ഈയിടെ ലിസ്റ്റ് ചെയ്ത മിക്ക കമ്പനികളും പ്രീമിയത്തിലാണ് വിപണിയിലെത്തിയത് എന്നതിനാൽ പ്രാരംഭ ഓഹരി വിൽപ്പനയിൽ നിക്ഷേപിച്ചവർക്ക് ലഭിച്ചത് വലിയ ലാഭമാണ്. നവംബർ 20-ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ 6 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് കടക്കുന്നത്. 6 കമ്പനികളും കൂടി ഐപിഒയിലൂടെ 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏകദേശം 20 വർഷത്തിന് ശേഷം ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഐപിഒ ടാറ്റ ടെക്‌നോളജീസ് ഇക്കൂട്ടത്തിലെ താരമാണ്. 2022 മെയ് മാസത്തിൽ എൽഐസിക്ക് ശേഷം ആദ്യമായി സർക്കാർ കമ്പനി വിപണിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയും അടുത്ത ആഴ്ചയിലെ ഐപിഒകളിൽ ഉൾപ്പെടുന്നു. വിശദമായി നോക്കാം.

ഐആർഇഡിഎ
മിനി രത്‌ന കമ്പനിയായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയുടെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നവംബർ 21-ന് ആരംഭിച്ച് നവംബർ 23-ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 30 രൂപയ്ക്കും 32 രൂപയ്ക്കും ഇടയിലാണ് ഓഫറിന്റെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ പദ്ധതികൾക്ക് സഹായം നൽകുന്ന ധനകാര്യ സ്ഥാപനമാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി.
67.19 കോടി ഇക്വിറ്റി ഓഹരികളുടെ വിൽപ്പനയിലൂടെ2,150.21 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയുടെ ഐപിഒയിൽ 1,290.13 കോടി രൂപ മൂല്യം വരുന്ന 40.31 കോടി ഇക്വിറ്റി ഓഹരികളുടെ ന്യു ഇഷ്യുവും സർക്കാറിന്റെ കയ്യിലുള്ള 860.08 കോടി രൂപ വിലമതിക്കുന്ന 26.87 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
ഐപിഒയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 460 ഷെയറുകളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ഇത് പ്രകാരം 14,720 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക.
ടാറ്റ ടെക്നോളജീസ്
ടാറ്റ ഗ്രൂപ്പിന്റെ എൻജിനീയറിംഗ്, ഡിസൈന്‍ വിഭാഗമായ ഉപ കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. വിപണി കാത്തിരുന്ന ഐപിഒ ഇഷ്യു നവംബർ 22 ന് ആരംഭിക്കും. 475-500 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. സംബസ്ക്രിപ്ഷൻ നവംബർ 24-ന് അവസാനിക്കും. കുറഞ്ഞത് 30 ഓഹരികളുള്ള ഒരു ലോട്ടിന് നിക്ഷേപകർക്ക് അപേക്ഷിക്കാം. ഇതിനായുള്ള കുറഞ്ഞ നിക്ഷേപ തുക 15,000 രൂപയാണ്.
പൂർണമായും ഓഫർ ഫോർ സെയിൽ രീതിയിലാണ് ഓഹരി വിൽപ്പന നടക്കുന്നത്. പ്രമോട്ടർമാരായ ടാറ്റ മോട്ടോഴ്‌സും നിക്ഷേപകരായ ആൽഫ ടിസി ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട് എന്നിവയാണ് ഓഹരികൾ വിൽക്കുന്നത്. ആകെ 60,850,278 ഇക്വിറ്റി ഓഹരികളാണ് ഓഫർ ഫോർ സെയിൽ വഴി വിറ്റഴിക്കുന്നത്.
ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ
മുംബൈ ആസ്ഥാനമായുള്ള വൈറ്റ് ഓയിൽ നിർമാതാക്കളാണ് ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ. ഉപഭോക്തൃ, ആരോഗ്യ സംരക്ഷണ മേഖലകളിൽ കമ്പനിക്ക് ഉത്പ്പന്നങ്ങളുണ്ട്. ഡിവ്യോൾ ബ്രാൻഡിന് കീഴിൽ വ്യക്തിഗത പരിചരണം, ആരോഗ്യ സംരക്ഷണം, പെർഫോമൻസ് ഓയിൽ, ലൂബ്രിക്കന്റ് തുടങ്ങിയവ കമ്പനി വിപണിയിലെത്തിക്കുന്നു. നവംബർ 22ന് ആരംഭിക്കുന്ന സബ്സ്ക്രിപ്ഷൻ 24ന് അവസാനിക്കും.
160-169 രൂപ നിരക്കിലാണ് നിക്ഷേപകർക്ക് ഓഹരികൾക്ക് അപേക്ഷിക്കാൻ സാധിക്കുക. കുറഞ്ഞത് 88 ഓഹരികൾക്ക് അപേക്ഷിക്കാം. ഇതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 14,872 രൂപയാണ്. 500.69 കോടി രൂപയാണ് ഇഷ്യൂവിലൂടെ സമാഹരിക്കാൻ ഉദ്യേശിക്കുന്നത്. പുതിയ ഇഷ്യുവും ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഐപിഒ. 320 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 198.69 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഓഫർ ഫോർ സെയിൽ വഴിയും വിൽപ്പന നടത്തും.
ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഐപിഒ
ഫെഡറൽ ബാങ്കിന്റെ സബ്സിഡിയറിയായ ഫെഡ്ബാങ്ക് ഐപിഒയ്‌ക്കുള്ള ബിഡ്ഡിംഗ് നവംബർ 22 ന് ആരംഭിക്കും. നവംബർ 24 വരെ അപേക്ഷിക്കാൻ സാവകാശമുണ്ട്. 133 രൂപ മുതൽ 140 രൂപ വരെയാണ് ഇഷ്യുവിന്റെ പ്രൈസ് ബാൻഡ്. ഐപിഒയിലൂടെ 1,092.26 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയുടുന്നത്.
ഐപിഒയിൽ 600 കോടി രൂപയുടെ ന്യൂ ഇഷ്യുവും 492.26 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. പ്രമോട്ടമാരായ ഫെഡറൽ ബാങ്ക്, നിക്ഷേപകൻ ട്രൂ നോർത്ത് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് എന്നിവർ ഓഫർ ഫോർ സെയിലിലൂടെ ഓഹരികൾ വിൽക്കും. കുറഞ്ഞ ലോട്ട് സൈസ് 107 ഓഹരികളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 14,980 രൂപയിൽ നിക്ഷേപിക്കാം.
ഫ്ലെയർ റെെറ്റിംഗ് ഇൻഡസ്ട്രീസ്
മുംബൈ ആസ്ഥാനമായുള്ള സ്റ്റേഷനറി ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഫ്ലെയർ റെെറ്റിംഗ് ഇൻഡസ്ട്രീസ്. നവംബർ 22 മുതൽ 24 വരെയാണ് ഐപിഒ സബ്സ്ക്രിപ്ഷനായി തുറക്കുന്നത്. ഓഫറിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 288-304 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 292 കോടി രൂപയുടെ പുതിയ ഓഹരികളും റാത്തോഡ് കുടുംബത്തിന്റെ 301 കോടി രൂപയുടെ ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും വിൽപ്പന നടത്താനാണ് തീരുമാനം.
593 കോടി രൂപയാണ് കമ്പനി ഇഷ്യുവിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞത് 49 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. ഇതിന് 14,896 രൂപയെങ്കിലും കുറഞ്ഞത് ആവശ്യമാണ്.
റോക്കിംഗ് ഡീൽസ് സർക്കുലർ എക്കണോമി
എസ്എംഇ വിഭാഗത്തിലുള്ള റോക്കിംഗ് ഡീൽസ് സർക്കുലർ എക്കണോമിയും പബ്ലിക് ഇഷ്യുവിനുള്ള സബ്‌സ്‌ക്രിപ്‌ഷൻ വരുന്ന ആഴ്ച ആരംഭിക്കും. നവംബർ 22 മുതൽ 24 വരെയാണ് ഇഷ്യു തുറക്കുന്നത്. 136-140 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ്. ന്യൂ ഇഷ്യു മാത്രം ഉൾപ്പെടുന്ന ഐപിഒ വഴി 21 കോടി രൂപയുടെ ധനസമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
