വിപണി ബുള്ളിഷ് ട്രെൻഡ് കാണിക്കുന്നതിനാൽ നിക്ഷേപകർക്ക് പല ഓഹരികളിൽ നിന്നും മാന്യമായ വരുമാനം ഈയിടെ ലഭിച്ചിട്ടുണ്ടാകും. വിപണി ഇടിയുന്ന സാഹചര്യത്തിൽ കൂടി മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന ഓഹരികളാണ് ഡിവിഡന്റ് ഓഹരികൾ. വിപണി വികാരങ്ങൾ പരിഗണിക്കാതെ സ്ഥിരമായി ലാഭവിഹിതം നൽകുന്നതിനാൽ പോർട്ട്ഫോളിയോകളിൽ ഡിവിഡന്റ് ഓഹരികളുള്ളവർക്ക് നല്ലൊരു വരുമാനം ലഭിക്കും.
ഇത്തരത്തില്‍ ബാങ്കിലെ സ്ഥിരനിക്ഷേപത്തേക്കാളും ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്ന ഓഹരികളും വിപണിയിൽ ലഭ്യമാണ്. 5 വർഷത്തെ ഡിവിഡന്റ് യീൽഡ് പരിശോധിച്ചാൽ 7 ശതമാനത്തിന് മുകളിൽ നിൽക്കുന്ന ഓഹരികളുണ്ട്. പരിശോധിക്കാം.
ഡിവിഡന്റ് യീൽഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, ഓഹരിയുടെ വിപണി വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം തുക നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി കമ്പനി നല്‍കുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാം.

ഭാരത് പെട്രോളിയം
ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഭാരത് പെട്രോളിയം കഴിഞ്ഞ 5 വര്‍ഷത്തിനിടെ 7.82 ശതമാനം എന്ന മികച്ച ഡിവിഡന്റ് യീല്‍ഡുണ്ട്. 12 മാസത്തിനിടെ കമ്പനി 4 രൂപയാണ് ലാഭവിഹിതം നല്‍കിയത്. നേരത്തെ ഇടക്കാല, പ്രത്യേക ലാഭവിഹിതമായി വലിയ തുക ലാഭവിഹിതം നല്കിയ കമ്പനി കോവിഡ് ശേഷം അന്തിമ ലാഭവിഹിതം മാത്രമാണ് നല്‍കുന്നത്.
കോള്‍ ഇന്ത്യ
കല്‍ക്കരി രംഗത്തുള്ള പൊതുമേഖലാ സാന്നിധ്യമാണ് കോള്‍ ഇന്ത്യ. 5 വര്‍ഷത്തെ ഡിവിഡന്റ് യീല്‍ഡ് 6.95 ശതമാനമാണ്. സ്ഥിരമായി മികച്ച തുക ലാഭവിഹിതം നല്കുന്ന ഓഹരി 2011 മുതല്‍ 34 തവണ ലാഭവിഹിതം കൈമാറി. 12 മാസത്തിനിടെ 24.25 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കിയത്. നിലവിലെ 236.90 രൂപ പ്രകാരം ഒരു വര്‍ഷത്തിനിടെ 10.24 ശതമാനം ഡിവിഡന്റ് യീല്‍ഡ് ഓഹരിക്കുണ്ട്.
പവര്‍ ഗ്രിഡ് കോര്പ്പറേഷന്
പൊതുമേഖലയിലുള്ള വൈദ്യുത പ്രസരണ കമ്പനിയാണ് പവര്‍ ഗ്രിഡ് കോര്പ്പറേഷന്. 5 വര്‍ഷത്തിനിടെ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.37 ശതമാനം ആണ്. 12 മാസത്തിനിടെ കമ്പനി 11 രൂപയാണ് ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി നല്‍കിയത്. ഈ കാലയളവില്‍ 4.27 ശതമാനം ആണ് ഡിവിഡന്റ് യീല്‍ഡ്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന്
ഇന്ത്യയിലെ അസംസ്കൃത എണ്ണ ഉത്പാദനും പ്രകൃതി വാതക ഉത്പാദനത്തിലുമാണ് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഒഎന്‍ജിസി) ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 5 വര്‍ഷത്തിനിടെ 4.26 ശതമാനം ഡിവിഡന്റ് യീല്‍ഡ് ഓഹരിക്കുണ്ട്. 2000 മുതല്‍ 55 തവണയാണ് കമ്പനി ലാഭവിഹിതം നല്കിയയത്. 12 മാസത്തിനിടെ 11.25 രൂപ കമ്പനി ലാഭവിഹിതമായി കൈമാറി. ഇതുപ്രകാരം 6.19 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
ഹീറോ മോട്ടോക്രോപ്പ്
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്മാതാക്കലാണ് ഹീറോ മോട്ടോക്രോപ്പ്. ഈ ബ്ലൂചിപ്പ് കമ്പനിക്ക് 5 വര്‍ഷത്തിനിടെ 3.26 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 2001 മുതല്‍ സ്ഥിരമായി 38 തവണ കമ്പനി ലാഭവിഹിതം നല്കി. 12 മാസത്തിനിടെ 100 രൂപ നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി ലഭിച്ചു. ഇതുപ്രകാരം 12 മാസത്തെ ഡിവിഡന്റ് യീല്‍ഡ് 3.42 ശതമാനം ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
