നിക്ഷേപത്തിനായി ഓഹരി പരിഗണിക്കണമോ എന്ന് വിലയിരുത്താന്‍ ഉപയോഗിക്കുന്നൊരു വിശകലനമാണ് പ്രൈസ് -ടു ഏർണിംഗ് റേഷ്യോ അഥവാ പിഇ അനുപാതം. ഒരു ഓഹരി അമിത മൂല്യമുള്ളതാണോ കുറഞ്ഞ മൂല്യത്തിൽ ലഭ്യമായതാണോ എന്ന് തിരിച്ചറിയാന്‍ ഈ അനുപാതം സഹായിക്കുക. കമ്പനിയുടെ നിലവിലെ ഓഹരി വിലയെ പ്രതിയോഹരി വരുമാനം കൊണ്ട് ഹരിക്കുമ്പോഴാണ് പിഇ അനുപാതം ലഭിക്കുന്നത്.
അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലുള്ള വരുമാനത്തിന്റെ തോത് (ഇപിഎസ്) ലഭിക്കും. ഈ ഏര്‍ണിങ് പേര് ഷെയര്‍ (ഇപിഎസ്) നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും.
പല കമ്പനികളുടെയും നിലവിലെ ടിടിഎം പിഇ 5 വർഷ ശരാശരി പിഇ അനുപാതത്തേക്കാൾ താഴ്ന്ന നിലവാരത്തിലാണ്. കഴിഞ്ഞ നാല് ത്രൈമാസങ്ങളിലെ ഇപിഎസിനെ നിലവിലെ ഓഹരി വില കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന പിഇ അനുപാതമാണ് ടിടിഎം പിഇ. 5 വർഷ ശരാശരി പിഇയ്ക്ക് താഴെ വ്യാപാരം നടക്കുന്ന അണ്ടർവാല്യൂഡ് ഓഹരികളെ നോക്കാം.

നാറ്റ്കോ ഫാര്‍മ
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് നാറ്റ്കോ ഫാർമ. ഫാർമസ്യൂട്ടിക്കൽ, അഗ്രോകെമിക്കൽ ഉത്പ്പന്നങ്ങൾ വികസിപ്പിക്കുന്നതിലും നിർമാണം, വിതരണം എന്നിവയിലാണ് കമ്പനിയുടെ ബിസിനസ്. 50-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനിയുടെ 12 മാസത്തെ പിഇ അനുപാതം 12.89 മടങ്ങാണ്. 5 വർഷത്തെ ശരാശരി പിഇ 33 മടങ്ങുമാണ്. ഇത് കമ്പനി അണ്ടർവാല്യൂഡ് ആണെന്ന സൂചന നൽകുന്നു. വെള്ളിയാഴ്ച 811.35 രൂപയിലാണ് നാറ്റ്കോ ഫാർമ ഓഹരി ക്ലോസ് ചെയ്തത്.
ബയോകോൺ
ബംഗളൂരു ആസ്ഥാനമായി ഇന്ത്യൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ ലിമിറ്റഡ്. അമേരിക്കയും യൂറോപ്പും ഉൾപ്പെടെ ഏകദേശം 120 രാജ്യങ്ങളിൽ ജനറിക് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ കമ്പനി വിൽപ്പന നടത്തുന്നു. 12 മാസത്തെ പിഇ അനുപാതം 28 മടങ്ങാണ്. അതേസമയം 5 വർഷ ശരാശരി 66 മടങ്ങാണ്. വെള്ളിയാഴ്ച 249.65 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്.
ഭാരത് പെട്രോളിയം
മഹാരത്ന പദവിയുള്ള പൊതു മേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. മുംബൈ ആസ്ഥാമായ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ എണ്ണ കമ്പനിക്ക് മുംബൈയിലും കൊച്ചിയിലുമായി രണ്ട് റിഫൈനറികളുണ്ട്. ഓഹരിയുടെ കഴിഞ്ഞ 12 മാസ കാലയലവിലെ പിഇ അനുപാതം 7 മടങ്ങാണ്. അതേസമയം 5 വർഷ ശരാശരി പിഇ 15 മടങ്ങാണ്. വെള്ളിയാഴ്ച 450.65 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്.
വോൾട്ടാസ്
ഇന്ത്യയിലെ ഏറ്റവും വലിയ എസി നിര്‍മാതാക്കളാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയായ വോള്‍ട്ടാസ്. എസി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, ഡിഷ് വാഷര്‍, വാട്ടര്‍ പ്യൂരിഫൈയര്‍, മൈക്രോവേവ് പോലെയുള്ള ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിൽ കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നു. ഓഹരിയുടെ 12 മാസത്തെ പിഇ അനുപാതം 44 മടങ്ങാണ്. അതേസമയം 5 വർഷ ശരാശരി 83 മടങ്ങാണ്. 978.35 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
കൻസായി നെറോലാക്
ഇന്ത്യയിലെ മുൻനിര പെയിന്റ് കമ്പനിയും വ്യാവസായിക പെയിന്റ് ഉത്പാദകരിൽ ഒന്നാമതുമാണ് കൻസായി നെറോലാക് പെയിന്റ്സ്. ഓഹരിയുടെ 5 വർഷ ശരാശരി പിഇ അനുപാതം 54 മടങ്ങാണ്. 12 മാസത്തെ പിഇ അനുപാതം 31 മടങ്ങാണ്. വെള്ളിയാഴ്ച 333.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഡി മാർട്ട്
അവന്യു സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡിന് കീഴിലുള്ള സൂപ്പർ മാർക്കറ്റ് ചെയിനാണ് ഡി മാർട്ട്. ഓഹരിയുടെ 5 വർഷത്തെ ശരാശരി പിഇ അനുപാതം 128 മടങ്ങാണ്. 12 മാസത്തെ പിഇ അനുപാതം 80 മടങ്ങാണ്. വെള്ളിയാഴ്ച 4,060 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
