നിക്ഷേപകർക്ക് ലാഭവിഹിതമായാണ് കമ്പനികൾ ബോണസ് ഓഹരികൾ നൽകുന്നത്. സ്റ്റോക്ക് മാർക്കറ്റിൽ ഓഹരിയുടെ ലിക്വഡിറ്റി കുറയുന്ന ഘട്ടത്തിലും വില ഉയർന്ന് നിൽക്കുന്ന ഘട്ടത്തിൽ വില കുറയ്ക്കാനും കമ്പനികൾ ഓഹരി വിഭജനം നടത്തും. ഓഹരി വിലയെ സ്വാധീനിക്കുന്ന കോര്‍പ്പറേറ്റ് നടപടികളാണ് ഇവ. അതിനാൽ നിക്ഷേപകര്‍ ഈ നടപടികളെ പറ്റി ശ്രദ്ധാലുക്കളാകേണ്ടതുണ്ട്.
നിശ്ചത അനുപാതത്തില്‍ ഓഹരി വിഭജനമോ ബോണസ് ഇഷ്യൂവോ നടന്നു കഴിഞ്ഞാല്‍ അതേ അനുപാതത്തില്‍ ഓഹരി വിലയും ഇടിയും. സെപ്റ്റംബര്‍ മാസത്തില്‍ ബോണസ് ഇഷ്യൂ, ഓഹരി വിഭജനം എന്നിവയ്ക്കായി റെക്കോര്‍ഡ് തീയതി കുറിച്ച ഓഹരികളെ പരിചയപ്പെടാം.
ടിന്നാ റബ്ബര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
ടയര്‍ മെറ്റീരിയല്‍ റീസൈക്ലിംഗ് കമ്പനിയാണ് ടിന്നാ റബ്ബര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. 5 സംസ്ഥാനങ്ങളിലായി കമ്പനിക്ക് റിസൈക്ലിംഗ് പ്ലാന്റുകളുണ്ട്. 1:1 അനുപാതത്തിലാണ് ഓഹരി ബോണസ് ഇഷ്യു പ്രഖ്യാപിച്ചിട്ടുള്ളത്. ടിന്നാ റബ്ബര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. റെക്കോര്‍ഡ് തീയതി സെപ്റ്റംബര്‍ 15.

സര്വേശ്വര് ഫുഡ്സ്
ബസുമതി അരി, മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് സര്വേശ്വര് ഫുഡ്സ്. നെല്ല് സംഭരണം മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടുന്നു. ബോണസ ഇഷ്യുവും ഓഹരി വിഭജനവും ഓഹരിയില്‍ നടക്കും. 2:1 അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. 1 രൂപ മുഖവലിയുള്ള ഓരോ ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ക്കും 2 അധിക ഓഹരികള്‍ ലഭിക്കും
1:10 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുക. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. എക്സ് ബോണ്‍സ്, എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 15 ആണ്.
ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്
ഫാര്‍മ കമ്പനിയായ ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 1:2 അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തുന്നത്. 2 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും. റെക്കോര്‍ഡ് തീയതി സെപ്റ്റംബര്‍ 18.
ലാന്‍സെര്‍ കണ്ടെയ്നര്‍ ലൈന്‍സ്
ഇന്ത്യന്‍ ലോജിസ്റ്റിക്സ് കമ്പനിയാണ് ലാന്‍സെര്‍ കണ്ടെയ്നര്‍ ലൈന്‍സ്. 2:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ലാന്‍സെര്‍ കണ്ടെയ്നര്‍ ലൈന്‍സിന്റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് 2 ഓഹരികള്‍ സൗജന്യമായി ലഭിക്കും. എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 22.
ഐഇഎല്‍
കെമിക്കല്‍സ് ട്രേഡിംഗ്, മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട് സര്‍വീസ് എന്നിങ്ങനെയുള്ള ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് ഐഇഎല്‍ ലിമിറ്റഡ്. 1:10 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. റെക്കോര്‍ഡ് തീയതി സെപ്റ്റംബര്‍ 25.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്
പ്രതിരോധ വകുപ്പിന് കീഴിലുള്ള എയറോസ്പേസ് കമ്പനിയാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്. 1:2 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications