ഒക്ടോബർ 9 തിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾ കുതിപ്പ് തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. കോർപ്പറേറ്റ് നടപടികൾ പരിശോധിച്ചാൽ വിവിധ കമ്പനികളുടെ ഓഹരി വിഭജനവും ബോണസ് ഓഹരിയും ഈ വാരത്തിൽ നടക്കുന്നുണ്ട്. സിഗാച്ചി ഇൻഡസ്ട്രീസ്, എംആർപി അഗ്രോ ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ഓഹരികൾ ഈ വാരം എക്സ്-സ്പ്ലിറ്റ്, എക്‌സ്-ബോണസ് ട്രേഡ് ചെയ്യും.
സാധാരണഗതിയിൽ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനായാണ് കമ്പനികൾ ഓഹരി വിഭജനം നടത്തുന്നത്. ഓഹരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് ഓഹരിയുടെ മുഖവില കുറച്ച് ഓഹരികൾ വിഭജിക്കുന്നു. ഓഹരി ഉടമകൾക്ക് അധിക ഷെയറുകൾ ഇതിലൂടെ ലഭിക്കും. കയ്യിലുള്ള ഓഹരിക്ക് പ്രത്യേക അനുപാതത്തിൽ അധിക ഓഹരികൾ ലഭിക്കും.
മുഖവില കുറയുന്നതിന് അനുപാതികമായി ഓഹരിയുടെ വിലയും കുറയുന്നതിനാൽ വിപണി മൂല്യത്തിൽ മാറ്റം വരുന്നില്ല. ബോണസ് ഓഹരി എന്നത് കമ്പനികൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി അധിക ഓഹരികൾ നൽകുന്ന കോർപ്പറേറ്റ് നടപടിയാണ്. കൈവശം വച്ചിരിക്കുന്ന നിശ്ചിത ഓഹരികൾക്കും നിശ്ചിത അളവിലാണ് ബോണസ് ഓഹരികൾ കൈമാറുന്നത്. ഈ വാരം ഓഹരി വിഭജനം, ബോണസ് ഓഹരികൾക്കായി റെക്കോർഡ് തീയതി നിശ്ചയിച്ച കമ്പനികളെ നോക്കാം.

ഓഹരി വിഭജനം
സിഗാച്ചി ഇൻഡസ്ട്രീസ്, ഗുജറാത്ത് തെമീസ് ബയോസിന്‍, തെമീസ് മെഡികെയർ എന്നിങ്ങനെ മൂന്ന് കമ്പനികളാണ് ഈ ആഴ്ച ഓഹരി വിഭജനം നടത്തുന്നത്.
സിഗാച്ചി ഇന്‍ഡസ്ട്രീസ്
1:10 അനുപാതത്തിലാണ് സിഗാച്ചി ഇന്‍ഡസ്ട്രീസ് ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഓഹരി ഒക്ടോബര്‍ 9 ന് എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യും.
ഗുജറാത്ത് തെമീസ് ബയോസിന്‍
ഒക്ടോബര്‍ 10 ന് ഗുജറാത്ത് തെമീസ് ബയോസിന്‍ ഓഹരികള്‍ എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യും. 1:5 അനുപാതത്തിലാണ് ഓഹരികള്‍ വിഭജിക്കുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും.
തെമീസ് മെഡികെയര്‍
1:10 അനുപാതത്തിലാണ് തെമീസ് മെഡികെയര്‍ ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭിജിക്കും. ഇതിനുള്ള എക്‌സ് സ്പ്ലിറ്റ് തീയതിയും ഒക്ടോബര്‍ 10 ആണ്.
ബോണസ് ഓഹരി
ജോന്‍ജുവ ഓവര്‍സീസ്, അഡ്വാൻസ് ലൈഫ്സ്റ്റൈൽ, എംആർപി അഗ്രോ, ആർഎംസി സ്വിച്ഗിയേഴ്‌സ് എന്നിങ്ങനെ നാല് കമ്പനികൾ ബോണസ് ഓഹരികൾ നൽകും.
ജോന്‍ജുവ ഓവര്‍സീസ് ലിമിറ്റഡ് 9:50അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. ജോന്‍ജുവ ഓവര്‍സീസിന്റെ 50 ഓഹരികള്‍ കൈവശം വെയ്ക്കുന്നൊരാള്‍ക്ക് 9 അധിക ഓഹരികള്‍ ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഒക്ടോബര്‍ 10 ആണ്.
അഡ്വാന്‍സ് ലൈഫ്‌സ്റ്റൈല്‍ ഒക്ടോബര്‍ 13 നാണ് എക്‌സ് ബോണസ് ട്രേഡ് ചെയ്യുന്നത്. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. കയ്യിലുള്ള ഓരോ ഓഹരികള്‍ക്കും ഓരോ അധിക ഓഹരികള്‍ ലഭിക്കും.
എംആര്‍പി അഗ്രോ 2;1 അനുപാതത്തില്‍ ബോണസ്ഓഹരികള്‍ നല്‍കും. പോര്‍ട്ട്‌ഫോളിയോയില്‍ ഒരു എംആര്‍പി അഗ്രോ ഓഹരിയുള്ളവര്‍ക്ക് രണ്ട് ഓഹരികള്‍ ലഭിക്കും. എക്‌സ് ബോണസ് തീയതി ഒക്ടോബര്‍ 13.
ആര്‍എംസി സ്വിച്ഗിയേഴ്‌സ് ഓഹരികള്‍ 1:2 അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തുന്നത്. രണ്ട് ഓഹരികള്‍ക്ക് ഒരെണ്ണം സൗജന്യമായി നേടാം. എക്‌സ് ബോണസ് തീയതി ഒക്ടോബര്‍ 13.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ജി വി ഇലക്ട്രിക്കൽസ് ഐപിഒ ലിസ്റ്റിംഗ് ഇന്ന്: വൻ ഡിമാൻഡിന് പിന്നാലെ വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications