 941 ശാഖകളും 1,175 എടിഎമ്മുകളും 134 സിആർഎമ്മുകളുമായി 26 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശ്രംഖലയുണ്ട്. ബാങ്കിന്റെ 13.59 ശതമാനം ഓഹരികളും വിദേശ നിക്ഷേപകരുടെ കൈവശമാണ്.
അക്കേഷ്യ പാർട്ണേഴ്സ്, അക്കേഷ്യ ബനിയൻ പാർട്ണേഴ്സ് എന്നിവരാണ് പ്രധാന ഓഹരികൾ കൈവശം വെയ്ക്കുന്നത്. എൽഐസി, കൊട്ടക് മഹീന്ദ്ര ട്രസ്റ്റി, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ് എന്നിവയ്ക്ക് ബാങ്കിംഗ് ഓഹരിയിൽ പങ്കാളിത്തമുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ നിക്ഷേപത്തിൽ 3 ശതമാനത്തിന്റെ വർധനവമാണ് ഉണ്ടായത്. 91,651 കോടി രൂപയാണ് ബാങ്കിന്റെ നിക്ഷേപ മൂല്യം. അഡ്വാൻസ് 16 ശതമാനം വർധിച്ച് 69,804 കോടി രൂപയായി. നെറ്റ് ഇന്ററസ്റ്റ് ഇൻകത്തിൽ 34 ശതമാനത്തിന്റെ വർധനവുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ 3,012 കോടി രൂപയായി വളർന്നു. അറ്റാദായത്തിൽ 139 മടങ്ങിന്റെ വർധനവ് ബാങ്ക് നേടി. 2022 സാമ്പത്തിക വർഷത്തിൽ 49 കോടി രൂപയായിരുന്ന ലാഭം 2023 ൽ 737 കോടി രൂപയായി. നെറ്റ് ഇന്ററസ്റ്റ് മാർജിനിലെ വർധനവും കുറഞ്ഞ പ്രൊവിഷനുമാണ് ലാഭത്തിലെ മുന്നേറ്റത്തിന് കാരണം. 26.35 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications