കയറി കൊളുത്തുമോ? ഈ വാരം സബ്സ്ക്രിപ്ഷൻ നടക്കുന്നത് 6 ഐപിഒകൾ; 18 രൂപ നിരക്കിലുള്ള കമ്പനി നോക്കുന്നോ

കാത്തിരുന്ന ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒ സബ്സ്ക്രിപ്ഷന്റെ തിരക്കിലായിരുന്നു കഴിഞ്ഞ വാരം വിപണി. ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഗാന്ധർ ഓയിൽ റിഫൈനറി, ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, ഇന്ത്യൻ റിന്യൂവബിൾ എനർജി തുടങ്ങിയ ഇഷ്യൂകളും കഴിഞ്ഞ വാരം സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഈ ആഴ്ച ഇവയുടെ ലിസ്റ്റിം​ഗാണ് വിപണി പ്രതീക്ഷിക്കുന്നത്. അതിനൊപ്പം ചില കമ്പനികൾ കൂടി ഐപിഒ സബ്സ്ക്രിപ്ഷൻ തുറക്കുന്നുണ്ട്. 6 ഐപിഒകളിൽ ഒരെണ്ണം മെയിൻ ബോർഡിലും അഞ്ചെണ്ണം എസ്എംഇ വിഭാ​ഗത്തിലുമാണ്. ഇവയുടെ വിശദാംശങ്ങളിതാ.

സ്വാസ്തിക് പ്ലാസ്‌കോണ്‍

പിഇടി ബോട്ടില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് സ്വാസ്തിക് പ്ലാസ്‌കോണ്‍ ലിമിറ്റഡ്. ക്ലിനിംഗ് ഉത്പ്പന്നങ്ങള്‍, എഫ്എംസിജി പാക്കിംഗ്, മെഡിസിന്‍, ആല്‍ക്കഹോള്‍, സോഫ്റ്റ് ഡ്രിംഗ്‌സ്, പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ എന്നിവയ്ക്ക ഉപയോഗിക്കുന്ന പിഇടി ബോട്ടിലുകള്‍ കമ്പനി നിര്‍മിക്കുന്നു. സ്വാസ്തിക് പ്ലാസ്‌കോണിന്റെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നവംബര്‍ 24 ന് ആരംഭിച്ചു. നവംബര്‍ 29 നാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്.

47.39 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യു വഴിയാണ് ഐപിഒ നടക്കുന്നത്. 40.76 കോടി രൂപയാണൻ് കമ്പനി ഐപിഒ വഴി സമാഹരിക്കാൻ ഉദ്യേശിക്കുന്നത്. 80- 86 രൂപ നിലവാരത്തിലാണ് ഓഹരിയുടെ പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 1,600 ഓഹരികളുള്ള ലോട്ടിന് അപേക്ഷിക്കാം. കുറഞ്ഞത് 1,37,600 രൂപ നിക്ഷേപത്തിന് വേണ്ടി വരും.

കയറി കൊളുത്തുമോ? ഈ വാരം സബ്സ്ക്രിപ്ഷൻ നടക്കുന്നത് 6 ഐപിഒകൾ; 18 രൂപ നിരക്കിലുള്ള കമ്പനി നോക്കുന്നോ

എഎംഐസി ഫ്രോഗിംഗ്

ഇന്ത്യയില്‍ നിന്നുള്ള ഓപ്പണ്‍ ഫോര്‍ജിംഗ്‌സിന്റെ മുന്‍നിര നിര്‍മാതാക്കളാണ് എഎംഐസി ഫ്രോഗിംഗ്. നവംബര്‍ 29 ന് ആരംഭിക്കുന്ന എഎംഐസി ഫ്രോഗിംഗിന്റെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ ഡിസംബര്‍ ഒന്നിന് അവസാനിക്കും. 27.62 ലക്ഷം രൂപ ഫ്രഷ് ഇഷ്യുവിലൂടെയാണ് ഐപിഒ നടക്കുന്നത്. 121 രൂപ മുതല്‍ 126 രൂപ വരെയാണ് ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ്. 1,000 ഓഹരികളുള്ള ലോട്ടിനായി അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 1.26 ലക്ഷം രൂപയാണ്.

ദീപക് കെംടെക്‌സ്

ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പലഹാരങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ദീപക് കെംടെക്‌സ്. നവംബര്‍ 29 ന് ആരംഭിക്കുന്ന ഇഷ്യു ഡിസംബര്‍ ഒന്ന് വരെ നീണ്ട് നിൽക്കും. 23.04 കോടി വില മതിക്കുന്ന 28.8 ലക്ഷം ഓഹരികളാണ് ഫ്രഷ് ഇഷ്യു വഴി വിപണിയിലെത്തുന്നത്. 76- 80 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. 1,600 ഓഹരികളുള്ള ലോട്ടിന് അപേക്ഷിക്കാം. ഇതാനിയി 1.28 ലക്ഷം രൂപ വേണം.

നെറ്റ് അവന്യു ടെക്‌നോളജീസ്

നെറ്റ് അവന്യൂ ഇന്‍ക് എന്നറിയപ്പെട്ടിരുന്ന നെറ്റ് അവന്യു ടെക്‌നോളജീസ് വസ്ത്രങ്ങള്‍ക്കും ആക്‌സസറികള്‍ക്കും വേണ്ടിയുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡയറക്ട് ടു കണ്‍സ്യൂമര്‍ ബിസിനസ് നടത്തുന്ന കമ്പനിയാണ്. നവംബര്‍ 30 തിന് ആരംഭിക്കുന്ന നെറ്റ് അവന്യു ഐപിഒ സബ്സ്ക്രപിഷൻ ഡിസംബര്‍ നാലിന് അവസാനിക്കും.

56.96 ഓഹരികൾ അടങ്ങുന്ന ഫ്രൈഷ് ഇഷ്യു വഴിയാണ് ഐപിഒ. 16 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലാണ് പ്രൈസ് ബാൻഡ് വരുന്നത്. 8,000 ഓഹരികളുള്ള ഒരു ലോട്ട് മുതൽ അപേക്ഷിക്കാം 1.40 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക.

മറൈനേട്രാൻസ് ഇന്ത്യ ലിമിറ്റഡ്

മറൈനേട്രാൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒ സബ്സ്ക്രിപ്ഷൻ നവംബർ 30 തിന് ആരംഭിക്കും. ഡിസംബർ 5 നീണ്ടു നിൽക്കുന്ന ഐപിഒയിൽ 42 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുന്നത്. 26 രൂപയാണ് ഒരു ഓഹരിയുടെ വില 4000 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 104,000 രൂപയാണ്.

ഗ്രാഫിസാഡ്സ് ലിമിറ്റഡ്

ഗ്രാഫിസാഡ്സ് ലിമിറ്റഡിന്റെ ഐപിഒ നവംബർ 30 മുതൽ ഇഷ്യു ആരംഭിക്കും. അവസാന തീയതി ഡിസംബർ 5 ആണ്. 48.12 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യൂ വഴിയാണ് ഐപിഒ. 111 രൂപയാണ് ഒരു ഓഹരിക്ക് നിശ്ചയിച്ച വില. 1,200 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. ഇതിന് 133,200 രൂപ വേണം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X