ജൂലായിലെ ആദ്യ ട്രേഡിംഗ് ആഴ്ചയിലേക്ക് കടക്കുമ്പോൾ ലാഭവിഹിതം നൽകുന്ന കമ്പനികളെ അറിഞ്ഞിരിക്കേണ്ടതുണ്ട്. ജൂലായ് 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ 44 ഓഹരികളാണ് എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ആക്സിസ് ബാങ്ക്, മോത്തിലാൽ ഓസ്വാൾ, അദാനി എന്റർപ്രൈസസ്, എംഫാസിസ്, എസിസി, അംബുജ സിമന്റ്സ്, എൽ ആൻഡ് ടി ടെക്നോളജി, കെയർ റേറ്റിംഗ്സ് തുടങ്ങിയവയാണ് ഇക്കൂട്ടത്തിലെ ചില പ്രധാന ഓഹരികൾ. ഓരോ ദിവസവും എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളെ പരിചയപ്പെടാം.
ജൂലായ് 3
ജൂലായ് മൂന്നിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന നാല് ഓഹരികളാണ് ഉള്ളത്. അക്സ്ടെൽ ഇൻഡസ്ട്രീസ് പ്രതിയോഹരി 3 രൂപയാണ് അന്തിമ ലാഭവിഹിതം നൽകുന്നത്. ബാലാജി അമീൻസ് ഓഹരിയൊന്നിന് 10 രൂപയാണ് അന്തിമ ലാഭവിഹിതം നൽകുന്നത്. അന്തിമ ലാഭവിഹിതമായി ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓരോ ഓഹരിക്കും 1.5 രൂപ ലാഭവിഹിതം നൽകും. ജ്യോതി ബാല്‍സ് അന്തിമ ലാഭവിഹിതമായി 2 രൂപയാണ് ഓഹരിയൊന്നിന് നൽകുന്നത്.

ജൂലായ് 4
ആറ് ഓഹരികളാണ് ജൂലായ് നാലിന് എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ആൽക്കൈൽ അമൈൻസ് കെമിക്കൽസ് പ്രതിയോഹരി 10 രൂപ അന്തിമ ലാഭവിഹിതം നൽകും. അഗ്രോ ടെക് ഫുഡ്സ് അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3 രൂപ നൽകും. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ഓരോ ഓഹരിക്കും 3 രൂപയാണ് അന്തിമ ലാഭവിഹിതം നൽകുന്നത്.
നാഥ് ബയോ-ജീൻസ് (ഇന്ത്യ) 2 രൂപയും പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 48പൈസയും പ്രതിയോഹരി ലാഭവിഹിതം നൽകും, ടൈഡ് വാട്ടർ ഓയിൽ 15 രൂപയാണ് അന്തിമ ലാഭവിഹിതമായി നൽകുന്നത്.
ജൂലായ് 5
മൂന്ന് ഓഹരികളാണ് ജൂലായ് അഞ്ചിന് എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ദീപക് സ്പിന്നേഴ്സ് പ്രതിയോഹരി 2.5 രൂപ അന്തിമ ലാഭവിഹിതം നൽകും. 50 രൂപയാണ് എംഫാസിസ് പ്രതിയോഹരി നൽകുന്ന ലാഭവിഹിതം. സുന്ദരം ഫിനാൻസ് ഓഹരിയൊന്നിന് 3.3 രൂപയാണ് എന്ന അന്തിമ ലാഭവിഹിതം നൽകുന്നത്.
ജൂലായ് 6
മൂന്ന് ഓഹരികളാണ് ജൂലായ് ആറിന് എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. 3.30 രൂപയാണ് എലഗന്റ് മാർബിൾസ് ആൻഡ് ഗ്രാനി ഇൻഡസ്ട്രീസ് പ്രതിയോഹരി അന്തിമ ലാഭവിഹിതം നൽകുന്നത്. ഐഡിബിഐ ബാങ്ക് ഓഹരിയൊന്നിന് 1 രൂപ വീതം ലാഭവിഹിതം നൽകും. കൽപതരു പ്രോജക്ട്സ് ഇന്റർനാഷണൽ ഓരോ ഓഹരിക്കും 7 രൂപ ലാഭവിഹിതം നൽകും. യശോ ഇൻഡസ്ട്രീസ് പ്രതിയോഹരി 50 പൈസയാണ് ലാഭവിഹിതം നൽകുന്നത്.
ജൂലായ് 7
ജൂലായ് ഏഴിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന കമ്പനികൾ നോക്കാം. സാഹ് പോളിമേഴ്സ് പ്രതിയോഹരി 50 പൈസ ലാഭവിഹിതം നല്‍കും. കെയര്‍ റേറ്റിംഗ് പ്രത്യേക ലാഭവിഹിതമായി 8 രൂപയും അന്തിമ ലാഭവിഹിതമായി 7 രൂപയും നല്‍കും. ഓഹരിയൊന്നിന് 15 രൂപ ലഭിക്കും. അദാനി എന്റര്‍പ്രൈസ് ഓരോ ഓഹരിക്കും 1.20 രൂപ അന്തിമ ലാഭവിഹിതം നല്‍കും. സിന്‍ക്ലെയേഴ്സ് ഹോട്ടല്‍ പ്രതിയോഹരി 1.50 രൂപയാണ് ലാഭവിഹിതം നല്‍കുന്നത്.
നാരായണ ഹൃദയാലയ ഓഹരികള്‍ കയ്യിലുള്ളവര്‍ക്ക് ഓരോ ഓഹരിക്കും 2.50 രൂപ ലാഭവിഹിതം ലഭിക്കും. രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ് ഓഹരിയൊന്നിന് 1 രൂപ ലാഭവിഹിതം നല്‍കും. ഡെല്‍റ്റ കോര്പ്പറേഷന് പ്രതിയോഹരി 1.25 രൂപ ലാഭവിഹിതം നല്‍കും. പ്രസ്മാന്‍ അഡ്വര്‍ടൈസിംഗ് പ്രതിയോഹരി 1 രൂപ ലാഭവിഹിതം നല്‍കും. ആക്സിസ് ബാങ്ക് 1 രൂപ വീതം ലാഭവിഹിതം നല്‍കും. കോറല്‍ ഇന്ത്യ ഫിനാന്‍സ് ആന്‍ഡ് ഹൗസിംഗ് ലിമിറ്റഡ് ഓഹരിയൊന്നിന് 30 പൈസ ലാഭവിഹിതം നല്‍കും.
* റോട്ടോ പമ്പ്സ്- 3.15 രൂപ
* ഭാരത് ഫോര്‍ജ് ലിമിറ്റഡ്- 5.50 രൂപ
* സ്വരാജ് എന്ജിന്- 92 രൂപ
* എല്‍ ആന്‍ഡ് ടി ടെക്നോളജി- 30 രൂപ
* ഹാപ്പിയസ്റ്റ് മൈന്‍ഡ്സ്- 3.40 രൂപ
* ആല്‍ഫ്രഡ് ഹെര്‍ബേര്‍ട്ട്- 3.50 രൂപ
* റെഡിംഗ്ടണ്‍- 7.20 രൂപ
* സിജി കണ്‍സ്യൂമര്‍- 1.50 രൂപ
* ന്യൂക്ലിയസ് സോഫ്റ്റ്#വെയര്‍ എക്സ്പോര്‍ട്ട്- 10 രൂപ
* നവിന് ഫ്ലൂറിന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്- 7 രൂപ
* അംബുജ സിമന്റ്- 2.50 രൂപ
* എസിസി സിമന്റ്- 9.25 രൂപ
* ബയോക്കോണ്‍- 1.50 രൂപ
* മവാന ഷുഗേഴ്സ്-3 രൂപ
* ജയന്ത് അഗ്രോ ഓര്‍ഗാനിക്ക്- 5 രൂപ
* സെഡ്എഫ് കോമേഷ്യല്‍ വെഹിക്കിള്‍ കണ്ട്രോള് സിസ്റ്റം- 13 രൂപ
* അശോക് ലെയ്ലാന്‍ഡ്- 2.60 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
